ബ്രസീലിന്റെ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. | Currentaffairs Malayalam October 2026
1,718 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യന്‍ ഷെഫ് 2026 ഒക്ടാബര്‍ 26-ന് അന്തരിച്ചു. പേരെന്ത്?
ഷെഫ് ദാമു (ദാമോദരന്‍ കൊതണ്ടരാമന്-72)
- മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജിയിലാണ് പിഎച്ച്ഡി നേടിയത്.
- 2025-ല്‍ പത്മശ്രീ ലഭിച്ചു.
- ഇരുപത്തിനാലര മണിക്കൂര്‍ 617 വിഭവങ്ങള്‍ തയ്യാറാക്കി ലോകറെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്
2. മിരിസ്റ്റിക്ക ചതുപ്പുകള്‍ ആദ്യമായി തെക്കന്‍ കേരളത്തില്‍ കണ്ടെത്തിയത് എവിടെയെല്ലാം?
പെരുകുളം മാവേലിക്കാവ് (കൊല്ലം), നൂറനാട് പുന്നയ്ക്കാക്കാവ് (ആലപ്പുഴ)
- പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ് മിരിസ്റ്റിക്ക ചതുപ്പുകള്‍
- കോഴിക്കോട് ജില്ലയ്ക്ക് തെക്കുഭാഗത്ത് ആദ്യമായിട്ടാണ് ഈ ചതുപ്പുകള്‍ കണ്ടെത്തിയത്.
- ശുദ്ധജലചതുപ്പുകളില്‍ കാണപ്പെടുന്ന ജാതിമരത്തിന്റെ കുടുംബത്തില്‍പ്പെട്ട മിരിസ്റ്റിക്കേസിയേ മരങ്ങളാണ് ഇവ.
- ഡോ ടി ആര് ജയകുമാരി, ആര് വിനോദ് കുമാര്‍ എന്നീ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
3. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ അധ്യക്ഷ/ അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 316
- പി എസ് സി അംഗങ്ങളെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
- ഭരണഘടനയുടെ 317-ാം അനുച്ഛേദം അനുസരിച്ച് പി എസ് സി ചെയര്‍മാനേയും അംഗങ്ങളേയും കാലാവധിക്ക് മുമ്പ് പുറത്താക്കാന്‍ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം.
- പി എസ് സി അംഗങ്ങള്‍ക്ക് തെറ്റുകുറ്റങ്ങളോ സ്വഭാവദൂഷ്യമോ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള അധികാരം സുപ്രീംകോടതിക്കാണുള്ളത്.
- നീക്കം ചെയ്യാനുള്ള നടപടിക്രമം: അനുച്ഛേദം 317 (1) പ്രകാരം രാഷ്ട്രപതി പി എസ് സി അംഗങ്ങളെ നീക്കം ചെയ്യാനുള്ള വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയക്കണം. സുപ്രീംകോടതി അന്വേഷണം നടത്തും. ഈ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പുറത്താക്കും.
- പി എസ് സി അംഗങ്ങള്‍ക്ക് ആറ് വര്‍ഷത്തെ കാലാവധി ഉണ്ടെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം: 316 (2)
4. ബാഡ്മിന്റണ്‍ ഫ്രഞ്ച് ഓപ്പണ്‍ 2026 ഫൈനലില്‍ പി വി സിന്ധുവിനെ പരാജയപ്പെടുത്തിയ താരം ആരാണ്?
ആന്‍ സെ യങ്
- സ്കോര്‍: 16-21, 21-11, 21-15
- ദക്ഷിണ കൊറിയന്‍ താരമായ ആന്‍ സെ യങ് തുടര്‍ച്ചയായി മൂന്നാം തവണയാണ് കിരീടം നേടുന്നത്.
5. 12-ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറം വേദി എവിടെ?
ന്യൂഡല്‍ഹി
6. ന്യൂമോണിയക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ എന്ന ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന വിഷവസ്തു ഏത്?
ന്യൂമോലൈസീന്
7. ഇന്ത്യയുടെ നാവിക് ശൃംഖലയിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി 2026 ഒക്ടോബര്‍ 30-ന് വിക്ഷേപിക്കുന്ന ഉപഗ്രഹം ഏത്?
എന്‍വിഎസ് 03
- ജിപിഎസിന് പകരമുള്ള ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനം ആണ് നാവിക്.
- എന്‍വിഎസ് 03-യുടെ വിക്ഷേപണ വാഹനം: ജിഎസ്എല്‍വി- എഫ് 18
- ഭാരം: 2232 കിലോഗ്രാം
- പ്രവര്‍ത്തന കാലാവധി: 12 വര്‍ഷം
- കൃത്യമായ ഗതിനിര്‍ണയം നടത്തുന്നതിന് മിനിമം വേണ്ട ഉപഗ്രഹങ്ങളുടെ എണ്ണം: നാല്
- സമയനിര്‍ണയത്തിന് തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്ക് എന്‍വിഎസ് 03-യില്‍ ഉപയോഗിക്കുന്നു
- മൊബൈല്‍ ഫോണുകളിലെ ജിപിഎസ് പ്രവര്‍ത്തിക്കുന്ന തരംഗ ഫ്രീക്വന്‍സി ബാന്‍ഡ്: എല്‍1
8. പശ്ചിമബംഗാളുകാരനായ വിഖ്യാത ചിത്രകാരന് 2026 ഒക്ടോബറില്‍ അന്തരിച്ചു. പേരെന്ത്?
ജോഗേന്‍ ചൗധരി
9. സിയാംഗ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പദ്ധതി സ്ഥാപിക്കുന്ന സംസ്ഥാനം ഏത്?
അരുണാചല്‍പ്രദേശ്
- 11,200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.
10. ബ്രസീല്‍ പൊതുതിരഞ്ഞെടുപ്പില്‍ നാലാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ
2026 ഒക്ടോബര്‍ 25-ലെ കറന്റ് അഫയേഴ്സ് നോട്സില്നിന്നും തയ്യാറാക്കിയ ക്വിസ്
Current Affairs 2026 October 25 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 26”