current affairs 2026 malayalam
കേരളം
1. കെ എസ് ആര് ടി സിയുടെ ഗുഡ്വില് അംബാസഡര്‍ ആരാണ്?
മോഹന്‍ലാല്‍
2. ലോസ് ആഞ്ജലസിലെ ഓസ്കാര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയേത്?
ഭ്രമയുഗം
3. പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉന്നതികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏത്?
അക്ഷരോന്നതി
4. കേരളത്തിലെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം സ്ഥാപിച്ചത് എവിടെ?
കൊട്ടാരക്കര
5. കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത്?
ആറളം
ഇന്ത്യ
1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്‍ദ്ധ ബാലിസ്റ്റിക് മിസൈല്‍ ഏത്?
പ്രളയ്
2. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) മിസൈലുകള്‍ പരീക്ഷിക്കുന്നത് ഏത് സംസ്ഥാനത്തിന്റെ തീരത്താണ്?
ഒഡീഷ
3. ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവികസേന നിര്‍മ്മിച്ച കപ്പല്‍ ഏത്?
ഐഎന്‍എസ് വികൗണ്ടിന്യ
4. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമേത്?
ഇന്ത്യ
- 2025-ല്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തി
5. തീരദേശസംരക്ഷണസേന തദ്ദേശീയമായി രൂപകല്പന ചെയ്ത മലിനീകരണ നിയന്ത്രണ കപ്പല്‍ ഏത്?
സമുദ്രപ്രതാപ്
6. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ചഎഎല്‍) രൂപകല്പന ചെയ്ത് നിര്‍മ്മിച്ച പുതുതലമുറ ഹെലികോപ്റ്റര്‍ ഏത്?
ധ്രുവ് എന്‍ജി ഹെലികോപ്റ്റര്‍
7. ദേശീയ അന്വേഷണ ഏജന്‍സിയുടെ പുതിയ മേധാവിയായി നിയമിതനായ വ്യക്തി ആരാണ്?
രാകേഷ് അഗര്‍വാള്‍
8. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ആധാറിന്റെ ഭാഗ്യചിഹ്നമേത്?
ഉദയ്
- തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുലാണ് ഭാഗ്യചിഹ്നം രൂപകല്പന ചെയ്തത്.
9. വാണിജ്യാടിസ്ഥാനത്തില്‍ ബയോബിറ്റുമിന് ഉല്പാദിപ്പിക്കുന്ന ആദ്യ രാജ്യമേത്?
ഇന്ത്യ
10. പ്രാരംഭ ഘട്ട കാന്‍സര്‍ പരിശോധനയ്ക്കായി ആശാവാന് മൊബൈല്‍ യൂണിറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനമേത്?
ഗുജറാത്ത്
11. 2026 ജനുവരിയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കിയ സംസ്ഥാനമേത്?
രാജസ്ഥാന്
12. ഇന്ത്യയില്‍ വനിതാശിശു വികസന പ്രവര്‍ത്തനങ്ങളുടെ ഏകാപനം, സുതാര്യത, പങ്കാളിത്തം എന്നിവ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വെബ്സൈറ്റ് ഏത്?
പന്ഖുഡി
13. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെ 2026-ലെ ഉച്ചകോടി വേദി എവിടെ?
ന്യൂഡല്‍ഹി
14. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസാരഹിത യാത്രാസൗകര്യം പ്രഖ്യാപിച്ച രാജ്യമേത്?
ജര്‍മനി
15. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ അമോണിയ പ്രോജക്ട് ആരംഭിച്ച സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്
വിദേശം
1. യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത കറന്‍സിയായ യൂറോയെ ഔദ്യോഗിക കറന്‍സിയായി പ്രഖ്യാപിച്ച 21-ാമത്തെ രാജ്യമേത്?
ബള്‍ഗേറിയ
- ബള്‍ഗേറിയയുടെ പഴയ കറന്‍സി: ലെവ്
2. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഓപ്പറേഷന് ഏത്?
അബ്സൊല്യൂട്ട് റിസോള്‍വ്
3. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ആരാണ്?
ഡെല്‍സി റോഡ്രിഗസ്
4. മെറ്റ പ്രസിഡന്റ് ആന്‍ഡ് വൈസ് ചെയര്മാന് ആരാണ്?
ദിന പവ്വല് മക്കോര്‍മിക്
5. മനുഷ്യനേയും വഹിച്ചു കൊണ്ടുള്ള അമേരിക്കയുടെ ചാന്ദ്രദൗത്യമേത്?
ആര്‍ട്ടെമിസ് 2
6. ലോക സാമ്പത്തിക ഫോറത്തിന്റെ 56-ാം പതിപ്പ് വേദി എവിടെ?
ദാവോസ്, സ്വിറ്റ്സര്‍ലന്‍ഡ്
അവാര്‍ഡുകള്‍
1. സുഗതകുമാരിയുടെ സ്മരണയ്ക്കായി സോള്‍ ലൈറ്റ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം നേടിയ കൃതിയേത്?
