റെക്കോര്‍ഡുകള്‍ കുറിച്ച് ജിയോപ്ലാറ്റ്ഫോം ലിസ്റ്റിങ്.
1,707 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. അന്താരാഷ്ട്ര പക്ഷാഘാത ദിനം എന്നാണ്?
ഒക്ടോബര്‍ 29
2. യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ദ് സായിദ് II ബഹുമതിക്ക് അര്‍ഹനായ ഇന്ത്യക്കാരന് ആരാണ്?
സ്മിത്ത് മച്ഛര്‍
- ഫ്ളൈദുബായ് വിമാനത്തിലെ ഭീകരാക്രമണശ്രമം പരാജയപ്പെടുത്തിയ പൈലറ്റാണ് സ്മിത്ത് മച്ഛര്‍.
3. കേരള മാരിടൈം ബോര്‍ഡ് നിയമഭേദഗതി നിയമം കേരള നിയമസഭ പാസാക്കിയത് എന്നാണ്?
2026 ഒക്ടോബര്‍ 28
- കേരളത്തിലെ 2 രാജ്യാന്തര തുറമുഖങ്ങളേയും ഒരു കണ്ടെയ്നര്‍ സ്റ്റേഷനേയും 18 മിനി തുറമുഖങ്ങളേയും സംയോജിപ്പിച്ച് സംസ്ഥാനത്തെ തുറമുഖ നഗരമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
- ഈ നിയമം അനുസരിച്ച് ബോര്‍ഡിന്റെ ചെയര്മാന്: മുഖ്യമന്ത്രി
4. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഇറാന് 5 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിഖ്യാത സിനിമാ സംവിധായകന് ആരാണ്?
ജാഫര്‍ പനാഹി (61)
5. അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര് കൊല്ലപ്പെട്ട ദുരന്തം ഉണ്ടായത് എവിടെ?
സ്പെയിനില്‍
6. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ബംഗളുരു സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസ് (സിഇഎന്എസ്) മേധാവിയായി നിയമിതനായ മലയാളി ആരാണ്?
സെബാസ്റ്റിയന് പീറ്റര്‍
7. ഐപിഒ വേളയില്‍ 100 ബില്ല്യണ്‍ ഡോളറിലധികം മൂല്യംകൈവരിച്ച ഇന്ത്യയിലെ ആദ്യ കമ്പനി ഏത്?
ജിയോ പ്ലാറ്റ്ഫോംസ്
- പത്ത് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണിമൂല്യവുമായി ആഗോളതലത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന നാലാമത്തെ കമ്പനിയാണ് ജിയോ. മെറ്റ, ആലിബാബ, സ്പെയ്സ് എക്സ് എന്നിവയാണ് ആദ്യ മൂന്നെണ്ണം.
- ജിയോ പ്ലാറ്റ്ഫോംസ് 2026 ഒക്ടോബര്‍ 28-ന് മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ കമ്പനിയുടെ വിപണി മൂല്യം: 13.06 ലക്ഷം കോടി രൂപ
- ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ലിസ്റ്റഡ് കമ്പനി: ജിയോ പ്ലാറ്റ്ഫോംസ്, ഒന്നാമത്: റിലയന്‍സ്
- ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാമതെത്തിയ ഗ്രൂപ്പ്: റിലയന്‍സ്
- ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടെലികോം കമ്പനിയും ലോകത്തിലെ ഏഴാമത്തെ ടെലികോം കമ്പനിയായും ജിയോ പ്ലാറ്റ്ഫോംസ് മാറി.
- ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ഓഹരി ഉടമകളുള്ള കമ്പനി: ജിയോ പ്ലാറ്റ്ഫോംസ്, 79.8 ലക്ഷം പേര്
- വിപണി മൂല്യത്തില്‍ ഇന്ത്യയിലെ ആദ്യ മൂന്ന് ഗ്രൂപ്പുകള്‍: റിയലന്‍സ് ഗ്രൂപ്പ് (28.9 ലക്ഷം കോടി രൂപ), ടാറ്റ ഗ്രൂപ്പ് (25.6 ലക്ഷം കോടി രൂപ), അദാനി ഗ്രൂപ്പ് (16.6 ലക്ഷം കോടി രൂപ)
8. ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളുടെ ഭരണനിര്‍വഹണം ആധുനികവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?
പ്രധാനമന്ത്രി വികസിത് ഗ്രാമസ്വരാജ് പദ്ധതി
- 2030-31 വരെ 5 വര്‍ഷത്തേക്ക് നടപ്പിലാക്കും
- അടങ്കല്‍തുക: 7,395.55 കോടി രൂപ
- കേന്ദ്രവിഹിതം: 4,869 കോടി രൂപയും സംസ്ഥാനവിഹിതം: 2,526.07 കോടി രൂപയും ആണ്.
9. സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയ താരങ്ങള്‍ ആരെല്ലാം?
അതുല്‍, ജില്‍ഷ
10. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയില്‍ നടത്തുന്ന സഹകരണ വാരാഘോഷം നടത്തുന്നതെന്നാണ്?
നവംബര്‍ 14 മുതല്‍ 20 വരെ
- സഹകരണ പ്രസ്ഥാനം പ്രാദേശിക-ഗ്രാമീണ വികസനത്തിന് വഴിതെളിക്കുമെന്ന് വാദിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി: ജവഹര്‍ലാല്‍ നെഹ്റു
11. 2026 ഒക്ടോബറില്‍ അന്തരിച്ച ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ആരാണ്?
നീരജ് യാദവ്
- ജാവലിന്‍ ത്രോ താരമായ നീരജ് യാദവ് ഇന്തോനേഷ്യ (2018), ഹാംഗ്ചോ (2022) ഏഷ്യന്‍ പാരാഗെയിംസുകളില് സ്വര്‍ണം നേടിയിരുന്നു.
2026 ഒക്ടോബര്‍ 28-ലെ കറന്റ് അഫയേഴ്സ് നോട്സില്നിന്നും തയ്യാറാക്കിയ ക്വിസ്
This quiz is for logged in users only.
Current Affairs 2026 October 28 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam


1 thought on “Current Affairs Malayalam 2026 October 29”