Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
current affairs 2025 pdf malayalam, current affairs kerala 2025, current affairs malayalam, current affairs september 2025 malayalam, current affairs 2025 malayalam, current affairs sports 2025, 2025 current affairs malayalamകറന്റ് അഫയേഴ്‌സ് 2025 സെപ്തംബര്‍ 14 (Kerala PSC Current Affairs 14 September 2025), Manipur Crisis, Modi Manipur Visit, Nepal Government Change, Bairabi-Sairang Railway, Stan Swamy Lecture, മണിപ്പൂർ സംഘർഷം, മോദി മണിപ്പൂർ സന്ദർശനം, നേപ്പാൾ സർക്കാർ മാറ്റം, ബൈറാബി-സൈറാങ് റെയിൽവേ, സ്റ്റാൻ സ്വാമി ലെക്ചർ, Kerala Forest Amendment Bill, KSU Protest Kerala, Kerala Fishermen Accident, Kerala Police Brutality, Wayanad Congress Suicide, കേരള വനം ഭേദഗതി ബിൽ, കെഎസ്യു പ്രക്ഷോഭം കേരളം, കേരള മത്സ്യത്തൊഴിലാളി അപകടം, കേരള പോലീസ് ക്രൂരത, വയനാട് കോൺഗ്രസ് ആത്മഹത്യ, Israel Qatar Strike, Gaza Evacuation, Ukraine Ceasefire Talks, US-China Trade Talks, Nepal Protests, ഇസ്രായേൽ ഖത്തർ ആക്രമണം, ഗാസ വിറ്റുപോകൽ, ഉക്രെയിൻ സമാധാന ചർച്ചകൾ, അമേരിക്ക-ചൈന വ്യാപാര ചർച്ചകൾ, നേപ്പാൾ പ്രക്ഷോഭം, Sandalwood Sales Kerala, Boeing FAA Violations, Trump Foreign Aid Cuts, Onam 2025 Wishes, ചന്ദനം വിൽപ്പന കേരളം, ബോയിങ് റെഗുലേഷൻ ലംഘനം, ട്രംപ് വിദേശ സഹായ വെട്ടിക്കുറവ്, ഓണം 2025 ആശംസകൾ, India vs Pakistan Asia Cup Boycott, Arsenal Win, Onam Greetings 2025, ഇന്ത്യ vs പാകിസ്ഥാൻ ഏഷ്യാ കപ്പ് ബോയ്കോട്ട്, ആഴ്സണൽ വിജയം, ഓണം ആശംസകൾ 2025, Kerala PSC Notification 2025, Category 266/2025, Driver Gr II, Assistant Manager Co-op Bank, Welfare Officer Gr II, Part Time Junior Language Teacher Sanskrit, Deputy Superintendent Police Trainee, കേരള PSC നോട്ടിഫിക്കേഷൻ 2025, കാറ്റഗറി 266/2025, ഡ്രൈവർ ഗ്രേഡ് II, അസിസ്റ്റന്റ് മാനേജർ കോ-ഓപ്പറേറ്റീവ് ബാങ്ക്, വെൽഫെയർ ഓഫീസർ ഗ്രേഡ് II, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം, ഡെപ്യൂട്ടി സൂപ്രണ്ടൻഡന്റ് പോലീസ് ട്രെയ്നി, Kerala PSC Rank List 2025, Assistant Manager Rank List 721/2025, LP School Teacher Rank List, Clerk Result Kottayam, LGS BEVCO VFA Rank List, കേരള PSC റാങ്ക് ലിസ്റ്റ് 2025, അസിസ്റ്റന്റ് മാനേജർ റാങ്ക് ലിസ്റ്റ് 721/2025, എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ്, ക്ലാർക്ക് റിസൾട്ട് കോട്ടയം, എൽജിഎസ് ബെവ്കോ വിഎഫ്എ റാങ്ക് ലിസ്റ്റ്, Kerala PSC Degree Level Prelims Syllabus 2025, KAS Mains Syllabus, Secretariat Assistant Syllabus, Assistant Surgeon Syllabus, General Knowledge Topics, Regional Language Malayalam, കേരള PSC ഡിഗ്രി ലെവൽ പ്രിലിമ്സ് സിലബസ് 2025, കെഎഎസ് മെയിൻസ് സിലബസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സിലബസ്, അസിസ്റ്റന്റ് സർജൻ സിലബസ്, ജനറൽ നോളജ് ടോപ്പിക്സ്, റീജണൽ ലാംഗ്വേജ് മലയാളം, Kerala PSC Current Affairs 2025, Kerala GK Questions, History Geography Economy Kerala, Science Technology Updates, Budget Awards Sports Kerala, കേരള PSC കറന്റ് അഫയേഴ്സ് 2025, കേരള ജിഎൻക്യു ക്വസ്റ്റ്യൻസ്, കേരള ചരിത്രം ഭൂഗോളം സമ്പദ്‌വ്യവസ്ഥ, സയൻസ് ടെക്നോളജി അപ്ഡേറ്റ്സ്, ബജറ്റ് അവാർഡ്സ് സ്പോർട്സ് കേരളം, Kerala PSC Repeated Questions 2025, Mock Test LDC KAS, Previous Year Papers, Exam Dates October 2025, Fitness Certificate Civil Excise Officer, കേരള PSC റിപീറ്റഡ് ക്വസ്റ്റ്യൻസ് 2025, മോക്ക് ടെസ്റ്റ് എൽഡിസി കെഎഎസ്, പ്രിവിയസ് ഇയർ പേപ്പേഴ്സ്, പരീക്ഷ തീയതികൾ ഒക്ടോബർ 2025, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സിവിൽ എക്സൈസ് ഓഫീസർ, currentaffairsmalayalam.com
Current Affairs മലയാളം · Malayalam Current Affairs · September 14, 2025

