Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 13
Current Affairs Malayalam · Malayalam Current Affairs · October 13, 2026

Current Affairs Malayalam 2026 October 13

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ (എസ്‌ഐആര്‍) അപാകതകള്‍ പരിഹരിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാരിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ആദ്യ നിയമസഭ ഏത്?

കേരള നിയമസഭ

2. 2026-ലെ ബിംസ്‌ടെക് രാജ്യങ്ങളുടെ യോഗ വേദി എവിടെ?

ഡല്‍ഹി

3. 2026-ലെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം നേടിയവര്‍ ആരെല്ലാം?

റോബര്‍ട്ട് ഇ ഹോളി (83), മൈക്കല്‍ വുഡ്‌ഫോഡ് (71)

2026-ലെ നോബേല്‍ പുരസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4. കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ ആരാണ്?

ഓംപ്രകാശ് മാഥൂര്‍ (ഒ പി മാഥൂര്‍ 74)

5. കൊള്ളപ്പലിശയ്ക്ക് പണം കടംനല്‍കുന്നവര്‍ക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ കുബേര

6. മികച്ച പുരുഷ, വനിത കായിക താരങ്ങള്‍ക്കുള്ള 2025-26 വര്‍ഷത്തെ ജി വി രാജ പുരസ്‌കാരം ലഭിച്ചര്‍ ആരെല്ലാം?

എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജമ്പ്), ട്രീസ ജോളി (ബാഡ്മിന്റണ്‍)

7. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം ഏത്?

കുട്ടു എന്ന ആനക്കുട്ടി

8. ഫ്രാന്‍സില്‍ നടന്ന രാജ്യാന്തര സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ മലയാളികള്‍ ആരെല്ലാം?

അസറുദ്ദീന്‍ ഷാ, എസ് വിഷ്ണു, ആര്‍ ജിജി രാജ്, ജെ അന്‍ഫര്‍, അല്‍ദിന്‍ റിയാസ്‌

9. ഏത് ബില്‍ തിരിച്ചുവിളിക്കാനുള്ള പ്രമേയമാണ് 2026 ഒക്ടോബറില്‍ കേരള നിയമസഭ പാസാക്കിയത്?

സ്വകാര്യ സര്‍വകലാശാല ബില്‍

10. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ മിനിമാതൃക കേരളത്തില്‍ സ്ഥാപിച്ചത് എവിടെയാണ്?

തിരുവനന്തപുരം

11. ലോക ആര്‍ത്രൈറ്റിസ് ദിനം എന്നാണ്?

ഒക്ടോബര്‍ 13

12. 2026 സെപ്റ്റംബറില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഉപഭോക്തൃ പണപ്പെരുപ്പം (വിലക്കയറ്റം) എത്ര ശതമാനമാണ്?

5.54 ശതമാനം

13. ഇന്ത്യയുമായുള്ള അതിര്‍ത്തിക്ക് സമീപത്തെ ഏത് തുറമുഖം ആധുനികവല്‍ക്കരിക്കുന്നതിനാണ് ബംഗ്ലാദേശ് ചൈനയുമായി കരാറിലെത്തിയത്?

മോംഗ്ല

14. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി കെ എസ് എഫ് ഇ അവതരിപ്പിക്കു്‌നന പ്രത്യേക സമ്പാദ്യ പദ്ധതി ഏത്?

പിങ്ക് ചിട്ടികള്‍

15. ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഓണര്‍ പുരസ്‌കാരം 2026-ല്‍ ലഭിച്ച ഇന്ത്യക്കാരന്‍ ആരാണ്?

സുനില്‍മിത്തല്‍

2026 ഒക്ടോബര്‍ 12-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 12 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 13