Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 22 (Kerala PSC Current Affairs 22 April 2026),
Current Affairs മലയാളം · Malayalam Current Affairs · April 22, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 22 (Kerala PSC Current Affairs 22 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. കേരളത്തില്‍ 2026 ഏപ്രില്‍ 21-ന് 14 പേരുടെ മരണത്തിന് ഇടയാക്കിയ വെടിമരുന്ന് ദുരന്തം നടന്നത് എവിടെ?

മുണ്ടത്തിക്കോട്, തൃശൂര്‍

2. ചൊവ്വയില്‍ ജൈവതന്മാത്രകള്‍ കണ്ടെത്തിയ നാസയുടെ റോവര്‍ ഏത്?

ക്യൂരിയോസിറ്റി

3. ദക്ഷിണ കൊറിയ ഏത് തോക്കിന്റെ സാങ്കേതിക വിദ്യയാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്?

കെ-9 വജ്ര ആര്‍ട്ടിലറി ഗണ്‍

4. ടിം കുക്ക് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്ന് ആപ്പിളിന്റെ സിഇഒ സ്ഥാനത്തേക്ക് നിയമിതനാകുന്ന വ്യക്തി ആരാണ്?

ജോണ്‍ ടെര്‍ണസ്‌

5. ദേശീയ ഏകോപിത നെല്ല് ഗവേഷണ പദ്ധതിയില്‍ 2025-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കേന്ദ്രം ഏത്?

മങ്കൊമ്പ് എം എസ് സ്വാമിനാഥന്‍ നെല്ലു ഗവേഷണ കേന്ദ്രം

6. സുരക്ഷാ സേനകള്‍ക്ക് തത്സമയ വിവരങ്ങള്‍ അവലോകനം ചെയ്തു തീരുമാനമെടുക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച സംവിധാനമേത്?

പ്രജ്ഞ

7. 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?

ഐച്ചി നാഗോയാ, ജപ്പാന്‍

8. കായികരംഗത്തെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ലോറസ് പുരസ്‌കാരം നേടിയ പുരുഷ, വനിത താരങ്ങള്‍ ആരെല്ലാം?

ടെന്നീസ് താരങ്ങളായ കാര്‍ലോസ് അല്‍ക്കാരസ്, അരീന സബലേങ്ക

9. മൈനിങ് ആന്‍ഡ് ജിയോളജി, തദ്ദേശഭരണ വകുപ്പ് എന്നിവയിലെ കൈക്കൂലി കണ്ടെത്താനായി 2026 ഏപ്രിലില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്‌

10. ഗിരീഷ് കാര്‍ണാട് തിയറ്റര്‍ സ്മാരക വേദിയുടെ അഞ്ചാമത് സാഹിത്യപുരസ്‌കാരം നേടിയ നാടക സമാഹാരം ഏത്?

ലമാ സബക് താനി (രചയിതാവ്: ജിഷ)

11. ലോക ഭൗമദിനം എന്നാണ്?

ഏപ്രില്‍ 22

12. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന 20 നഗരങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്ന് നഗരങ്ങള്‍ ഏതെല്ലാം?

ഭഗല്‍പൂര്‍ (ബീഹാര്‍), താല്‍ച്ചര്‍ (ഒഡീഷ), അസന്‍സോള്‍ (പശ്ചിമബംഗാള്‍)

13. ഗ്രീന്‍ നൊബേല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പുരസ്‌കാരം നേടിയ വനിതകള്‍ ആരെല്ലാം?

ഇറോറോ തന്‍ഷി (നൈജീരിയ), ബോറിം കിം (ദക്ഷിണ കൊറിയ), സാറാ ഫിഞ്ച് (യുകെ), തിയോനില റോക്ക മാറ്റ്‌ബോബ് (പാപുവ ന്യൂ ഗിനിയ), അലന്ന അകാക് ഹര്‍ലി (യുഎസ്), യുവേലിസ് മൊറേല്‍സ് ബ്ലാങ്കോ (കൊളംബിയ)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക