ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബാലണ്‍ദ്യോര്‍ ഓഫ് ഓള് ടൈം പുരസ്കാരം നേടി | Current Affairs Malayalam 2026 October
1,605 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന വനിതാ കര്‍ഷക വികസന പദ്ധതി ഏത്?
കൃഷി സഖി
2. കേരളത്തിലെ എംഎല്‍എമാരുടെ മാസ അലവന്‍സ് എത്ര രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്?
98,000 രൂപ (പഴയത്: 70,000 രൂപ)
- മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന ബില്‍ നിയമസഭ 2026 ഒക്ടോബര്‍ 29-ന് ഐകകണ്ഠ്യേന അംഗീകരിച്ചു.
- മന്ത്രിമാരുടെ ആകെ പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും: 1.33 ലക്ഷം (1.08 ലക്ഷം രൂപ)
- മുന്എംഎല്മാരുടെ കുറഞ്ഞ പെന്ഷന്: 10,000 രൂപ (പഴയത്: 8000 രൂപ)
- കുറഞ്ഞത് രണ്ട് വര്‍ഷം എംഎല്‍എല്‍ ആയിരുന്നവര്‍ക്ക് പെന്ഷന് ലഭിക്കും.
- പരമാവധി പെന്ഷന്: 60,000 രൂപ
3. സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ക്ക് കാലതാമസമില്ലാതെ അനുമതി നല്‍കാനും കേരളത്തെ നിക്ഷേപസൗഹൃദമാക്കാനും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ നിയമം ഏത്?
സരള്‍ കേരളം
- ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ എന്ന നയം നടപ്പിലാക്കും.
- ലൈസന്‍സുകളും അനുമതികളും അതിവേഗം ഏകജാലകത്തിലൂടെ നല്‍കുന്നതിനായി ഏകീകൃത അതോറിറ്റി സ്ഥാപിക്കും.
- 25 കോടി രൂപ മുതല്‍ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കും.
- 50 കോടിക്ക് മുതലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സമിതി അനുമതി നല്‍കും.
4. ഏത് നിയമ പ്രകാരമാണ് ട്രെയിനില്‍ പാട്ട് പാടുക, മൊബൈല്‍ ഫോണ്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുക തുടങ്ങിയ ശബ്ദമലിനീകരണത്തിന് പിഴ ഈടാക്കുന്നത്?
2026-ലെ ജന്‍വിശ്വാസ് ഭേദഗതി നിയമം
- 1000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ, 6 മാസം തടവ്.
5. ഡെങ്കിപ്പനി എപ്പോള്‍, എങ്ങനെ, എത്രമാത്രം രൂക്ഷതയില്‍ വരുമെന്ന് കണ്ടെത്താന്‍ തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി വികസിപ്പിച്ച സംവിധാനം ഏത്?
ഡ്യൂസ് (DEWS)
- ഡെങ്കി ഏര്‍ലി വാണിങ് സിസ്റ്റം എന്നാണ് ഡ്യൂസിന്റെ പൂര്‍ണരൂപം.
- ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും ക്രോഡീകരിച്ച് ഡെങ്കിപ്പനിയുടെ വ്യാപനസാധ്യത കണ്ടെത്തുന്ന മെഷീന് ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ആണ് ഡ്യൂസ്.
6. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നൂറാമത് സ്പേസ് വാക്കിന് നേതൃത്വം നല്കിയ മലയാളി ആരാണ്?
അനില്‍ മേനോന്
- അനില്‍ മേനോനും കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജോഷ്വോ കൗട്രിക്കും ആണ് സ്പേസ് വാക്ക് നടത്തിയത്.
7. മൗലികാവകാശങ്ങള്‍ക്കും തുല്യതയ്ക്കും നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു കൊണ്ട് കേരള ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ റൂള്‍സിലെ വകുപ്പേത്?
കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ റൂള്‍സ് 7 (37)
- സ്ത്രീകള്‍ക്ക് കള്ളുഷാപ്പുകളില്‍ ജോലി നല്‍കുന്നത് വിലക്കുന്ന വ്യവസ്ഥയാണിത്.
8. 2026 ഒക്ടോബറില്‍ അന്തരിച്ച അമേരിക്കയിലെ പ്രമുഖ തൊഴിലാളി നേതാവും പൗരാവകാശ പോരാളിയും ഫെമിനിസ്റ്റ് പ്രവര്‍ത്തകയുമായ വ്യക്തി ആരാണ്?
ഡൊളോറസ് ഹുവെര്ത (96)
9. വിദ്യാര്‍ത്ഥികളെ കൃഷിയുമായി കൂടുതല്‍ അടുപ്പിക്കുകയും കാര്‍ഷിക അറിവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുകയും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ആവിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കാര്‍ഷിക ക്ലബ് പദ്ധതി ഏത്?
കതിര്
Current Affairs 2026 October 29 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam


2 thoughts on “Current Affairs Malayalam 2026 October 30”