Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 4 (Kerala PSC Current Affairs 4 May 2026)
Current Affairs മലയാളം · Malayalam Current Affairs · May 4, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 4 (Kerala PSC Current Affairs 4 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഇന്ത്യയെ ഊര്‍ജസ്വയംപര്യാപ്തമാക്കാനുള്ള കേന്ദ്ര പദ്ധതി ഏത്?

ഗോബര്‍ധന്‍

2. ദേശീയപാതകളില്‍ തടസ്സരഹിത യാത്ര ഉറപ്പാക്കുന്ന മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്‌ളോ സംവിധാനം ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വന്നത് എവിടെ?

ചോരയാസി, ഗുജറാത്ത്

3. ലോകത്തിലെ ആദ്യ ഒപ്‌റ്റോസാര്‍ ഉപഗ്രഹം ഏത്?

ദൃഷ്ടി

4. സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് നല്‍കുന്ന സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കെല്ലാം?

മേധ പട്കര്‍ (സാമൂഹിക പ്രവര്‍ത്തക), പെരുമാള്‍ മുരുകന്‍ (എഴുത്തുകാരന്‍)

5. ലണ്ടനിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ മിത്തല്‍ കുടുംബവും വ്യവസായി അദാര്‍ പൂനവാലയും അടങ്ങിയ കണ്‍സോര്‍ഷ്യം ഏറ്റെടുത്ത ഐപിഎല്‍ ക്ലബ് ഏത്?

രാജസ്ഥാന്‍ റോയല്‍സ്

6. ഒരു ഐപിഎല്‍ ടീമിനുവേണ്ടി മാത്മരായി 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരം ആരാണ്?

സുനില്‍ നരെയ്ന്‍

7. ഇന്ത്യയിലെ ഏത് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി കൊടുത്തു കൊണ്ടുള്ള നിയമഭേദഗതിയാണ് 2026 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തത്?

ഇന്‍ഷ്വറന്‍സ് മേഖല

8. 30 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ 2026 മെയ് 1-ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ആദ്യകാല ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഏത്?

ആസ്‌ക് ഡോട് കോം

9. ഇന്ത്യയുടെ പുതിയ ചൈനീസ് സ്ഥാനപതി ആരാണ്?

വിക്രം ദൊരൈസ്വാമി

10. കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ഒഎഫ്എ സോഷ്യല്‍ സര്‍വീസ് എക്‌സെംപ്ലറി പുരസ്‌കാരം 2026 നേടിയത് ആരാണ്?

മീനാക്ഷി, ചലച്ചിത്ര താരം

11. ഇന്ത്യയില്‍ ആദ്യമായി സമഗ്ര കുരങ്ങ് സെന്‍സസ് നടത്തുന്ന സംസ്ഥാനമേത്?

ഗുജറാത്ത്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 4 (Kerala PSC Current Affairs 4 May 2026)