ആദ്യ വനിതാ എയര്‍ വൈസ് മാര്‍ഷലായ ശക്തി ശര്‍മ | Current Affairs Malayalam 2026
1. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ഇറക്കുമതി ചെലവ് എത്ര?
77,500 കോടി ഡോളര്‍
2. ചെക്ക് കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച കേരളത്തിലെ എംഎല്‍എ ആരാണ്?
മാണി സി കാപ്പന്
- നിയമം അനുസരിച്ച് 2 വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി സ്ഥാനം നഷ്ടമാകും. ഒരു വര്‍ഷം ആയതിനാല്‍ മാണി സി കാപ്പന് എംഎല്‍എ സ്ഥാനം നഷ്ടമാകില്ല.
3. കേരളത്തില്‍ സെമി കണ്ടക്ടര്‍- സയന്‍സ് ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നത് എവിടെ?
ടെക്നോസിറ്റി, തിരുവനന്തപുരം
4. ലോക നാളികേ ദിനം എന്നാണ്?
സെപ്തംബര്‍ 2
- കേന്ദ്രകൃഷി മന്ത്രി: രാംനാഥ് ഠാക്കൂര്‍
- അനിശ്ചിതത്വത്തിന്റെ കാലത്ത് നാളികേരം: ഭക്ഷ്യ, ഊര്‍ജ്ജ, ഉപജീവന സുരക്ഷ എന്നതാണ് ഈ 2026-ലെ ലോക നാളികേര ദിനത്തിന്റെ തീം.
5. സാമ്പത്തിക ആസൂത്രണ ബോര്‍ഡിന്റെ 2025-ലെ സാമ്പത്തിക അവലോകനം അനുസരിച്ച് കേരളത്തില്‍ എത്ര വിസ്തീര്‍ണം പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്നു?
7.66 ലക്ഷം ഹെക്ടര്‍
- 2005-06-ല്‍ 8.98 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് തെങ്ങ് കൃഷി ചെയ്തിരുന്നത്.
6. ഉത്തരധ്രുവത്തില്‍ 45 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന ഓസോണ്‍ അളവിന്റെ കാരണം കണ്ടെത്തിയ മലയാളികള്‍ ആരെല്ലാം?
അഞ്ജലി, ജയനാരാണന്
- ഉത്തരധ്രുവ മേഖലയില്‍ 2024 മാര്‍ച്ചില്‍ ആകെ ഓസോണ്‍ അളവ് 477 ഡോബ്സണ്‍ യൂണിറ്റായി ഉയര്‍ന്നിരുന്നു.
- ശക്തമായ പ്ലാനറ്ററി തരംഗങ്ങള്‍, വിവിധ കാലാവസ്ഥാ സ്പന്ദനങ്ങള്‍, ബ്രൂവര്‍- ഡോബ്സണ്‍ സര്‍ക്കുലേഷന്‍ എന്ന അന്തരീക്ഷ വായുപ്രവാഹ സംവിധാനം എന്നിവയുടെ പ്രവര്‍ത്തനാണ് ഓസോണ്‍ കൂടാന്‍ കാരണം.
7. 2009-ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ച വനിത അന്തരിച്ചു. പേരെന്ത്?
അഡ യോനത്ത്
- ഇന്ത്യന്‍ വംശജന് വെങ്കിടരാമന് രാമകൃഷ്ണനും തോമസ് സ്റ്റെയിറ്റ്സിനും ഒപ്പമാണ് ഇസ്രായേലുകാരിയായ അഡ യോനത്തിന് നൊബേല്‍ പുരസ്കാരം ലഭിച്ചത്.
- ജീവകോശങ്ങളുടെ ഘടകമായ റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തിയത് അഡ യോനത്ത് ആണ്.
8. അമേരിക്കയിലെ ടൈംസ് സ്ക്വയറില്‍ നടന്ന ആക്രമണത്തില്‍ കുത്തേറ്റ് മരിച്ച ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ആരാണ്?
എറിന് പിയായെന്റി (32)
9. ഇന്ത്യയില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആകുന്ന ആദ്യ വനിത ആരാണ്?
ശക്തി ശര്‍മ
10. 2026-ലെ ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏത്?
ചെവിട്ടോര്‍മ (ദ് സോള്‍ വിസ്പറര്‍)
- സംവിധായകന്: ലിയോ തദ്ദേവൂസ്
- അഭിനേതാക്കള്‍: പോളി വല്‍സനും ദിലീഷ് പോത്തനും
- ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടക്കുന്ന ചലച്ചിത്ര മേളയിലേക്ക് 6 ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുത്തു.
11. ഇന്ത്യ യുഎസിന്റെ പക്കല്‍നിന്നും വാങ്ങുന്ന ജാവലിന്‍ മിസൈലുകള്‍ ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള കരാര്‍ സ്വന്തമാക്കിയ സ്വകാര്യ ആയുധ നിര്‍മ്മാണ കമ്പനി ഏത്?
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം
12. 2026 ഓഗസ്റ്റില്‍ ഇന്ത്യയിലെ ജിഎസ്ടി വരുമാനം എത്ര?
2 ലക്ഷം കോടി രൂപ
- 2026 ജൂലൈയില്‍ ജിഎസ്ടി വരുമാനം 2.11 ലക്ഷം കോടി രൂപ
- കേരളത്തില്‍ ഓഗസ്റ്റില്‍ 3078 കോടി രൂപ ജിഎസ്ടിയായി ലഭിച്ചു.
13. ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?
ജോണ്‍ ടെര്‍ണസ് (50)
- നിലവിലെ സിഇഒ ടിം കുക്ക് എക്സിക്യൂട്ടീവ് ചെയര്‍മാനായി.
14. പുന്നയൂര്‍ക്കുളം സാഹിത്യസമിതിയുടെ മൂന്നാമത് (2026) മാധവിക്കുട്ടി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പെരുമാള്‍ മുരുകന്, തമിഴ് സാഹിത്യകാരന്
15. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ ഉല്പാദിപ്പിച്ചു തുടങ്ങിയ പുതിയ എണ്ണപ്പാടം ഏത്?
അശോക്നഗര്‍, പശ്ചിമബംഗാള്‍
- അശോക്നഗറില്‍ ഹൈഡ്രോകാര്‍ബണ്‍ കണ്ടെത്തി ഖനനം ആരംഭിച്ചത് ഒഎന്‍ജിസി ആണ്.
- കേന്ദ്ര പെട്രോളിയം മന്ത്രി: ഹര്‍ദീപ് സിങ് പുരി
16. പാര്‍ലെ ജി ബിസ്ക്കറ്റിന്റെ സിഇഒ ആയി നിയമിതനായ മലയാളി ആരാണ്?
ജോര്‍ജ് കോവൂര്‍
17. ബ്രസീലിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഇടംപിടിച്ച മലയാളികള്‍ ആരെല്ലാം?
മുഹമ്മദ് സനാന്, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്, ബിജോയ് വര്‍ഗീസ്
18. 2025-ലെ ആഗോള തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
106
- സൂചിക തയ്യാറാക്കുന്നത്: സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട്
- ആകെ രാജ്യങ്ങള്‍: 179
- ഇന്ത്യയുടെ സ്കോര്‍: 0.38
- 1975-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന റാങ്കാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
- കസാക്കിസ്ഥാന്‍, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
current affairs 2026 questions and answers malayalam
Current Affairs 2026 September 1 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
