കോഴിക്കോട് നടന്ന 2026-ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം നേടിയ തിരുവനന്തപുരം ജില്ല ചീഫ് മിനിസ്റ്റേഴ്സ് ഗോള്‍ഡ് കപ്പ് മന്ത്രി എന്‍ ഷംസുദ്ദീനില്നിന്നും സ്വീകരിക്കുന്നു
1,608 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2027-ല്‍ സമ്പൂര്‍ണ സൈബര്‍ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ സൈബര്‍ വിഭാഗം രൂപകല്പന ചെയ്ത സൈബര്‍ സുരക്ഷാ പദ്ധതി ഏത്?
ക്ലിക്ക്
- ക്ലിക്ക്: കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോര്‍ സൈബര്‍ റെസിലിയന്റ് കേരളം
- പദ്ധതിയുടെ ക്യാപ്റ്റന്‍- ക്ലിക്ക് ക്യാപ്റ്റന്‍- മമ്മൂട്ടി
- പദ്ധതി ഉദ്ഘാടനം ചെയ്തത് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
2. തമിഴ്നാട്ടിലെ ഏത് പുരാതന തുറമുഖ നഗരത്തില്‍നിന്നാണ് 12-ാം നൂറ്റാണ്ടിലെ രണ്ട് ചോള വെങ്കല വിഗ്രഹങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഉത്ഖനനം ചെയ്ത് കണ്ടെത്തിയത്?
നാഗപട്ടണം
- നടരാജന്റേയും ശിവകാമി അമ്മന്റേയും പ്രതിമകളാണ് ലഭിച്ചത്.
3. 2026-ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്മാരായ ജില്ലയേത്?
തിരുവനന്തപുരം
- തുടര്‍ച്ചയായി മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടുന്നത്.
- 117.5 പവന്റെ സ്വര്‍ണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ചു.
- തൃശൂര്‍, മലപ്പുറം ജില്ലകളാണ് രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍
- അത്ലറ്റിക്സില് മലപ്പുറം ജില്ലയാണ് ചാമ്പ്യന്‍ന്മാര്‍.
- അത്ലറ്റിക്സിലെ ചാമ്പ്യന്‍ സ്കൂള്‍: മലപ്പറും കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ്
- സ്പോര്‍ട്സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തെ ജി വി രാജാ സ്കൂള്‍ ചാമ്പ്യന്മാരായി
4. മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്ന വ്യക്തിയുടെ പേര് ഫോണില്‍ തെളിയുന്നതിനായ നടപ്പിലാക്കുന്ന സംവിധാനം ഏത്?
കോളിങ് നെയിം പ്രസന്റേഷന് (സിനാപ്)
- 2026 നവംബര്‍ 1-ന് നിലവില്‍ വന്നു.
- ഈ സൗകര്യം 4ജി, 5ജി ശൃംഖലകളിലാണ് ലഭ്യമാകുന്നത്.
5. ജന്‍ജാതീയ ഗൗരവ് ദിവസ് പഖ്വാഡാ ആചരിക്കുന്നത് എന്നാണ്?
2026 നവംബര്‍ 1- 15 വരെ
- ജന്‍ജാതീയ ഗൗരവ് ദിവസ്’ 2026 നവംബര്‍ 15
- നാഷണല്‍ ട്രൈബല്‍ ലിറ്റററി ഫെസ്റ്റിവല്‍ വേദി: ന്യൂഡല്‍ഹി
6. 2026 ഒക്ടോബറില്‍ അന്തരിച്ച ബോളിവുഡ് സംവിധായകന് ആരാണ്?
സഞ്ജയ് ഗുപ്ത
7. ഇന്ത്യയുടെ 29-ാമത് വ്യോമസേനാ മേധാവി ആരാണ്?
എയര്‍ചീഫ് മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്
- 2028 ഡിസംബര്‍ 31 വരെ കാലാവധി ഉണ്ട്
8. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടിട്ട് 2026 നവംബര്‍ 1-ന് എത്ര വര്‍ഷം തികഞ്ഞു?
70 വര്‍ഷം
- തിരുവിതാംകൂര്‍-കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1-ന് കേരളം രൂപീകരിച്ചു.
9. 2026 നവംബര്‍ ആദ്യവാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേരെന്ത്?
മുരശ്
- മുരശ് എന്ന പേര് നിര്‍ദ്ദേശിച്ച രാജ്യം: ഇന്ത്യ
10. 2026-ലെ ജി20 വിദേശകാര്യമന്ത്രിമാരുടെ സമ്മേളന വേദി എവിടെ?
അറ്റ്ലാന്റ, യുഎസ്
- ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ജി20.
11. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച റുബീഡിയം അറ്റോമിക് ക്ലോക്ക് സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹം ഏത്?
എന്‍വിഎസ് 03
12. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2026-ലെ ഉമ്മന്‍ചാണ്ടി സ്മൃതി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മൗറീഷ്യസ് മുന്‍ പ്രസിഡന്റായ പൃഥ്വിരാജ്സിങ് പ്രദീപ് രൂപന്‍
13. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തിയ താരം എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
കഗീസോ റബാഡ
- 13,808 പന്തുകളില്‍നിന്നാണ് റബാഡ 350 വിക്കറ്റുകള്‍ വീഴ്ത്തിയത്.
- ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആണ് റബാഡ 350 വിക്കറ്റുകള്‍ വീഴ്ത്തിയത്.
14. തമിഴ്നാട് ദിനമായി വീണ്ടും ആചരിക്കാന്‍ തീരുമാനിച്ച ദിനമെന്നാണ്?
നവംബര്‍ 1
15. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അടിമവ്യാപാരത്തില്‍ രാജ്യത്തിന്റെ പങ്കിന് മാപ്പ് പറയാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്?
ആന്‍ഡി ബേര്‍നാം
- നവംബര്‍ രണ്ടാം വാരം നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ കരീബീയിന്‍ രാജ്യങ്ങള്‍ ബ്രിട്ടനോട് അടിമവ്യാപാരത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് പ്രധാനമന്ത്രി ആന്‍ഡി ബേര്നാമിനെ മാപ്പ് സന്നദ്ധത പ്രകടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
- 15 മുതല്‍ 19 നൂറ്റാണ്ടുവരെ ബ്രിട്ടന് 32 ലക്ഷം പേരെ അടിമകളായി വിറ്റിട്ടുണ്ട്.
16. 2026-ലെ കോമണ്‍വെല്‍ത്ത് ഉച്ചകോടി വേദി എവിടെ?
ആന്റ്വിഗ ആന്‍ഡ് ബര്‍ബുഡ
17. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സംവിധാനം ഒഴിവാക്കിയശേഷം നടപ്പിലാക്കിയ പുതിയ സംവിധാനം ഏത്?
സിറ്റിസണ്‍ ഹെല്പ് ഡെസ്ക്
18. കേന്ദ്ര സര്‍ക്കാരിന്റെ നോര്‍ത്ത് കോറിഡോര്‍ അതിവേഗ പാതയില്‍ ബന്ധിപ്പിക്കുന്ന നഗരങ്ങള്‍ ഏതെല്ലാം?
ഡല്‍ഹി, ആഗ്ര, കാണ്‍പൂര്‍, ലഖ്നൗ, അയോധ്യ, വാരണാസി, പ്രയാഗ് രാജ്, പാറ്റ്ന സിലിഗുരി
Current Affairs 2026 October 31 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam

