Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 25 (Kerala PSC Current Affairs 25 April 2026)
Current Affairs മലയാളം · Malayalam Current Affairs · April 25, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 25 (Kerala PSC Current Affairs 25 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഏത് രാജ്യവുമായിട്ടാണ് 2026 ഏപ്രില്‍ 27-ന് ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പിടുന്നത്?

ന്യൂസിലന്‍ഡ്

2. ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

കല്‍പാക്കം, തമിഴ്‌നാട്‌

3. 2026 ഏപ്രിലില്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ആരെയാണ്?

എ കെ പ്രീത

4. പെന്‍സില്‍വേനിയയിലെ യുഎസ് ആര്‍മി വാര്‍ കോളജിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയ ഇന്ത്യക്കാരന്‍ ആരാണ്?

ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഇന്ത്യന്‍ കരസേന മേധാവി

5. ഏത് ജാപ്പനീസ് എഴുത്തുകാരന്റെ പുതിയ നോവലാണ് ദ് ടെയില്‍ ഓഫ് കഹൊ?

ഹാരുകി മുറകാമി

6. പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സനായി വീണ്ടും നിയമിതയായത് ആരാണ്?

ജസ്റ്റിസ് രഞ്ജന ദേശായി

7. ഫിസിക്‌സ് ഓസ്‌കര്‍ എന്നറിയപ്പെടുന്ന ന്യൂ ഹൊറൈസന്‍സ് ഇന്‍ ഫിസിക്‌സ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ മാത്യു സിറിയക്

8. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?

വംശം

9. ഇറ്റലിയുടെ പ്രധാനമന്ത്രി ആരാണ്?

ജോര്‍ജിയ മെലോനി

10. ആണവോര്‍ജ വകുപ്പിന് കീഴില്‍ കല്‍പാക്കത്തുള്ള ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയര്‍മാനും എംഡിയുമായി നിയമിതനായ മലയാളി ആരാണ്?

പി എ സുരേഷ് ബാബു

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 25 (Kerala PSC Current Affairs 25 April 2026)