Kerala PSC Daily Current Affairs – 16 June 2026 | Malayalam
1. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഉല്‍പാദനം മുതല്‍ വിപണി വരെ ബിസിനസ് കൂട്ടായ്മയിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയേത്?
കേര പദ്ധതി
- കേര പദ്ധതി: കേരള കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി
2. ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ കേന്ദ്ര പൊതുപാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം?
തിരുവനന്തപുരം, ഗോവ, നാഗ്പൂര്‍
- പിഎംഎവൈ പദ്ധതി പ്രകാരം പരീക്ഷണാടിസ്ഥാനത്തിലാണ് പൊതുപാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നത്.
- 2025 ഒക്ടോബറില്‍ ഇന്ത്യയിലെ ആദ്യ ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റഡ് ഗ്രാമീണ വീട് നിര്‍മ്മിച്ചത്: റൂര്‍ക്കി
3. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി മിഷന്‍ ചൈല്‍ഡ്ഹുഡ് പ്രഖ്യാപിച്ച രാജ്യമേത്?
ബ്രിട്ടണ്‍
4. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി ആരാണ്?
വിദര്‍ശ കെ വിനോദ്
5. ഇന്ത്യ എഐ മിഷന്‍ കുറഞ്ഞ ചെലവില്‍ മികച്ച ഗുണനിലവാരമുള്ള വീഡിയോ സ്റ്റോറികള്‍ നിര്‍മ്മിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച എഐ മാതൃക ഏത്?
വര്യ
- എഐ അധിഷ്ഠിത കമ്പനിയായ അവതാര്‍ ആണ് വര്യ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്.
6. യുഎസിന്റെ ടോമാഹോക്ക് മിസൈലിന് സമാനമായി ഇന്ത്യ നിര്‍മ്മിച്ച മിസൈല്‍ ഏത്?
എല്‍ആര്‍എല്‍എസിഎം
- ദീര്‍ഘദൂര ക്രൂസ് മിസൈലാണ് ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂസ് മിസൈല്‍ എന്ന എല്‍ആര്‍എല്‍എസിഎം
- ആക്രമണപരിധി: 1500 കിലോമീറ്റര്‍
- നിര്‍ഭയ് മിസൈല്‍ പദ്ധതിയുടെ പരിഷ്കരിച്ച പതിവ്വാണ് എല്‍ആര്‍എല്‍എസിഎം
- ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗമാണ് ഇതിനുള്ളത്.
- ഒഡീഷ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ ആണ് പരീക്ഷണം നടത്തിയത്.
ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
