Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 6 (Kerala PSC Current Affairs 6 May 2026)
Current Affairs മലയാളം · Malayalam Current Affairs · May 6, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 6 (Kerala PSC Current Affairs 6 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു കോടി വോട്ട് നേടിയ മുന്നണി ഏതാണ്?

യുഡിഎഫ്

‌2. 2026-ല്‍ മാധ്യമരംഗത്തെ മികവിനുള്ള ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹരായ ഇന്ത്യക്കാര്‍ ആരെല്ലാം?

ആര്‍ കെ ആനന്ദ്, സുപര്‍ണ ശര്‍മ, അനിരുദ്ധ് ഗോസല്‍

3. 2026 മെയ് അഞ്ചിന് രാജസ്ഥാനില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ട പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ആരാണ്?

ആര്‍ ബി ചൗധരി

4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാധവമുദ്ര പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ എസ് രവി കുമാര്‍

5. യുണൈറ്റഡ് നേഷന്‍സ് ഏജന്‍സി ഓണ്‍ മൈഗ്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ എണ്ണം എത്ര?

30.4 കോടി പേര്‍

6. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്രയായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്?

38

7. ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യമിനി/ മൈക്രോ-എല്‍ഇഡി ഡിസ്‌പ്ലേ യൂണിറ്റ് സ്ഥാപിക്കുന്നത് എവിടെ?

ധോലേര, ഗുജറാത്ത്

‌8. എഴുത്തുകാരനായ സി വി രാമന്‍പിള്ളയുടെ പുനരുദ്ധരിക്കുന്ന വീടിന്റെ പേരെന്ത്?

പുന്നത്താനം

9. ഒറ്റശ്വാസത്തില്‍നിന്നും പ്രമേഹ സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സെന്‍സര്‍ നിര്‍മ്മിച്ചത് കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ്?

കുസാറ്റ്‌

10. ഇന്ത്യയുടെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡേറ്റാ സെന്റര്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?

പിക്‌സല്‍

11. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഗ്രീന്‍ ഫീല്‍ഡ് എക്‌സ്പ്രസ് വേ ഏത്?

ഗംഗ എക്‌സ്പ്രസ് വേ

12. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ 2024-ല്‍ ഇന്ത്യയിലേക്ക് അയച്ചത് എത്ര കോടി ഡോളറാണ്?

13,700 കോടി ഡോളര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 6 (Kerala PSC Current Affairs 6 May 2026)