ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 5 (Kerala PSC Current Affairs 5 April 2026)
1. ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം എത്ര?
3.48 ലക്ഷം കിലോമീറ്റര്‍
2. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് പദ്ധതിയിലെ രണ്ടാമത്തെ ദൗത്യത്തില്‍ നാല് യാത്രികര്‍ സഞ്ചരിക്കുന്ന പേടകം ഏത്?
ഓറിയണ്‍
3. ഇന്ത്യയുടെ മൂന്നാമത്തെ ആണവ മുങ്ങക്കപ്പല്‍ ഏത്?
അരിദമന്‍
- ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുണ്ട്.
- അരിഹന്ത് ക്ലാസ് എസ്എസ്ബിഎന്നിലെ മൂന്നാമത്തെ ആണവ മുങ്ങിക്കപ്പലാണ് അരിദമന്‍
- ഇന്ത്യയുടെ ആദ്യത്തെ രണ്ട് മുങ്ങിക്കപ്പലുകള്‍ ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘാത് എന്നിവയാണ്.
- ഐഎന്‍എസ് അരിദമന്‍ വഹിക്കുന്ന മിസൈലുകള്‍: കെ4, കെ15
- കെ15-ന്റെ മറ്റൊരു പേര്: സാഗരിക
- കെ4-ന്റെ ആക്രമണ ദൂരപരിധി: 3,500 കിലോമീറ്റര്‍
- കെ15-ന്റെ ആക്രമണ ദൂരപരിധി: 750 കിലോമീറ്റര്‍
4. ഐഎസ്ആര്‍ഒയുടെ നിലവിലെ ചെയര്‍മാന്‍ ആരാണ്?
ഡോ വി നാരായണന്‍
5. 2026 ഏപ്രിലില്‍ അന്തരിച്ച നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനുമായ വ്യക്തി ആരാണ്?
ഡോ ടി ആര്‍ ശങ്കുണ്ണി
- യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു
6. സൗരയൂഥത്തിലെ വിവിധ മേഖലകളുമായി ആശയവിനിമയം സാധ്യമാക്കാനായി നാസ വികസിപ്പിച്ച റേഡിയോ തരംഗങ്ങളിലൂന്നിയ ശൃംഖലയേത്?
ഡീപ്‌സ്‌പേസ് നെറ്റുവര്‍ക്ക്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
ഏപ്രില്‍ 3-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 5 (Kerala PSC Current Affairs 5 April 2026)
Kerala PSC current affairs | daily current affairs Kerala PSC | Kerala PSC current affairs 2026 | current affairs Malayalam Kerala PSC | Kerala PSC current affairs today | PSC current affairs Malayalam