Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 18 (Kerala PSC Current Affairs 18 April 2026)
Current Affairs Malayalam · Malayalam Current Affairs · April 18, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 18 (Kerala PSC Current Affairs 18 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭയിലെത്തിയ അംഗം ചരിത്രത്തിലാദ്യമായി സഭയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിയെ തിരിച്ചറിയുക.

ഹരിവംശ് നാരായണന്‍ സിങ്

2. കരസേനയുടെ ലഖ്‌നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ മലയാളി ആരാണ്?

ലഫ്റ്റനന്റ് ജനറല്‍ സി ജെ ജയചന്ദ്രന്‍

3. അര്‍ജന്റീനക്കാരനായ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി സ്‌പെയിനില്‍ വാങ്ങിയ ഫുട്‌ബോള്‍ ക്ലബ് ഏത്?

യൂണിയോ എസ്‌പോര്‍ട്ടിവോ കൂര്‍നെല്യ

4. 2026 ഏപ്രില്‍ 17-ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷന്‍ ആരാണ്?

എന്‍ രാമചന്ദ്രന്‍ (77)

5. 2023 സെപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരി ശക്തി വന്ദന്‍ അധിനിയം) പ്രാബല്യത്തില്‍ വന്നതെന്നാണ്?

2026 ഏപ്രില്‍ 16

6. 2026 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച് പരാജയപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പ്രതിപാദ്യവിഷയം ഏതാണ്?

33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനും ലോകസഭാ സീറ്റുകള്‍ 543-ല്‍നിന്നും 816 ആയി ഉയര്‍ത്താനും

7. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) 2026-ലെ ലോക സാമ്പത്തിക വീക്ഷണം (ഡബ്ല്യുഇഒ) അനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥാനം എത്രയാണ്?

ആറാം സ്ഥാനം

8. 2026 ഏപ്രിലില്‍ നടന്ന ഫിഫ സീരീസ് ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ ടീമിന് എത്രാം സ്ഥാനം ലഭിച്ചു?

മൂന്നാം സ്ഥാനം

9. ബ്ലൂംബര്‍ഗ് ബില്ല്യനയര്‍ ഇന്‍ഡെക്‌സിന്റെ 2026 ഏപ്രിലിലെ റാങ്കിങ് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനിക വ്യക്തി ആരാണ്?

ഗൗതം അദാനി

10. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാരതീയ ന്യായസംഹിതയിലെ വകുപ്പേത്?

192

11. ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയ സംസ്ഥാനമേത്?

കേരളം

12. 2026 ഏപ്രിലില്‍ അന്തരിച്ച ബ്രസീലിലെ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസ താരം ആരാണ്?

ഓസ്‌കാര്‍ ഷ്മിഡ്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

18 april 2026 current affairs, current affairs 18 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 18 (Kerala PSC Current Affairs 18 April 2026)