ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 ഡിസംബര്‍ 2025 (Kerala PSC Current Affairs 12 December 2025)
ഇന്നലത്തെ കറന്റ് അഫയേഴ്‌സ് (ഡിസംബര്‍ 11) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഐഎഫ്എഫ്‌കെ 2025-ലെ ഉദ്ഘാടന സിനിമ ഏതാണ്?
പലസ്തീന് 36
- ഐഎഫ്എഫ്‌കെ 2025-ല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ സംവിധായകന്: അബ്ദെറഹ്മാന്‍ സിസാക്കോ
2. 2025 ഡിസംബറില്‍ ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ക്യൂറേറ്റര്‍ ആരാണ്?
നിഖില്‍ ചോപ്ര
3. ദി ലോ ട്രസ്റ്റിന്റെ 11-ാമത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം നേടിയത് ആരാണ്?
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുന്‍ കേരള ഗവര്‍ണറുമായ ജസ്റ്റിസ് പി സദാശിവം
4. ടൈം വാരികയുടെ 2025 വര്‍ഷത്തിലെ പഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത് ആരാണ്?
എഐ ശില്പികള്
- എഐയുടെ കുതിപ്പിന് തുടക്കമിട്ട വര്‍ഷമായി 2025-നെ ടൈം വിശേഷിപ്പിച്ചു.
- എഐക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ കമ്പനികളേയും വ്യക്തികളേയുമാണ് 2025-ലെ വ്യക്തിയായി തിരഞ്ഞെടുത്തത്.
5. ഇംഗ്ലണ്ടിലെ ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 13 വിഭാഗം സിംഗിള്‍സിലും ഡബിള്‍സിലും ചാമ്പ്യനായ മലയാളി ആരാണ്?
വിഹാന് നായര്‍
6. 1976-നുശേഷം ആദ്യമായി 2024-ല്‍ അറബിക്കടലില്‍ കണ്ടെത്തിയ അപൂര്‍വ ആഴക്കടല്‍ നീരാളി ജനുസ് ഏതാണ്?
ഒപിസ്റ്റ്യോട്ടത്തിസ് ജനുസ്
7. സൗദി അറേബ്യയിലെ റെഡ് സീ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ്‌സ് ഹൊറൈസണ്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ആലിയ ഭട്ട്
- റാസി, റോക്കി ഓര് റാണി കി പ്രേം കഹാനി, ഹാര്‍ട് ഓഫ് സ്റ്റോണ്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് പുരസ്‌കാരം.
- ടുണീഷ്യന്‍-ഈജിപ്ഷ്യന്‍ നടിയായ ഹെന്ദ് സാബ്രിയയും പുരസ്കാരത്തിന് അര്‍ഹയായി
8. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുഖ മാസികയുടെ പേരെന്ത്?
ചലച്ചിത്ര സമീക്ഷ
9. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന ബോട്ട് സര്‍വീസ് തുടങ്ങിയത് എവിടെയാണ്?
വാരണാസിയില്‍
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്‌സ് നവംബര്‍ ക്വിസ്