ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 7 (Kerala PSC Current Affairs 7 May 2026)
ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഭൂമിക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ നേരത്തെ കണ്ടെത്തി നിരീക്ഷിക്കാനും ഭൂമിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാനും ലക്ഷ്യമിട്ട് നാസ നിര്‍മ്മിക്കുന്ന ടെലിസ്‌കോപ്പ് ഏത്?
എന്‍ഇഒ സര്‍വേയര്‍
- ഭൂമിയില്‍നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എന്‍ഇഒ സര്‍വേയറെ സ്ഥാപിക്കുന്നത്.
2. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന്റെ സ്ഥാപകന്‍ 2026 മെയ് 6-ന് അന്തരിച്ചു. പേരെന്താണ്?
ടെഡ് ടേണര്‍
- വാര്ത്തകള്ക്കുമാത്രമായുള്ള ആദ്യത്തെ 24 മണിക്കൂര്‍ ടി വി ചാനലാണ് സിഎന്‍എന്‍.
3. കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് (സിബിഎഫ്‌സി) അധ്യക്ഷനായി നിയമിതനായത് ആരാണ്?
ശശി ശേഖര്‍ വെമ്പതി
4. പുതിയ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സന്‍ ആരാണ്?
പ്രസൂണ്‍ ജോഷി
5. ഹാന്റ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് നടുകടലില്‍ നങ്കൂരമിടേണ്ടി വന്ന ആഢംബര കപ്പലേത്?
എം വി ഹോന്‍ഡിയത്
6. 2026 മെയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച വിയറ്റ്‌നാം പ്രസിഡന്റ് ആരാണ്?
ടോ ലാം
7. 2026-ലെ കാന്‍ ചലച്ചിത്ര മേളയില്‍ ലോകപ്രീമിയറിലെ ഇന്ത്യയുടെ ഏക എന്‍ട്രിയായ സിനിമ ഏത്?
അമ്മ അറിയാന്‍
- സംവിധായകന്: ജോണ്‍ എബ്രഹാം
- 2001-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തേയും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് അമ്മ അറിയാന്‍.
8. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹം ഏത്?
ദൃഷ്ടി
- ആദ്യത്തെ ഒപ്റ്റോസ്റ്റാര് ഉപഗ്രഹമാണ് ദൃഷ്ടി.
- ഒപ്റ്റിക്കല്‍ + എസ് എ ആര് = ഒപ്റ്റോസാര്‍
- ഇലക്ട്രോ- ഒപ്റ്റിക്കല്‍ (ഇഒ), സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) എന്നീ രണ്ടുതരം സെന്‍സറുകള്‍ ഒരു ഉപഗ്രഹത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു.
9. മതത്തെ തൊടുന്ന വിഷയത്തില്‍ ഭരണകൂടം നിയമമുണ്ടാക്കിയാല്‍ അത് ഭരണഘടനാ ലംഘനമാകുമെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചത് ഏത് കേസിലാണ്?
മിശ്രവിവാഹം ചെയ്ത പാഴ്‌സി സ്ത്രീയെ മതഭ്രഷ്ടരാക്കുന്നതിലെ വിവേചനം സംബന്ധിച്ച കേസ്
- നിരീക്ഷണം നടത്തിയ ബഞ്ച്: ശബരിമല വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ച്
10. ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം മറികടക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ കമ്പനി ഏത്?
സാംസങ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
