Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 14 (Kerala PSC Current Affairs 14 April 2026)
Current Affairs Malayalam · Malayalam Current Affairs · April 14, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 14 (Kerala PSC Current Affairs 14 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. എത്രാമത് അംബേദ്കര്‍ ജയന്തിയാണ് 2026 ഏപ്രില്‍ 14-ന് ആഘോഷിച്ചത്?

135

2. ഹംഗറിയില്‍ 16 വര്‍ഷത്തെ തുടര്‍ഭരണത്തിനുശേഷം അധികാരം നഷ്ടമായ തീവ്രദേശീയവാദിയായ നേതാവ് ആരാണ്?

വിക്ടര്‍ ഒര്‍ബാന്‍ (45)

3. ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ പുരസ്‌കാരം നേടിയ മലയാള എഴുത്തുകാരി ആരാണ്?

ജിന്‍ഷ ഗംഗ

4. ദക്ഷിണ റെയില്‍വേ രൂപീകരിച്ചിട്ട് 2026 ഏപ്രില്‍ 14-ന് എത്ര വര്‍ഷം തികഞ്ഞു?

75 വര്‍ഷം

5. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളി ആരാണ്?

സഞ്ജു സാംസണ്‍

6. വീല്‍ചെയര്‍ റേസിങ്ങിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ അത്‌ലറ്റ് അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

ബോബ് ഹാള്‍ (74)

7. 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി എവിടെ?

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ

8. ഐപിഎല്ലിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഏത് ടീമിനാണ്?

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു (49 റണ്‍സ്)

9. ടീം ബസിനുനേരെയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഘാന ഫുട്‌ബോളര്‍ ആരാണ്?

ഡൊമനിക് ഫ്രിംപോങ്

10. ഈ വര്‍ഷത്തെ വനിത ട്വന്റി20 ലോകകപ്പില്‍ ജേതാക്കള്‍ക്ക് പ്രൈസ് മണിയായി എത്ര രൂപ ലഭിക്കും?

21 കോടി രൂപ

11. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഏത്?

പിഎം ഇ-ഡ്രൈവ് പദ്ധതി

12. തേജസ് യുദ്ധവിമാനങ്ങളുടെ എഞ്ചിന്‍ അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി വ്യോമസേന ഏത് യുഎസ് കമ്പനിയുമായിട്ടാണ് കരാറിലെത്തിയത്?

ജനറല്‍ ഇലക്ട്രിക്

13. നാസയുടെ വിവിധ അപ്പോളോ ദൗത്യങ്ങളിലായി എത്രപേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്?

12 പേര്‍

14. ഐപിഎല്‍ ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബോളര്‍ ആരാണ്?

പ്രഫുല്‍ ഫിന്‍ഗെ, ഹൈദരാബാദ്‌

15. ഈ വര്‍ഷം ഇന്ത്യയില്‍ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ അളവ് കുറയാന്‍ കാരണമാകുന്ന പെസഫിക് സമുദ്രത്തിലെ പ്രതിഭാസം എന്താണ്?

എല്‍നിനോ

16. പൊതുമേഖലാ കപ്പല്‍ശാലയായ മസഗാവ് ഡോക്ക് യാര്‍ഡ് ഏറ്റെടുത്ത വിദേശ കപ്പല്‍നിര്‍മ്മാണശാലയേത്?

കൊളംബോ ഡോക്ക് യാര്‍ഡ്, ശ്രീലങ്ക

17. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന പില്‍മില്ലിപീഡ് എന്ന വൃത്തിക്കാരനായ പന്തട്ടയുടെ വൃത്തിയുടെ രഹസ്യം കണ്ടെത്തിയത് കേരളത്തിലെ ഏത് കോളെജിലെ ഗവേഷകരാണ്?

പട്ടാമ്പി ഗവണ്‍മെന്റ് കോളെജ് സുവോളജി വിഭാഗം

18. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയുടെ പേരെന്ത്?

ഫാറ്റു (69 വയസ്സ്)

19. മോണ്ടെ കാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം നേടിയത് പുരുഷ താരം ആരാണ്?

യാനിക് സിന്നര്‍ (ഇറ്റലി)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

14 april 2026 current affairs, current affairs 14 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 14 (Kerala PSC Current Affairs 14 April 2026)