ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കൽ | Current Affairs Malayalam 2026
1. 2026 ആഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഏത്?
സപ്തധാര
- സപ്ത ധാരയില്‍ കൃഷി മുതല്‍ എഐ വരെയുള്ള മേഖലകള്‍ ഉള്‍പ്പെടുന്നു.
- ചെങ്കോട്ടയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയഗീതമായ വന്ദേമാതരം ആലപിച്ചു.
- ഉല്പന്നങ്ങള്, കൃഷിയും ഭക്ഷ്യ സംസ്കരണവും, സാങ്കേതികവിദ്യയും നൂതനസംരംഭകത്വം, കണക്ടിവിറ്റി, പ്രതിരോധവും സുരക്ഷയും ഹരിത സമ്പദ് വ്യവസ്ഥയും ബ്ലൂഇക്കോണിയും, സോഫ്റ്റ് പവര്‍ എന്നിവയാണ് സപ്തധാര കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുന്ന മേഖലകള്‍.
2. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ചഎഎല്‍) വികസിപ്പിച്ച തദ്ദേശീയ ലഘുയുദ്ധ ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ഏത്?
പ്രചണ്ഡ്
- പ്രചണ്ഡിനെ പര്‍വതമേഖലയിലെ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചതാണ്.
- പ്രചണ്ഡിന്റെ പ്രധാനഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ്, ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) എന്നീ കമ്പനികളുമായി എച്ച്എല്‍എ 2026 ആഗസ്റ്റില്‍ കരാറായി.
3. ചാമരാജ്നഗര്‍ കാവേരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കര്‍ണാടകം
4. 2026-ലെ കണ്ണശ്ശ പുരസ്കാരം നേടിയത് ആരാണ്?
എന്‍ എസ് സുമേഷ് കൃഷ്ണന്
5. 2026-ലെ പുരുഷ, വനിതാ ഹോക്കി ലോകകപ്പ് വേദി എവിടെ?
നെതര്‍ലന്‍ഡ്സ്
6. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?
ദേവ്ദത്ത് പടിക്കല്‍
7. 30-ാമത് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ഡല്‍ഹി
8. 2026 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇറ്റാലിയന്‍ താരം ആരാണ്?
സിറോ ഇമ്മൊബീലെ
9. ഇന്ത്യയിലെ ഭിന്നശേഷി ക്രിക്കറ്റ് സമിതിയായ ദിവ്യാംഗ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ബെസ്റ്റ് ഫീല്‍ഡര്‍ അവാര്‍ഡ് നേടിയ മലയാളി ആരാണ്?
വി ഗോകുല്‍
- കേരള വീല്‍ചെയര്‍ കിക്കറ്റ് അംഗമാണ് വി ഗോകുല്‍
10. കേരളത്തില്‍ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥാപിക്കുന്നത് എവിടെ?
തിരുവനന്തപുരം
11. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബായ ലിവര്‍പൂളില്‍ ഉടമസ്ഥാവകാശം നേടിയ ഇന്ത്യന്‍ വംശജന് ആരാണ്?
അമിത് ഭാട്യ
- അമിത് ഭാട്യ നേതൃത്വം നല്കുന്ന കണ്‍സോര്‍ഷ്യമാണ് ക്ലബിന്റെ 30 ശതമാനം ഓഹരി വാങ്ങിയത്.
- ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഫെയ്സ്ബുക്ക് സഹസ്ഥാപകന്‍ എഡ്വാര്‍ഡോ സെവറിന് എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍.
- അമിത് ഭാട്യയെ ലിവര്‍പൂള്‍ ക്ലബിന്റെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
- അമിത് ഭാട്യയുടെ ഭാര്യാപിതാവായ ലക്ഷ്മി മിത്തല്‍ മുമ്പ് ഇംഗ്ലീഷ് ക്ലബ് ക്യുപിആറിനെ വാങ്ങിയിട്ടുണ്ട്.
12. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച കമന്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- ലയണല്‍ മെസ്സി തന്റെ പിതാവിനെ കുറിച്ചിട്ട ഓര്‍മ്മക്കുറിപ്പിന് അടിയില്‍ റൊണാള്‍ഡോ എഴുതിയ കമന്റിന് 65 ലക്ഷം ലൈക്ക് ലഭിച്ചു.
current affairs 2026 questions and answers malayalam
Current Affairs 2026 August 15 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “PSC Current Affairs 2026 Malayalam | August 16”