Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 4 June 2026 | Malayalam, daily current affairs malayalam pdf
Current Affairs മലയാളം · Malayalam Current Affairs · June 4, 2026

Kerala PSC Daily Current Affairs – 4 June 2026 | Malayalam

1. കൃഷി- പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന കാര്‍ഷിക ക്ലബ് ഏത്?

കതിര്‍

2. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ആരാണ്?

ഡോ എ കൗശികന്‍

3. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ പരിസരത്ത് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനായി ദേവസ്വം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയേത്?

ദേവാരണ്യം

4. കേന്ദ്ര പെട്രോളിയം മന്ത്രി ആരാണ്?

ഹര്‍ദീവ് സിങ് പുരി

5. ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയ്ക്ക് 2026-ലെ ഗ്രാമി പുരസ്‌കാരം നേടിക്കൊടുത്ത ആല്‍ബം ഏത്?

മെഡിറ്റേഷന്‍സ്: ദ് റിഫ്‌ളക്ഷന്‍സ് ഓഫ് ഹിസ്‌ഹോളിനെസ് ദ് ദലൈലാമ

6. പരിസ്ഥിതി സംരക്ഷണ രംഗത്തെ മികവിനുള്ള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?

പി എം ജീജ ഭായ് (മികച്ച പരിസ്ഥിതി സംരക്ഷക), ഡോ പി ജെ സര്‍ലിന്‍ (പരിസ്ഥിതി സംരക്ഷ), ആര്‍ സാംബന്‍ (പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകന്‍), വെള്ളായണി കാര്‍ഷിക കോളെജ് (പരിസ്ഥിതി സംരക്ഷണ സ്ഥാപനം), തൃശൂര്‍ കോര്‍പറേഷന്‍ (തദ്ദേശഭരണ സ്ഥാപനം)

7. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതിനുള്ള പ്രമേയം പാസാക്കിയ അമേരിക്കന്‍ സംസ്ഥാനമേത്?

ന്യൂയോര്‍ക്ക്‌

8. സ്‌പെയിനിലെ പ്രിന്‍സസ് ഓഫ് ആസ്റ്റൂറിയാസ് ഫൗണ്ടേഷന്റെ 2026-ലെ കായിക പുരസ്‌കാരം നേടിയ ഫുട്‌ബോള്‍ താരം ആരാണ്?

ലയണല്‍ മെസ്സി

9. 2026 ജൂണ്‍ മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച വെനസ്വേല ആക്ടിങ് പ്രസിഡന്റ് ആരാണ്?

ഡെല്‍സി റോഡ്രിഗസ്‌

10. ആരവല്ലി കുന്നുകളെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്ന വിഷയം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ മേധാവി ആരാണ്?

കാഞ്ചന്‍ ദേവി

11. 2026 ജൂണ്‍ മാസത്തില്‍ നാസ പ്രവര്‍ത്തനരഹിതമായിയെന്ന് പ്രഖ്യാപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം ഏതാണ്?

മാവെന്‍

12. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി ആരാണ്?

ഡി കെ ശിവകുമാര്‍

13. 2026 ജൂണ്‍ മാസത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികന്‍ എന്ന സ്ഥാനം നേടിയത് ആരാണ്?

സാംഗ് യിമിംഗ്

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 4 June 2026 | Malayalam | today’s current affairs in malayalam