2026 ആഗസ്റ്റ് 15-ന് ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. | Current Affairs Malayalam 2026
1. എത്രാമത്തെ സ്വാതന്ത്ര്യദിനം ആണ് 2026 ആഗസ്റ്റ് 15-ന് ഇന്ത്യ ആഘോഷിച്ചത്?
80
2. സെന്‍സസിലെ ആദ്യ ഘട്ടം നടക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം?
ലഡാക്ക്, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്
- ബാക്കിയുള്ള സ്ഥലങ്ങളില്‍ 2027-ല്‍ രണ്ടാം ഘട്ടത്തില്‍ നടക്കും.
3. കേരളത്തിന്റെ പേര് കേരളം എന്നാകുന്ന ബില്‍ രാഷ്ട്രപതി അംഗീകരിച്ച തിയതി എന്നാണ്?
2026 ആഗസ്റ്റ് 14
- നിയമം നിലവില്‍വരുന്ന തിയതി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും.
- നിയമം നിലവില്‍ വരുന്ന തിയതി മുതല്‍ കേരള എന്നത് കേരളം ആകും.
4. 2026-ല്‍ ശൗര്യചക്ര പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
മേജര്‍ തരുണ്‍ വാസുദേവന്‍
- ആകെ 19 പേര്‍ക്കാണ് ശൗര്യചക്ര പുരസ്കാരം നല്‍കിയത്.
- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ദ്രൗപദി മുര്‍മു ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
5. 2026-ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരള പൊലീസ് ഉദ്യോഗസ്ഥന് ആരാണ്?
എസ് ശശിധരന്
6. ഇന്ത്യയില്‍ വനവിസ്തൃതിയും ഹരിതമേഖലയും വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?
ഗ്രീന്‍ ഇന്ത്യ മിഷന്
- പദ്ധതി പരാജയപ്പെട്ടുവെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്.
- 2015-16 മുതല്‍ 2024-25 വരെയുള്ള 10 വര്‍ഷം വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടതിന്റെ 98 ശതമാനത്തോളം കുറവ് ഉണ്ടായി.
- കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ആണ് പദ്ധതി നടപ്പിലാക്കിയത്.
- ലക്ഷ്യമിട്ടത്: 14 ലക്ഷം ഹെക്ടര്‍ വനവിസ്തൃതി വര്‍ധിപ്പിക്കാന്‍
- കൈവരിച്ചത്: 0.3 ലക്ഷം ഹെക്ടര്‍
7. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) നിയമിതനാകുന്ന വ്യക്തി ആരാണ്?
ഡോ സജിത് ബാബു
- സിഇഒ ആയിരുന്ന കൗശികന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെ തുടര്‍ന്നാണ് നിയമനം.
8. സ്വീഡന് ആസ്ഥാനമായ യൂറോപ്യന്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
പ്രൊഫ പ്രദീപ് തലാപ്പില്‍
- ഐഐടി മദ്രാസിലെ രസതന്ത്രം പ്രൊഫസറായ പ്രദീപ് തലാപ്പിലിന്റെ നാനോടെക്നോളജി, ജലശുദ്ധീകരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം.
- പ്രൊഫസര്‍ സി എന്‍ ആര് റാവു, പ്രൊഫ ബിമന്‍ ബാഗ്ചി എന്നിവരാണ് ഇതിനുമുമ്പ് ഇഎഇയില് അംഗമായ ഇന്ത്യക്കാര്‍.
9. കേരള സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള പ്രതിമാസ ധനസഹായം എത്ര രൂപയായി വര്‍ധിപ്പിച്ചു?
1000 രൂപ
- തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100% അംഗപരിമിതര്‍, കിടപ്പുരോഗികള്‍, കാന്‍സര്‍ രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍, വാര്‍ധക്യം മൂലം ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമായവര്‍ എന്നിവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയാണ് ആശ്വാസ കിരണം.
10. ഐ എസ് എല്‍ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ്സിയെ 100 രൂപയ്ക്ക് വാങ്ങിയ ഗോവന്‍ ക്ലബ് ഏത്?
ചര്‍ച്ചില്‍ ബ്രദേഴ്സ്
11. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 600-ാമത് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏത് രാജ്യത്തിനെതിരെയാണ്?
ശ്രീലങ്ക
12. ഇന്ത്യന്‍ റെയില്‍വേ തേജസ് എക്സ്പ്രസ് ട്രെയിനിന് ഒരു വാണിജ്യബ്രാന്ഡിന്റെ പേര് നല്കി. ഏതാണ് ബ്രാന്‍ഡ്?
സ്പ്രൈറ്റ്
current affairs 2026 questions and answers malayalam
Current Affairs 2026 August 14 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “PSC Current Affairs 2026 Malayalam | August 15”