കറന്റ് അഫയേഴ്‌സ് 2025 സെപ്തംബര്‍ 14 (Kerala PSC Current Affairs 14 September 2025)

1. മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തില്‍ കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തി. 1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണ) നിയമമാണ് കേരളം ഭേദഗതി ചെയ്തത്. ജനവാസമേഖലയിലിറങ്ങി ആളുകളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിന് നേരിട്ട് ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ലഭിച്ചു. വന്യമൃഗം ജനമേഖലയില്‍ ഇറങ്ങി ആരെയെങ്കിലും ആക്രമിച്ചാല്‍ നിലവിലെ നടപടിക്രമങ്ങള്‍ മറികടന്ന് വെടിവയ്ക്കാന്‍ ഉത്തരവിടും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. (മലയാളമനോരമ)

2. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം മുറിക്കാന്‍ ഭൂവുടമയ്ക്ക് അനുമതി നല്‍കാന്‍ 1961-ലെ കേരള വന നിയമത്തില്‍ ഭേദഗതി വരുത്തും. നിലവില്‍ ഉണങ്ങിയ ചന്ദനമരങ്ങള്‍ മുറിക്കാനാണ് അനുമതി. (മലയാളമനോരമ)

3. കുക്കി-മെയ്തി വംശജര്‍ തമ്മിലുള്ള കലാപം നടന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. (മലയാള മനോരമ)

യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതാ പട്ടികയില്‍ കേരളത്തില്‍നിന്നും വര്‍ക്കലതീരവും കുന്നുകളും ഉള്‍പ്പെട്ടു. ഇന്ത്യയിലെ 7 പ്രധാന പരിസ്ഥിതി മേഖലകളാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജിയോ ഹെറിറ്റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇടങ്ങളാണ് സാധ്യത പട്ടികയിലുള്ളത്. , varkala cliff, unesco heritage list, unesco heritage probability list, unesco list, varkala cliff tourism, varkala cliff kerala psc, kerala psc current affairs, kerala psc current affairs notes, kerala psc current affairs pdf, today's current affairs list,

4. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതാ പട്ടികയില്‍ കേരളത്തില്‍നിന്നും വര്‍ക്കലതീരവും കുന്നുകളും ഉള്‍പ്പെട്ടു. ഇന്ത്യയിലെ 7 പ്രധാന പരിസ്ഥിതി മേഖലകളാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജിയോ ഹെറിറ്റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇടങ്ങളാണ് സാധ്യത പട്ടികയിലുള്ളത്. (മലയാള മനോരമ)

5. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ധനസഹായം നല്‍കുന്ന പദ്ധതി- മാതൃവന്ദന യോജന പദ്ധതി. പദ്ധതി തുകയില്‍ സംസ്ഥാന വിഹിതം 40 ശതമാനവും കേന്ദ്ര വിഹിതം 60 ശതമാനവും ആണ്.

6. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി കേരളീയര്‍ക്ക് ഏര്‍പ്പെടുത്തുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി- നോര്‍ക്ക കെയര്‍.

7. കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവ വേദി- തിരുവനന്തപുരം

8. ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായി പവന്‍കുമാര്‍ ശര്‍മ്മയെ നിയമിച്ചു. (മലയാള മനോരമ)

9. ഇന്ത്യന്‍ പുരാരേഖകള്‍ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി- ജ്ഞാന ഭാരതം. പുരാരേഖകള്‍ സംരക്ഷിക്കാനുള്ള ന്യൂഡല്‍ഹി പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. 2003-ല്‍ എ ബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നാഷണല്‍ മാനുസ്‌ക്രിപറ്റ് മിഷന് പകരമായി ആരംഭിച്ചതാണ് ജ്ഞാനഭാരത മിഷന്‍. 2025-ലെ ബജറ്റില്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനാണ് ജ്ഞാനഭാരത മിഷന്‍ പ്രഖ്യാപിച്ചത്. (മലയാളമനോരമ)

10. കേന്ദ്ര ടൂറിസം മന്ത്രി- ഗജേന്ദ്ര സിങ് ഷെഖാവത്ത്‌

11. മിസോറാമിലെ ആദ്യത്തെ റെയില്‍പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സായിരാങ്- ബൈരാബി പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. (ദേശാഭിമാനി)

12. കാളിയൂട്ട് കലാകാരനായ വി ഗോപിനാഥപിള്ള (95) അന്തരിച്ചു. (മലയാളമനോരമ)

13. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്കുള്ള ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. (ദേശാഭിമാനി)

14. ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ സ്വിറ്റ്‌സര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യ ആദ്യമായി ഡേവിസ് കപ്പ് ക്വാളിഫയേഴ്‌സില്‍ കടന്നു. ലോക ഗ്രൂപ്പ് ഒന്നില്‍ സ്വിസ്സിനെ 3-1-നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ 32 വര്‍ഷത്തിനുശേഷമാണ് ഒരു യൂറോപ്യന്‍ ടീമിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുന്നത് (ദേശാഭിമാനി)

15. ഹ്യൂസ്റ്റണിലെ ബെയ്‌ലര്‍ കോളെജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റും മലയാളിയുമായ ഡോ ജലധര ശോഭനന് നാനോ ടെക്‌നോളജിയില്‍ ആഗോള അംഗീകാരം. ക്യാന്‍സറിന് കാരണമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി ഫോട്ടോ സെന്‍സിറ്റൈസറും അള്‍ട്രാസെന്‍സിറ്റീവ് ഓക്‌സിജന്‍ സെന്‍സറുമായി സംയോജിപ്പിക്കുന്ന നാനോ ഉപകരണം വികസിപ്പിച്ചതിനാണ് പുരസ്‌കാരം. (ദേശാഭിമാനി)

16. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വേദി- ദോഹ (മാതൃഭൂമി)

17. ഇറാന്‍ പ്രസിഡന്റ്- മസൂദ് പെസെഷ്‌കിയാന്‍

18. ഇറാഖ് പ്രധാനമന്ത്രി- മുഹമ്മദ് ഷിയ അല്‍ സുഡാനി

19. തുര്‍ക്കി പ്രസിഡന്റ്- രജബ് തയ്യിബ് ഉര്‍ദുഗാന്‍

20. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടര്‍ന്നും നടത്താന്‍ നിയമഭേദഗതി. ഇതിനായി സംസ്ഥാനം 1960-ലെ കേന്ദ്ര നിയമത്തില്‍ കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. (മാതൃഭൂമി)

21. തീര സംരക്ഷണ സേനയുടെ അഞ്ചാമത് ആഗോള ഉച്ചകോടി 2027-ല്‍ ചെന്നൈയില്‍ നടക്കും. നാലാമത് ഉച്ചകോടി 2025 സെപ്തംബര്‍ മാസത്തില്‍ റോമില്‍ നടന്നു. (മാതൃഭൂമി)

22. ചൈനയിലെ നിങ്‌ബോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്ററില്‍ ഇന്ത്യയുടെ ഇഷ സിങ് സ്വര്‍ണം നേടി. (മാതൃഭൂമി)

23. ലോകത്തെ ആദ്യത്തെ എഐ മന്ത്രി- ഡിയേല. അഴിമതി കുറയ്ക്കുന്നതിനായി അല്‍ബേനിയ ആണ് എഐയെ മന്ത്രിയായി നിയമിച്ചത്. അല്‍ബേനിയയില്‍ നാലാം തവണയും പ്രധാനമന്ത്രിയായ ഈദി റമ ആണ് എഐയെ മന്ത്രിയായി നിയോഗിച്ചത്. (മാതൃഭൂമി)

കറന്റ് അഫയേഴ്‌സ് 2025 സെപ്തംബര്‍ 14 (Kerala PSC Current Affairs 14 September 2025)