Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs 2026 Malayalam: Keralam
Current Affairs Malayalam · Malayalam Current Affairs · July 17, 2026

PSC Current Affairs 2026 Malayalam: Keralam

1. കെ എസ് ആര്‍ ടി സിയുടെ ഗുഡ്വില്‍ അംബാസഡര്‍ ആരാണ്?

മോഹന്‍ലാല്‍

2. ലോസ് ആഞ്ജലസിലെ ഓസ്‌കാര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയേത്?

ഭ്രമയുഗം

3. പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉന്നതികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏത്?

അക്ഷരോന്നതി

4. കേരളത്തിലെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം സ്ഥാപിച്ചത് എവിടെ?

കൊട്ടാരക്കര

5. കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത്?

ആറളം

6. ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ വിമാനത്താവളം ഏത്?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സിയാല്‍

7. കേരള സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷി പ്രതിഭകളുടെ സര്‍ഗോത്സവം ഏത്?

സവിശേഷ

8. ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നിലവില്‍ വരുന്നത് എവിടെ?

ചേവായൂര്‍, കോഴിക്കോട്‌

9. കേരളത്തില്‍ ഒരു നദിക്ക് കുറുകേ നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയ പാലമേത്?

കുമ്പിച്ചല്‍ക്കടവ് പാലം, അമ്പൂരി

10. കുട്ടികളുടെ മാനസിക സുസ്ഥിതിക്കും പഠനപുരോഗതിക്കുമായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയേത്?

സ്‌നേഹം

11. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയേത്?

അക്ഷരം ആരോഗ്യം

12. ഇന്ത്യയില്‍ ആദ്യമായി പൊതുബജറ്റിന്റെ കൂടെ ഒരു വയോജന ബജറ്റുകൂടി പുറത്തിറക്കുന്ന സംസ്ഥാനമേത്?

കേരളം

13. 2025-ലെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്?

ഇരിട്ടി, കണ്ണൂര്‍ റൂറല്‍

14. 20. 2026 ജനുവരി 23-ന് കേരളത്തിന്റെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിച്ചത്‌ ഏതിനെയാണ്?

ബാസിലസ് സബ്റ്റിലിസ്‌

15. ഇടുക്കിയിലെ മീശപ്പുലിമലയില്‍നിന്നും കണ്ടെത്തിയ പുതിയ രണ്ട് സ്പീഷീസ് സസ്യങ്ങള്‍ ഏതെല്ലാം?

ലിറ്റ്‌സിയ മീശപ്പുലിമലയാന, ലിറ്റ്‌സിയ ഇടുക്കിയാന

16. പപ്പറ്റ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പുകളില്‍ ഉള്‍പ്പെട്ട കേരളത്തിലെ പാവകളിയേത്?

പാവക്കഥകളി

17. കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആരാണ്?

സഞ്ജു സാംസണ്‍

18. കേരളത്തിലെ ആദ്യത്തെ സമഗ്ര അന്തര്‍ദേശീയ വിദ്യാലയം ഏത്?

മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍

19. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ആശ്രിത സഹായധന പദ്ധതി ഏത്?

രക്ഷാകവചം പദ്ധതി

20. കേരളത്തിലെ ലക്ഷക്കണക്കിന് ഹെക്ടര്‍ തരിശുഭൂമി കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ച നൂതന പദ്ധതി ഏത്?

നവോധന്‍

21. കേരളത്തില്‍ കായലിന് കുറുകെ നിര്‍മ്മിച്ച ഏറ്റവും നീളമുള്ള പാലം ഏത്?

പെരുമ്പളം, വേമ്പനാട് കായല്‍

22. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത ഏത്?

കോഴിക്കോട്- വയനാട് തുരങ്കപാത

23. വംശനാശഭീഷണിയിലുള്ള ധ്രുവക്കുറുക്കനെ/നീലക്കുറുക്കനെ/ബ്ലൂമോര്‍ഫിനെ ഐസ് ലാന്‍ഡില്‍ കണ്ടെത്തിയ മലയാളി ഫോട്ടോഗ്രാഫര്‍ ആരാണ്?

ഹരികുമാര്‍

24. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയേത്?

കോഴിക്കോട്- വയനാട് തുരങ്കപാത

25. കേരള ജീനോം ഡാറ്റ സെന്റര്‍ നിലവില്‍ വന്നത് എവിടെ?

തിരുവനന്തപുരം

26. കേരളത്തിലെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ സ്ഥാപിക്കുന്നത് എവിടെ?

വടകര, കോഴിക്കോട്

27. കുട്ടികളിലെ ഹൃദയശസ്ത്രക്രിയക്കുള്ള കേരള സര്‍ക്കാര്‍ പദ്ധതി ഏത്?

ഹൃദ്യം

28. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി ഏത്?

ഏബിള്‍ പോയിന്റ് പദ്ധതി

29. ഏബിള്‍ പോയിന്റ് പദ്ധതിയുടെ ആദ്യത്തെ ഔട്ട്‌ലെറ്റ് സ്ഥാപിച്ചത് എവിടെ?

കാക്കനാട്, എറണാകുളം

30. കേരളത്തിലെ ആദ്യത്തെ ഉഡാന്‍ യാത്രി കഫേ നിലവില്‍ വന്ന അന്താരാഷ്ട്ര വിമാനത്താവളം ഏത്?

തിരുവനന്തപുരം

31. അപൂര്‍വ്വരോഗം ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതി ഏത്?

കെയര്‍

32. 2026-ല്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ അണക്കെട്ടേത്?

ഇടുക്കി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam: Keralam