Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 November 6
Current Affairs Malayalam · Malayalam Current Affairs · November 6, 2026

Current Affairs Malayalam 2026 November 6

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതി ഏത്?

മംഗല്യ സമുന്നതി

2. 2026 ഒക്ടോബര്‍ 5-ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിച്ച പോര്‍ച്ചുഗീസ് ഇതിഹാസ താരം ആരാണ്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

3. യുഎസിലെ ലൊസഞ്ചസ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

നിത്യ രാമന്‍

4. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് നെതര്‍ലന്‍ഡ്‌സില്‍ ഏറ്റെടുത്ത ലിക്വിഡ് സ്റ്റോറേജ് കമ്പനി ഏത്?

ഇവോസ് ബി.വി

5. ഇന്ത്യയില്‍ ഉല്‍പാദനത്തിനും വില്‍പനയ്ക്കും അനുമതി ലഭിച്ച നാനോ കോപ്പര്‍ വളം ഏത്?

അഗ്രോ കുപ്രം

6. യുഎസിലെ മിനസോട്ട സംസ്ഥാനത്തെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

ഡോ ക്രിഷ് സുബ്രഹ്മണ്യം

7. ദേശീയ കമ്പനി നിയമ അപലേറ്റ് ട്രൈബ്യൂണല്‍ (എന്‍ക്ലാറ്റ്) ചെയര്‍മാനായി നിയമിതനായത് ആരാണ്?

ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍, മുന്‍ സുപ്രീംകോടതി ജഡ്ജി

8. 2026-ലെ മിസ് യൂണിവേഴ്‌സ് മത്സര വേദി എവിടെ?

സാന്‍ ഹുവാന്‍, പ്യൂര്‍ട്ടോറിക്ക

9. കതിര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണ്?

മോഹന്‍ലാല്‍

10. 2026-ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യമേത്?

ഇന്ത്യ

11. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ എത്ര മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി 2026 നവംബര്‍ 5-ന് ഉത്തരവിട്ടത്?

24 മണിക്കൂര്‍

12. 2026 നവംബറില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ച നാസയുടെ ബഹിരാകാശ ടെലിസ്‌കോപ്പ് ഏത്?

സ്വിഫ്റ്റ്

13. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം എത്ര ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് 15-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം?

28 ലക്ഷം കോടി രൂപ

14. ബംഗാല്‍ ഉള്‍ക്കടല്‍ മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭീഷണികളെ നേരിടാനും ശാസ്ത്രീയമായ ഫിഷറീസ് മാനേജ്‌മെന്റ് ശക്തമാക്കാനുമായി മേഖലയിലെ രാജ്യങ്ങള്‍ രൂപീകരിച്ച നെറ്റുവര്‍ക്ക് ഏത്?

ബോബ്-നോര്‍

15. ഏത് കര്‍ണാടക സംഗീത പ്രതിഭയുടെ 250-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 250 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കിയത്?

മുത്തുസ്വാമി ദീക്ഷിതര്‍

16. സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള തൊഴില്‍, സാമ്പത്തിക, അവസര മിഷന്റെ അധ്യക്ഷന്‍ ആരാണ്?

മുഖ്യമന്ത്രി

17. ജോണ്‍സണ്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജോണ്‍സണ്‍ പുരസ്‌കാരം നേടിയത് ആരാണ്?

കെ എസ് ചിത്ര

18. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതോല്‍പ്പാദനത്തിന് മെഥനോള്‍ ഉപയോഗിക്കാനുള്ള പരീക്ഷണം നടത്തിയ വൈദ്യുത താപനിലയം ഏത്?

കായംകുളം താപവൈദ്യുത നിലയം

2026 നവംബര്‍ 5-ലെ കറന്റ്അഫയേഴ്‌സില്‍നിന്നുള്ള റിവിഷന്‍ ക്വിസ് നിങ്ങള്‍ക്ക് അറ്റന്‍ഡ് ചെയ്യാം.

Current Affairs 2026 Noveber 05 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs Malayalam 2026 November 5

Current Affairs Malayalam 2026 November 6