Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 2 July 2026 | Malayalam | current affairs 2026 malayalam
Current Affairs Malayalam · Malayalam Current Affairs · July 2, 2026

Kerala PSC Daily Current Affairs – 2 July 2026 | Malayalam

1. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട്‌ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം ആരാണ്?

കിലിയന്‍ എംബപെ, ഫ്രാന്‍സ്

2. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരള എന്നതില്‍നിന്നും കേരളം എന്നാക്കി മാറ്റുന്നതിനുള്ള രാഷ്ട്രപതിയുടെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നിയമസഭ അംഗീകരിച്ച തിയതി എന്നാണ്?

2026 ജൂലൈ 1

3. ഏത് സംസ്ഥാനത്തിലാണ് ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

കര്‍ണാടകം

4. വിബി ജി റാം ജി പദ്ധതിയില്‍ കേരളത്തിലെ ദിവസക്കൂലി എത്ര?

401 രൂപ

5. ഗ്രാമസഭ നടത്തിപ്പില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ എട്ട് പഞ്ചായത്തുകളില്‍ ആദ്യത്തേത് ഏത്?

ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍

6. ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ് കോണ്ടിനെന്റല്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് 53 വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ച രാജ്യമേത്?

യുഎസ്എ

7. ദീപാവലിയും രംഗോലിയും രേഖപ്പെടുത്തുന്ന തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യമേത്?

യുഎസ്എ

8. പുതിയ ദക്ഷിണ വ്യോമസേന മേധാവി ആരാണ്?

എയര്‍മാര്‍ഷല്‍ ജസ് വീര്‍ സിങ്മാന്‍

9. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി 5 കളികളില്‍ മൂന്നോ അതിലധികമോ ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമേത്?

ഫ്രാന്‍സ്‌

10. കേരള ക്രിക്കറ്റ് ലീഗ് ടീമായ ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായ വെസ്റ്റ് ഇന്‍ഡീസ് താരം ആരാണ്?

ക്രിസ് ഗെയ്ല്‍

11. 2026 ജൂണ്‍ 30-ന് അന്തരിച്ച പ്രമുഖ മറാഠി നാടക സംവിധായിക ആരാണ്?

വിജയ മേത്ത

12. ബഷീര്‍ ദിനം എന്നാണ്?

ജൂലൈ 5

13. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ പരിശീലകന്‍ ആരാണ്?

ദിദിയെര്‍ ദെഷാം, ഫ്രാന്‍സ്

14. 2026 ജൂണിലെ ജിഎസ്ടി വരുമാനം എത്ര?

1,94,812 കോടി രൂപ

15. 2026 ജൂലൈയില്‍ അന്തരിച്ച പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ആരാണ്?

വിക്ടര്‍ വില്ലിസ്

16. ഡിജിറ്റല്‍ കറന്‍സിയില്‍നിന്നും പേപ്പര്‍ കറന്‍സിയിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ച രാജ്യമേത്?

സ്വീഡന്‍

17. ഗൂഗിളിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് പദവിയില്‍നിന്നും 2026 ജൂലൈയില്‍ വിരമിക്കുന്ന ലോക പ്രശസ്ത ഐടി വിദഗ്ദ്ധന്‍ ആരാണ്?

വിന്റണ്‍ ഗ്രേ സെര്‍ഫ്

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 2 July 2026 | Malayalam | current affairs 2026 malayalam