രൗദ്രസാത്വികം (പ്രഭാവര്‍മ്മ)
2. വിലാസിനി നോവല്‍ പുരസ്കാരം ലഭിച്ച കൃതിയേത്?
ആനന്ദലീല (സലിന് മാങ്കുഴി)
3. എട്ടാമത് കാക്കനാടന് പുരസ്കാരം നേടിയത്
ഡോ റഷീദ് മഞ്ഞപ്പാറ
4. മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്രസംഭാവന പുരസ്കാരം നേടിയത്
അരുന്ധതി റോയി
5. കേരള സര്‍ക്കാരിന്റെ 2026-ലെ ഹരിവരാസനം പുരസ്കാരം നേടിയത്?
തിരുവിഴ ജയശങ്കര്‍, നാഗസ്വര വിദ്വാന്
6. കേസരി നായനാര്‍ പുരസ്കാരം നേടിയത് ആരാണ്?
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗാനരചയിതാവ്, സംഗീതസംവിധായകന്
7. ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ജഗതി ശ്രീകുമാര്‍
8. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ശാരദ
- അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
9. 2025-ലെ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ ജി ശങ്കരപിള്ള
- കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം
10. 2025-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഗ്രാസ മാഷല്‍, മൊസാംബിക് മനുഷ്യവകാശ പ്രവര്‍ത്തക
11. പ്രേംനസീര്‍ ഫൗണ്ടേഷന് സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന പ്രേംനസീര്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പ്രിയദര്ശന്, സംവിധായകന്
12. 2026-ലെ മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്കാരം ആരുടെ കാവ്യസമാഹാരത്തിനാണ് ലഭിച്ചത്?
ഒ വി ഉഷ
13. പ്രിയദര്‍ശിനി സാഹിത്യപുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പ്രൊഫ എം ലീലാവതി
14. സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ 13-ാം സത്യജിത് റായ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ടി വി ചന്ദ്രന്
15. സുഭാഷ്ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ലെഫ്റ്റനന്റ് കേണല്‍ സീത അശോക് ഷെല്‍കെ
16. 2026-ലെ പരിസ്ഥിതി നൊബല്‍ എന്നറിയപ്പെടുന്ന ടൈലര്‍ പ്രൈസ് ലഭിച്ചത് ആര്‍ക്കാണ്?
ഡോ ടോബി കിയേഴ്സ്, എവല്യൂഷണറി ബയോളജിസ്റ്റ്, യുഎസ്
17. എസ് ഗുപ്തന്നായര് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ വി ആര് പ്രബോധചന്ദ്രന്‍ നായര്‍
18. സംസ്ഥാന ബാലശാസ്ത്ര സാഹിത്യപുരസ്കാരം ലഭിച്ച കൃതിയേത്?
പുല്ലരിമധുര, പ്രദീപ് ഓര്‍ക്കാട്ടേരി
19. സംഗീതജ്ഞന് ആലപ്പി രങ്കനാഥിന്റെ സ്മരണയ്ക്കുള്ള സ്വാമി സംഗീതം പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ബാലചന്ദ്രമേനോന്, സംവിധായകന്
സ്പോര്‍ട്സ്
1. 2026 ജനുവരിയില്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ മത്സരങ്ങളില്‍നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആരാണ്?
സൈന നെഹ്വാള്
- വിളിപ്പേര്: അയണ്‍ ബട്ടര്‍ഫ്ളൈ
- മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്.
2. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തില്‍ എട്ടുവിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യതാരം ആരാണ്?
സോനം യഷി, ഭൂട്ടാന്
3. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം നേടിയ ടീമേത്?
വിദര്‍ഭ
- ഫൈനലില്‍ സൗരാഷ്ട്രയെ 38 റണ്‍സിന് പരാജയപ്പെടുത്തി
4. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം ആര്?
രോഹിത് ശര്‍മ
5. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 28,000 റണ്‍സ് തികച്ച താരം ആരാണ്?
വിരാട് കോലി
- സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു.
- അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം വിരാട് കോലി നേടി
6. നോര്‍വെയില്‍ നടന്ന ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ മലയാളി ആരാണ്?
നിഹാല്‍ സരിന്
7. ലോക റാപ്പിഡ് ചെസ് കിരീടവും ലോക ബ്ലിറ്റ്സ് കിരീടവും നേടിയ താരം ആരാണ്?
മാഗ്നസ് കാള്സണ്
8. ദക്ഷിണധ്രുവത്തിലേക്ക് സ്കീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടം കൈവരിച്ച മലയാളി ആരാണ്?
കാമ്യ കാര്ത്തികേയന്
കറന്റ്അഫയേഴ്സ് മലയാളം.കോം വാട്സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്സ് മാര്‍ക്ക് ഉറപ്പിക്കാം.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
