ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. യുഎസ്- ഇറാന് സമാധാനചര്‍ച്ചകളുടെ വേദി എവിടെ?
ഇസ്ലാമാബാദ്
2. പാമ്പുകളുടെ സംരക്ഷണവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വനംവകുപ്പ് രൂപംനല്കിയ ആപ്പ് ഏത്?
സര്‍പ്പ് ആപ്
- SARPA: Snake Awareness Rescue and Protection App
3. 2026 ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ച ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആരാണ്?
ലീ ജെ യങ്ങ്
4. ഡിജിറ്റല്‍/ സൈബര്‍ തട്ടിപ്പുകാര്‍ സിബിഐ നോട്ടീസ് ദുരുപയോഗം ചെയ്ത് വ്യാജ ഡിജിറ്റല്‍ അറസ്റ്റ് നടത്തുന്നത് തടയുന്നതിനായി സിബിഐ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ഏത്?
അഭയ്
5. ദ് നേക്കഡ് ഏപ്പ് എന്ന പുസ്തകത്തിലൂടെ വിഖ്യാതനായ ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞന് 2026 ഏപ്രിലില്‍ അന്തരിച്ചു. പേരെന്താണ്?
ഡെസ്മണ്ട് മോറിസ് (98)
- മറ്റ് പുസ്തകങ്ങള്‍: ദ് ഹ്യൂമന്‍ സൂ, ഇന്റിമേറ്റ് ബിഹേവിയര്‍, പീപ്പിള്വാച്ചിങ്, ദ് നേക്കിഡ് മാന്‍, ദ് നേക്കിഡ് വുമന്‍, ദ് ബ്രിട്ടീഷ് സറിയലിസ്റ്റ്
- മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് 1967-ല്‍ ഡെസ്മണ്ട് മോറിസ് എഴുതിയ പുസ്തകമാണ് നഗ്നവാരന് (ദി നേക്കഡ് ഏപ്പ്).
- മനുഷ്യന് മറ്റു കുരങ്ങുകളെപ്പോലെ ഒരു ജീവിയാണെന്ന നിരീക്ഷണം ഡെസ്മണ്ട് മോറിസ് മുന്നോട്ടുവച്ചു.
6. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ഐബിഎസ്എ ഏഷ്യന്‍ വനിതാ ബ്ലൈഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ രാജ്യം?
ഇന്ത്യ
- ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരായ ജപ്പാനോട് ഇന്ത്യ തോറ്റു
- ഇന്ത്യയുടെ മുഖ്യപരിശീലകന്‍: സുനില്‍ ജെ മാത്യു
7. യൂറോപ്യന്‍ യൂണിയന് മുന്‍കൈയെടുത്ത് നടത്തിയ ഗാസ സമാധാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യമേത്?
ബ്രസല്‍സ്
8. ഇന്ത്യന്‍ നാവികസേനയുടെ പത്തുമാസത്തെ ലോകയാന്‍ 26 സമുദ്ര പര്യടനം നടത്തുന്ന പരിശീലന പായ്ക്കപ്പല്‍ ഏതാണ്?
ഐഎന്‍എസ് സുദര്‍ശിനി
- 2026 ജനുവരി 20-നാണ് ഐഎന്‍എസ് സുദര്‍ശിനി കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തുനിന്നും യാത്ര തിരിച്ചത്.
9. ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനായി റെയില്‍വേ ആരംഭിച്ച വാട്സ്ആപ്പ് പ്ലാറ്റ്ഫോം ഏത്?
ശക്തിസാത്തി
- ട്രെയിനുകളില്‍ സുരക്ഷ ഉറപ്പക്കാന്‍ പൂര്‍ണമായും സ്ത്രീകളുടെ നേതൃത്വത്തില്‍ ഡ്രോണുകളുടെ സഹായത്തോടെ നടത്തുന്ന പദ്ധതി: പിങ്ക് പട്രോള്‍
10. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയശേഷം കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന പദ്ധതിയേത്?
വിബി ജി റാംജി പദ്ധതി
- വിബി ജി റാംജിയില്‍ തൊഴില്‍ദിനങ്ങള്‍: 125
- മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍: 100
- വിബി ജി റാംജിയിലെ പദ്ധതി തുകയില്‍ കേന്ദ്രവിഹിതം: 60 ശതമാനം
- മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം: 90 ശതമാനം
- വിബി ജി റാംജി നിയമം പാര്‍ലമെന്റ് പാസാക്കിയത്: 2025 ഡിസംബറില്‍
11. ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് സൈനിക രംഗത്ത് റെസിപ്രോക്കല്‍ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് (ആര്ഇഎല്ഒഎഫ്) കരാര്‍ നടപ്പിലാക്കിയത്?
റഷ്യ
- ഇന്ത്യയ്ക്കും റഷ്യയ്ക്കും പരസ്പരം സൈനികത്താവളങ്ങളും സൈനികരേയും വിന്യസിക്കാന്‍ സാധിക്കും.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
21 april 2026 current affairs, current affairs 21 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams
