Kerala PSC Daily Current Affairs – 26 May 2026 | Malayalam
1. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അഴിമതിമുക്തമാക്കാന്‍ വിജിലന്‍സ് വികസിപ്പിച്ച നിര്‍മ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത്?
പ്രോജക്ട് സീറോ
- ആഭ്യന്തരമന്ത്രി: രമേശ് ചെന്നിത്തല
2. സെനഗലിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
അഹമ്മദൗ അല്‍അമിനൗ ലോ
- നിലവിലെ പ്രസിഡന്റ്: ബസ്സിറൗ ഡിയോമയെ ഫെയ്
3. 2026 മെയ് മാസത്തില്‍ ഏകവ്യക്തി നിയമം പാസാക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനമേത്?
അസം
- ബില്‍ സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങള്‍ക്ക് ബാധകമല്ല
4. കേരള മീഡിയ അക്കാദിമയുടെ മുഖമാസികയായ മീഡിയയുടെ 2026-ലെ മീഡിയ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
ജൂലി നൈപ് ബ്രൗണ്‍
- യുഎസിലെ മയാമി ഹെറാള്‍ഡിലെ മാധ്യമപ്രവര്‍ത്തകയാണ്.
- അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അതിക്രമങ്ങളും മനുഷ്യക്കടത്തും പുറത്തുകൊണ്ടുവന്നു.
5. മുതിര്‍ന്ന പൗരന്‍മാരെ സംബന്ധിച്ച വിഷയങ്ങള്‍ സാമൂഹികനീതി വകുപ്പില്‍നിന്നും ഏത് വകുപ്പിലേക്കാണ് മാറ്റുന്നത്?
വയോജന വകുപ്പ്
6. 10.09 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?
ഗുരിന്ദര്‍വീര്‍ സിങ്
7. ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ല്റ്റിക്‌സില്‍ വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ മലയാളി?
കെ എ അനാമിക
- ട്രിപ്പില്‍ ജമ്പില്‍ വെള്ളി നേടിയ മലയാളി: അബ്ദുള്ള അബൂബക്കര്‍
8. കനേഡിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജേതാവായത് ആരാണ്?
കിമി അന്റൊനെല്ലി
9. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹിത്യപുരസ്‌കാരം നേടിയത് ആരാണ്?
എം മുകുന്ദന്‍
10. ജാപ്പനീസ് പലചരക്കുകടകളുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തി 2026 മെയ് മാസത്തില്‍ അന്തരിച്ചു. പേരെന്താണ്?
തൊഷിഫുമി സുസുക്കി (93)
- രാവിലെ 7 മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കുന്ന സെവന്-ഇലവന് ജപ്പാന് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.
ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
