2026-ല് ഇക്കണോമിക്സ് നൊബേല് പുരസ്കാരം ലഭിച്ച റോബര്ട്ട് ഇ ഹാളും മൈക്കേല് വുഡ്ഫോര്ഡും | കറന്റ്അഫയേഴ്സ് മലയാളം 2026
1,087 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. സമഗ്ര വോട്ടര്പട്ടിക പരിഷ്കരണത്തിലെ (എസ്ഐആര്) അപാകതകള് പരിഹരിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാരിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ആദ്യ നിയമസഭ ഏത്?
കേരള നിയമസഭ
- മുഖ്യമന്ത്രി വിഡി സതീശന് അവതരിപ്പിച്ച പ്രമേയത്തെ ബിജെപി ഇതര പാര്ട്ടികള് പിന്തുണച്ചു.
2. 2026-ലെ ബിംസ്ടെക് രാജ്യങ്ങളുടെ യോഗ വേദി എവിടെ?
ഡല്ഹി
- ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, നേപ്പാള്, ഭൂട്ടാന്, തായ്ലന്ഡ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്ടെക്
3. 2026-ലെ സാമ്പത്തിക നൊബേല് പുരസ്കാരം നേടിയവര് ആരെല്ലാം?
റോബര്ട്ട് ഇ ഹോളി (83), മൈക്കല് വുഡ്ഫോഡ് (71)
2026-ലെ നോബേല് പുരസ്കാരങ്ങളെക്കുറിച്ച് പഠിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
4. കേരളത്തിന്റെ പുതിയ ഗവര്ണര് ആരാണ്?
ഓംപ്രകാശ് മാഥൂര് (ഒ പി മാഥൂര് 74)
- കേരളത്തിന്റെ ഗവര്ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കറെ തമിഴ്നാട് ഗവര്ണറായി നിയമിച്ചു.
- പുതിയ ഗവര്ണര്മാര്: ബ്രിജ്മോഹന് റാം (ഒഡീഷ), ഡോ സുധ യാദവ് (കര്ണാടക), ഡോ ധാല് സിങ് ബിസന് (ഉത്തരാഖണ്ഡ്), ദുഷ്യന്ത് ഗൗതം (സിക്കിം)
5. കൊള്ളപ്പലിശയ്ക്ക് പണം കടംനല്കുന്നവര്ക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന് ഏത്?
ഓപ്പറേഷന് കുബേര
6. മികച്ച പുരുഷ, വനിത കായിക താരങ്ങള്ക്കുള്ള 2025-26 വര്ഷത്തെ ജി വി രാജ പുരസ്കാരം ലഭിച്ചര് ആരെല്ലാം?
എല്ദോസ് പോള് (ട്രിപ്പിള് ജമ്പ്), ട്രീസ ജോളി (ബാഡ്മിന്റണ്)
- ആജീവനാന്ത നേട്ടങ്ങള്ക്കുള്ള ഒളിമ്പ്യന് സുരേഷ് ബാബു സ്മാരക പുരസ്കാരം നേടിയത്: ഡോ പി ടി ജോസഫ്
- മികച്ച കായിക പരിശീലകനുള്ള പുരസ്കാരം ലഭിച്ചത്: അനൂപ് ജോസഫ്
- കേരള സ്പോര്ട്സ് കൗണ്സിലാണ് ജി വി രാജ പുരസ്കാരം നല്കുന്നത്.
7. സംസ്ഥാന സ്കൂള് കായികമേളയുടെ ഭാഗ്യചിഹ്നം ഏത്?
കുട്ടു എന്ന ആനക്കുട്ടി
- വേദി: കോഴിക്കോട്
- കൊല്ലം സ്വദേശിനിയായ എട്ടാം ക്ലാസുകാരിയായ ആര് എസ് ലക്ഷ്മി നന്ദനയാണ് കുട്ടുവിനെ വരച്ചത്.
8. ഫ്രാന്സില് നടന്ന രാജ്യാന്തര സൈക്കിള് പോളോ ചാമ്പ്യന്ഷിപ്പില് ജേതാക്കളായ ഇന്ത്യന് ടീമിലെ മലയാളികള് ആരെല്ലാം?
അസറുദ്ദീന് ഷാ, എസ് വിഷ്ണു, ആര് ജിജി രാജ്, ജെ അന്ഫര്, അല്ദിന് റിയാസ്
9. ഏത് ബില് തിരിച്ചുവിളിക്കാനുള്ള പ്രമേയമാണ് 2026 ഒക്ടോബറില് കേരള നിയമസഭ പാസാക്കിയത്?
സ്വകാര്യ സര്വകലാശാല ബില്
10. ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്എസ് വിക്രാന്തിന്റെ മിനിമാതൃക കേരളത്തില് സ്ഥാപിച്ചത് എവിടെയാണ്?
തിരുവനന്തപുരം
11. ലോക ആര്ത്രൈറ്റിസ് ദിനം എന്നാണ്?
ഒക്ടോബര് 13
12. 2026 സെപ്റ്റംബറില് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഉപഭോക്തൃ പണപ്പെരുപ്പം (വിലക്കയറ്റം) എത്ര ശതമാനമാണ്?
5.54 ശതമാനം
13. ഇന്ത്യയുമായുള്ള അതിര്ത്തിക്ക് സമീപത്തെ ഏത് തുറമുഖം ആധുനികവല്ക്കരിക്കുന്നതിനാണ് ബംഗ്ലാദേശ് ചൈനയുമായി കരാറിലെത്തിയത്?
മോംഗ്ല
14. സംസ്ഥാന സര്ക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകള്ക്കും ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കുമായി കെ എസ് എഫ് ഇ അവതരിപ്പിക്കു്നന പ്രത്യേക സമ്പാദ്യ പദ്ധതി ഏത്?
പിങ്ക് ചിട്ടികള്
15. ഫ്രാന്സിലെ പരമോന്നത ബഹുമതിയായ നാഷണല് ഓര്ഡര് ഓഫ് ദി ലീജിയന് ഓഫ് ഓണര് പുരസ്കാരം 2026-ല് ലഭിച്ച ഇന്ത്യക്കാരന് ആരാണ്?
സുനില്മിത്തല്
- 1802-ല് നെപ്പോളിയന് ഏര്പ്പെടുത്തിയ പുരസ്കാരമാണ് നാഷണല് ഓര്ഡര് ഓഫ് ദി ലീജിയന് ഓഫ് ഓണര് പുരസ്കാരം
- ഭാരതി എയര്ടെല്ലിന്റെ സ്ഥാപകനാണ് സുനില് മിത്തല് (68)
2026 ഒക്ടോബര് 12-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 12 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 13”