
2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. 2026 ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രകാരം യുഎസില്‍ നിന്നുള്ള ചരക്കുകള്‍ക്കുമേല്‍ ഇന്ത്യ ചുമത്തുന്ന തീരുവ എത്രയാണ്?
പൂജ്യം
- ഇന്ത്യയില്‍നിന്നും കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ മേലുള്ള പകരം തീരുവ യുഎസ് 18% ആയി കുറച്ചു.
- 25% പകര തീരുവയ്ക്ക് പുറമേ ഇന്ത്യ റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങുന്നത് കാരണം യുഎസ് ഇന്ത്യയുടെ മേല്‍ 25% നികുതി കൂടി 2025 ഓഗസ്റ്റില്‍ ചുമത്തിയിരുന്നു. ഇതാണ് 18% ആയി കുറഞ്ഞത്.
- ഇന്ത്യ റഷ്യന്‍ എണ്ണയ്ക്ക് പകരം യുഎസില്‍നിന്നും വെനസ്വേലയില്‍നിന്നും എണ്ണ വാങ്ങും.
- ഊര്‍ജം, ടെക്നോളജി, കല്‍ക്കരി തുടങ്ങിയ മേഖലകളില്‍ ഏകദേശം 45.5 ലക്ഷം കോടി രൂപയുടെ ഉല്പന്നങ്ങള് ഇന്ത്യ യുഎസില്‍നിന്നും വാങ്ങും.
2. സ്ത്രീകളുടെ സംരംഭകത്വം, നേതൃശേഷി എന്നിവ വളര്‍ത്തുന്നതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിത വികസന കോര്‍പറേഷനും ചേര്‍ന്ന് നടത്തിയ വനിതോത്സവം- എസ്കലേറയുടെ വേദി എവിടെ?
തിരുവനന്തപുരം
- സംസ്ഥാന ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി- വീണ ജോര്‍ജ്
- വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി- വി ശിവന്‍കുട്ടി
- ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി- ആര് ബിന്ദു
3. 2026 ഫെബ്രുവരിയില്‍ നടന്ന ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചാ വേദി എവിടെ?
ഈസ്താംബൂള്‍, തുര്‍ക്കി
- ഇറാന് വിദേശകാര്യ മന്ത്രി- അബ്ബാസ് അറഗ്ചി
4. 2026-ലെ ഗ്രാമി പുരസ്കാരം നേടിയ ടിബറ്റന്‍ ബുദ്ധമത നേതാവ് ആരാണ്?
ദലൈലാമ
- മെഡിറ്റേഷന്‍സ്: ദി റിഫ്ളക്ഷന്‍സ് ഓപ് ഹിസ് ഹോളിനസ് ദി ദലൈലാമ എന്ന ഓഡിയോ ബുക്കാണ് 90-ാം വയസ്സില്‍ ദലൈലാമയ്ക്ക് 68-ാം ഗ്രാമി പുരസ്കാരം നേടിക്കൊടുത്തത്.
- ഓഡിയോ ബുക്ക് വിവരണം, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയ്ക്ക് പുരസ്കാരം ലഭിച്ചത്.
- മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ് എന്ന സംഗീത പ്രമേയമായ ചിത്രത്തിലൂടെ ഗ്രാമി പുരസ്കാരം ആദ്യമായി നേടിയത്: സ്റ്റീവന്‍ സ്പില്‍ബര്‍ഗ്
- ഇതോടെ എമ്മി, ഗ്രാമി, ഓസ്കര്, ടോണി പുരസ്കാരങ്ങള്‍ നേടിയവരുടെ ഇഗോട്ട് ക്ലബില്‍ സ്പില്‍ബര്‍ഗ് അംഗമായി.
- ചരിത്രത്തിലാദ്യമായി ഗ്രാമി പുരസ്കാരം നേടിയ കെ പോപ്പ് ഗാനം: ഡെമണ്‍ ഹണ്ടേഴ്സ് എന്ന അനിമേഷന്‍ ചിത്രത്തിലെ ഗോള്‍ഡന്‍ എന്ന ഗാനം.
- വിഷ്വല്‍ മീഡിയക്കുവേണ്ടി എഴുതിയ മികച്ച ഗാനമായിട്ടാണ് ഗോള്‍ഡന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
5. ഭൗമശാസ്ത്രത്തിനുള്ള നൊബേല്‍ എന്നറിയപ്പെടുന്ന ക്രാഫോര്‍ഡ് പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് ആരാണ്?
വീരഭദ്രന് രാമനാഥന് (82)
- 80 ലക്ഷം സ്വീഡിഷ് ക്രോണറും (8.17 കോടി രൂപ) സ്വര്‍ണമെഡലും ആണ് പുരസ്കാരം.
- ക്രാഫോര്‍ഡ് പുരസ്കാരം നല്‍കുന്നത്- റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ്.
- തമിഴ്നാട്ടിലെ മധുര സ്വദേശിയാണ്.
- അന്തരീക്ഷത്തിലെ തവിട്ടുമേഘങ്ങളെക്കുറിച്ചും അതിമലിനീകാരികളെക്കുറിച്ചുമുള്ള പതിറ്റാണ്ടുകള്‍ നീണ്ട പഠനമാണ് വീരഭദ്രന് രാമനാഥന് ക്രാഫോര്‍ഡ് പുരസ്കാരം നേടിക്കൊടുത്തത്.
- കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 10,000 മടങ്ങ് ചൂട് ക്ലോറോഫ്ളൂറോ കാര്ബണുകള് അന്തരീക്ഷത്തില്‍ പിടിച്ചു നിര്‍ത്തുന്നു 1975-ല്‍ വീരഭദ്രന് രാമനാഥന് കണ്ടെത്തി.
6. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായ മലയാളി ആരാണ്?
നഗ്മ മുഹമ്മദ് മല്ലിക്
- 2026 ഫെബ്രുവരിയില്‍ നഗ്മയ്ക്ക് മാര്‍ഷല്‍ ദ്വീപുകളുടെ അധികചുമതല നല്കി
7. ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന അപ്രകാശിത ഓര്‍മ്മക്കുറിപ്പ് ആരുടേതാണ്?
കരസേന മുന്‍ മേധാവിയായ ജനറല്‍ മനോജ് മുകുന്ദ് നരവനെ
8. ഡാര്‍ക് സ്കൈ റിസര്‍വ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത് എവിടെ?
ലഡാക്ക്
9. കേരള ശാസ്ത്ര പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ ടെസി തോമസ്
- ഇന്ത്യയുടെ മിസൈല്‍ വനിത എന്ന് ഡോ ടെസി തോമസിനെ വിശേഷിപ്പിക്കുന്നു
10. ബ്രസീല്‍ ദേശീയ ഫലമായി പ്രഖ്യാപിച്ച പഴമേതാണ്?
അസായ് ബെറി
- സൂപ്പര്‍ ഫുഡ് എന്നാണ് അസായ് ബെറി അറിയപ്പെടുന്നത്
11. ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സ്മരണയ്ക്കായി സാംസ്കാരിക നിലയം സ്ഥാപിക്കുന്നത് എവിടെ?
നീണ്ടൂര്‍
- സാംസ്കാരിക മന്ത്രി: വി എന്‍ വാസവന്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക