
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ടി ജെ എസ് ജോര്‍ജ് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചു.
- ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്റോറിയല്‍ അഡൈ്വസറായിരുന്നു.
- അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ട പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്.
- 1965-ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കെ ബി സഹായിക്കെതിരായ പ്രക്ഷോഭം പട്നയിലെ ദി സെര്‍ച്ച് ലൈറ്റിന്റെ പത്രാധിപര്‍ ആയിരുന്നപ്പോള്‍ നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.
- പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന് ജീത് തയ്യില്‍ മകനാണ്.
- ആത്മകഥ: ഘോഷയാത്ര
- 2011-ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി.
- കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി- കേസരി പുരസ്കാരം, കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
2. ചരിത്രം കുറിച്ച് ആംഗ്ലിക്കന്‍ സഭ
സ്രോതസ്സ്: മലയാള മനോരമ
- ക്രിസ്ത്യന്‍ വിഭാഗമായ ആംഗ്ലിക്കന്‍ സഭയുടെ മേധാവിയായി സാറ മുലാലിയെ നിയമിച്ചു.
- കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി നിയമിതയാകുന്ന ആദ്യ വനിതയാണ് സാറ മുലാലി.
- കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എന്നും അറിയപ്പെടുന്ന ആംഗ്ലിക്കന്‍ സഭയുടെ മേധാവി.
- 106-ാമത് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് സാറ മുലാലി.
- 165 രാജ്യങ്ങളിലായി 8.5 കോടി അംഗങ്ങളാണ് ആംഗ്ലിക്കന്‍ സഭയ്ക്കുള്ളത്.
3. അഗ്നിപര്‍വ്വതം ചെളി തുപ്പുന്നു
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ഏക ചെളി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ചെളി പുറത്തേക്ക് വമിച്ചു തുടങ്ങി.
- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ ബരാടാങ്ങില് ജാര്‍വ ക്രീക്കിലാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.
- രണ്ട് പതിറ്റാണ്ടായി ഉറങ്ങിക്കിടന്നിരുന്ന ചെലി അഗ്നിപര്‍വ്വതം 2025 ഒക്ടോബര്‍ 3-ന് ആണ് പൊട്ടിത്തെറിച്ചത്.
4. മൂന്ന് സെഞ്ച്വറികള്‍ മൂന്ന് തവണ
സ്രോതസ്സ്: മലയാള മനോരമ
- വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ കെ എല്‍ രാഹുലിനും ധ്രുവ് ജുറേലിനും രവീന്ദ്ര ജഡേജയ്ക്കും സെഞ്ച്വറി.
- 2025-ല്‍ ഇത് മൂന്നാം തവണയാണ് ഒരു ടെസ്റ്റ് ഇന്നിങ്സില്‍ മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നത്.
- ഇംഗ്ലണ്ട് പര്യടനത്തിലെ ലീഡ്സ് ടെസ്റ്റില്‍ യശ്വസി യജ്സ്വാള്, ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ സെഞ്ച്വറി നേടി.
- മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഗില്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സെഞ്ച്വറി നേടി.
5. അറബിക്കടലില്‍ ചുഴലിക്കാറ്റ്: പേര് ശക്തി
സ്രോതസ്സ്: ദേശാഭിമാനി
- അറബിക്കടലില്‍ ഈ വര്‍ഷം രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റ്: ശക്തി
- ചുഴലിക്കാറ്റിന് ശക്തി എന്ന പേര് നിര്‍ദ്ദേശിച്ചത് ശ്രീലങ്കയാണ്.
6. ഫുട്ബോള്‍ ലോകകപ്പ് പന്തിന് പേരിട്ടു
സ്രോതസ്സ്: ദേശാഭിമാനി
- 2026-ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത്: ട്രയോന്‍ഡ
- അര്‍ത്ഥം: മൂന്ന് തരംഗങ്ങള്‍.
- മൂന്ന് രാജ്യങ്ങള്‍ ആതിഥേയരാകുന്നത് പരിഗണിച്ചാണ് ട്രയോന്‍ഡ എന്ന പേര് തിരഞ്ഞെടുത്തത്.
- ട്രയോന്ഡയുടെ നിര്‍മ്മാതാക്കള്‍: അഡിഡാസ്.
- യുഎസ്എയും മെക്സികോയും കാനഡയുമാണ് 2026-ലെ ലോകകപ്പിന്റെ ആതിഥേയര്‍.
- ആകെ ടീമുകള്‍: 48
7. ബയോ കണക്ട് കോണ്‍ക്ലേവ്
സ്രോതസ്സ്: ദേശാഭിമാനി
- കേരളത്തിലെ ആരോഗ്യ, ബയോടെക് മേഖലകളെ ഇന്നോവേഷന്‍ ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബയോ കണക്ട് ഇന്റര്‍നാഷണല്‍ ലൈഫ് സയന്‍സസ് കോണ്‍ക്ലേവ് വേദി: കോവളം
- തിരുവനന്തപുരത്ത് ഹൈദരാബാദ് മാതൃകയില്‍ ജിനോ നഗരം സ്ഥാപിക്കും.
8. ജിഎസ്ടിയുടെ 40% അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിന്റെ 40 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നും.
- വ്യവസായ, സേവന മേഖലകള്‍ കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങള്‍ എന്ന പ്രത്യേകതയാണ് ജിഎസ്ടി വരുമാനം വര്‍ദ്ധിക്കാന്‍ കാരണം.
9. മീരാബായ് ചാനുവിന് വെള്ളി മെഡല്‍
സ്രോതസ്സ്: മാതൃഭൂമി
- ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാബായ് ചാനു വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി.
- മീരാബായ് ചാനുവിന്റെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ആണിത്.
- 2017-ല്‍ സ്വര്‍ണവും 2022-ല്‍ വെള്ളിയും നേടിയിരുന്നു.
- 2020-ലെ ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡലും ചാനു നേടിയിട്ടുണ്ട്.
പദവികളും സ്ഥാനങ്ങളും
- ഗോവയില്‍ നടക്കുന്ന ചെസ് ലോകകപ്പിലെ ചീഫ് ഫെയര്‍ പ്ലേ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി: എം എസ് ഗോപകുമാര്‍. ആദ്യമായിട്ടാണ് ഒരു ഏഷ്യാക്കാരന് ഈ പദവി വഹിക്കുന്നത്.