2026-ലെ എഴുത്തച്ഛന് പുരസ്കാരം നേടിയ മേതില്‍ രാധാകൃഷ്ണന്
1,445 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം (2026) ലഭിച്ചത് ആര്‍ക്കാണ്?
മേതില്‍ രാധാകൃഷ്ണന്
- അഞ്ച് ലക്ഷം രൂപയാണ് പുരസ്കാരത്തുക.
2026-ലെ എഴുത്തച്ഛന് പുരസ്കാരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2. നവംബര്‍ ആദ്യവാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണ് മുരശ്. ഏത് സംസ്ഥാനത്തിലെ വാദ്യോപകരണമാണ് മുരശ്?
തമിഴ്നാട്
- പ്രാചീന തമിഴ് കൊട്ടുവാദ്യോപകരണമാണ് മുരശ്.
3. മെക്സിക്കോയിലെ വെറാക്രൂസ് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ഡോക്യുമെന്ററി ഏത്?
സക്കറിയ
- സംവിധായിക: ഷൈനി ബെഞ്ചമിന്‍
- സാഹിത്യകാരന് സക്കറിയയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണിത്.
4. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് 50 വര്‍ഷം തികഞ്ഞതെന്നാണ്?
2026 നവംബര്‍ 2
5. ഫിഡെയുടെ 2026 നവംബറിലെ റാങ്കിങില്‍ 19-ാം സ്ഥാനത്ത് ഇടംനേടിയ മലയാളി ചെസ് താരം ആരാണ്?
നിഹാല്‍ സരിന്
- ഇന്ത്യന്‍ താരങ്ങളായ ആര് പ്രഗ്നാനന്ദ (7), അര്ജുന് എരിഗെയ്സ് (12), വിശ്വനാഥന് ആനന്ദ് (14) എന്നിവരും ആദ്യ 20-ല്‍ ഉണ്ട്.
6. എംവിആര്‍ ഫൗണ്ടേഷന്റെ എംവിആര്‍ പുരസ്കാരം നേടിയത് ആരാണ്?
ഇ പി ഉണ്ണി, കാര്‍ട്ടൂണിസ്റ്റ്
7. റഷ്യ- യുക്രെയ്ന് യുദ്ധത്തില്‍ 2026 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയ നഗരം ഏത്?
ഒലെഷ്കി
8. ജര്‍മനിയിലെ സാര്ബ്രൂക്കെനില് നടന്ന ഹൈലോ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
പി വി സിന്ധു
- പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ കിരീടം നേടി.
9. മലയാളത്തിലെ ആദ്യ എഐ സിനിമ ഏത്?
വാഗ്ദത്തഭൂമി
- വാഗ്ദത്തഭൂമി അബുദാബി ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- ഇന്ത്യയിലെ ആദ്യത്തെ എഐ ആര്‍ട്ട് ഹൗസ് ഫീച്ചര്‍ സിനിമയും വാഗ്ദത്തഭൂമി ആണ്.
10. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ബുള്ളറ്റ് ട്രെയിന്‍ ഏത്?
ബി28
- ബംഗളുരുവില്‍ ബിഇഎംഎല്ലിന്റെ ആദിത്യ നിര്‍മ്മാണ കേന്ദ്രത്തിലാണ് ബി28 നിര്‍മ്മിക്കുന്നത്.
- മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയില്‍ സര്‍വീസ് നടത്തുന്നതിനായിട്ടാണ് ബി28 നിര്‍മ്മിക്കുന്നത്.
- ബംഗളുരുവില്‍ നടത്തുന്ന പരീക്ഷണയോട്ടത്തില്‍ ബി28-ന്റെ വേഗം: മണിക്കൂറില്‍ 280 കിലോമീറ്റര്‍ ആണ്.
11. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിരലടയാളങ്ങളെ കണ്ടെത്താന്‍ ‘നാനോ’ രീതി വികസിപ്പിച്ചത് കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ്?
കേരള യൂണിവേഴ്സിറ്റി
- റെയര്‍ എര്‍ത്ത് അധിഷ്ഠിത സംയുക്തമായ നാനോഫോസ്ഫര് ഉപയോഗിച്ചാണ് വിരലടയാളം കണ്ടെത്തുന്നത്.
- അള്‍ട്രാവയലറ്റ് പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഈ നാനോഫോസ്ഫര് ചുവപ്പ് നിറത്തില്‍ തിളങ്ങും. ഇതിലൂടെ മങ്ങിയ വിരലടയാളങ്ങളും കണ്ടെത്താന്‍ സാധിക്കും.
12. ബ്രിട്ടീഷ് റോയല്‍ നേവിയേയും വ്യോമസേനയേയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച രാജ്യമേത്?
ഇറാന്
13. ഇന്ത്യയുടെ 2026-ലെ ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം എത്ര?
2.31 ലക്ഷം കോടി രൂപ
- മുന്‍വര്‍ഷത്തേക്കാള്‍ 23% വര്‍ധനവുണ്ടായി.
14. ഫോര്‍മുല വണ്‍ കാറോട്ട മത്സര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
കിമി ആന്റൊണെല്ലി
- 20 വര്‍ഷവും 68 ദിവസവും പ്രായമുള്ളപ്പോഴാണ് കിമി ആന്റൊണെല്ലി ലോക ചാമ്പ്യനായത്.
- 2026 സീസണില്‍ നാല് റേസുകള്‍ ബാക്കി നില്‍ക്കെയാണ് കിമി ആന്റൊണെല്ലി ചാമ്പ്യനായത്.
- മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ ആണ് കിമി ആന്റൊണെല്ലി.
- 1953-ല്‍ ആല്‍ബര്‍ട്ടോ അസ്കാരിക്കുശേഷം ലോകചാമ്പ്യനാകുന്ന ആദ്യ ഇറ്റാലിയന്‍ ഡ്രൈവര്‍ ആണ് കിമി ആന്റൊണെല്ലി
15. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ആരാണ്?
ഇഷാന് കിഷന്
- 2026-ല്‍ ഇതുവരെ 37 മത്സരങ്ങളില്‍നിന്നായി ഇഷാന് കിഷന് 1,220 റണ്‍സ് നേടിയിട്ടുണ്ട്.
Current Affairs 2026 Noveber 01 Malayalam : Click here


1 thought on “Current Affairs Malayalam 2026 November 2”