ഇന്നത്തെ കറന്റ് അഫയേഴ്‌സ് 16 മാര്‍ച്ച് 2026 (Kerala PSC Current Affairs 16 March 2026)
1. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ ജയന്തി കുമരേഷ്
- വീണവിദുഷി ഡോ ജയന്തി കുമരേഷ്
- സംഗീത കലാ ആചാര്യ പുരസ്‌കാരം- മൃദംഗ വിദ്വാന് തൃശൂര്‍ സി നരേന്ദ്രന്
- നൃത്യകലാ ആചാര്യ പുരസ്‌കാരം- ഭരതനാട്യം, കഥകളി കലാകാരന് എ ജനാര്‍ദ്ദന്‍
2. സംസ്ഥാനത്ത് ഒബിസി പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ സമുദായങ്ങള്‍ ഏതെല്ലാം?
ചവളര്‍, ചവളം, ചവള, സേര്‍വായി
- സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാന മന്ത്രിസഭ ചവളര്‍, ചവളം, ചവള, സേര്‍വായി ജാതികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
3. ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ ചൈനീസ് ഗ്രാന്‍പ്രീയില്‍ കിരീടം നേടിയ ഡ്രൈവര്‍ ആരാണ്?
കിമി ആന്റനെല്ലി
- ഫോര്‍മുല വണ്ണിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍പ്രീ ജേതാവാണ് കിമി ആന്റനെല്ലി. പ്രായം: 19 വര്‍ഷവും 202 ദിവസവും.
- ഡച്ച ഡ്രൈവറായ മാക്‌സ് വെര്‍സ്റ്റാപ്പനാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍പ്രീ ജേതാവ്. പ്രായം: 18 വര്‍ഷവും 228 ദിവസവും.
- ഏറ്റവും പ്രായം കുറഞ്ഞ പോള്‍ സിറ്റര്‍ എന്ന റെക്കോര്‍ഡ് മെഴ്സിഡീസ് ഡ്രൈവറായ കിമി ആന്റനെല്ലി കുറിച്ചു.
4. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
മാക്‌സ് ഡോമാന്‍ (16 വയസ്സ്)
- ആഴ്സണല്‍ താരമായ മാക്‌സ് ഡോമാന്‍ എവര്‍ട്ടനെതിരായ മത്സരത്തിലാണ് ഗോള്‍ നേടിയത്.
- മത്സരം ആഴ്സണല്‍ 2-0-ന് വിജയിച്ചു.
5. ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വനിതകളുടെ ട്രിപ്പില്‍ജംപില്‍ വെള്ളി നേടിയ മലയാളി ആരാണ്?
അലീന ടി സജി
6. കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് തിയതി എന്നാണ്?
ഏപ്രില്‍ 9, 2026
- അസം, പുതുച്ചേരി- ഏപ്രില്‍ 9
- തമിഴ്നാട്- ഏപ്രില്‍ 23
- പശ്ചിമബംഗാള്‍- 23, 29
- വോട്ടെണ്ണല്‍ മെയ് 4
7. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ എത്ര കിലോമീറ്റര്‍ റോഡുണ്ട്?
1,50,900 കിലോമീറ്റര്‍
- ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ സര്‍വേ നടത്തി തദ്ദേശ റോഡുകളുടെ മാപ് (കണക്ടിവിറ്റി മാപ്) തയ്യാറാക്കിയ സംസ്ഥാനം- കേരളം
- ആര് ട്രാക്ക് സര്‍വേയിലൂടെയാണ് റോഡുകളുടെ കണക്കെടുത്തത്.
- ഏറ്റവുമധികം തദ്ദേശ റോഡുകളുള്ള ജില്ല: മലപ്പുറം
- മലപ്പുറത്ത് 16,294 കിലോമീറ്റര്‍ തദ്ദേശ റോഡുണ്ട്.
- ഏറ്റവും കുറവ് തദ്ദേശ റോഡുള്ള ജില്ല: വയനാട്
- വയനാട്ടില്‍ 5276 കിലോമീറ്റര്‍ റോഡുണ്ട്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 14-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക