അലക്സാണ്ടര്‍ സ്വരേവ്: കഴിഞ്ഞ 50 വര്‍ഷത്തിനിടെയില്‍ പുരുഷ ടെന്നീസില്‍ ഒന്നാം റാങ്കുകാരനാകുന്ന പ്രായം കൂടിയ താരം | Current Affairs Malayalam 2026
1,409 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് അനുയോജ്യമായി ചികിത്സ അതിവേഗം ഉറപ്പാക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഗോള്‍ഡന്‍ ഗോള്‍
- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കും.
2. സത്യന് ഫൗണ്ടേഷന് നല്കുന്ന സത്യന് നാഷണല്‍ ഫിലിം അവാര്‍ഡ് (2026) നേടിയത് ആരാണ്?
ഇന്ദ്രന്‍സ്
3. ഒപ്റ്റിക്കല്‍ ഘടക നിര്‍മ്മാതാക്കളായ ലുമെന്റം എന്ന കമ്പനിയെ ഏറ്റെടുത്ത സ്ഥാപനം ഏത്?
മാര്‍വെല്‍ ടെക്നോളജി
- 115 ബില്ല്യണ്‍ ഡോളറിന്റെ ഇടപാട്
- 2026-ലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളില്‍ ഒന്നാണിത്.
4. 2026 നവംബറിലെ പുരുഷ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ താരം ആരാണ്?
അലക്സാണ്ടര്‍ സ്വരേവ്
- കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ വ്യക്തി ആണ് 29 വയസ്സുള്ള സ്വരേവ്
- 2026-ലെ ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ഗ്രാന്സ്ലാം കിരീടങ്ങളാണ് സ്വരേവിനെ ഒന്നാം റാങ്കില്‍ എത്താന്‍ സഹായിച്ചത്.
5. 2026-ലെ യൂത്ത് ഒളിമ്പിക്സില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ ആരെല്ലാം?
ഖുശ്ബു ദര്ജാട, ധനിധി
- ജൂഡോയില്‍ 63 കിലോഗ്രാം വിഭാഗത്തില്‍ ഖുശ്ബു വെള്ളി നേടി.
- യൂത്ത് ഒളിമ്പിക്സില്‍ വനിതാ ജൂഡോയില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഖുശ്ബു ദര്ജാട.
- 2018-ല്‍ താബാബി ദേവി (44 കിലോഗ്രാം) ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡല്‍ നേടി.
- 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ദേശീയ റെക്കോര്‍ഡോടെ ധിനിധി വെങ്കലം നേടി. സമയം: 56.27 സെക്കന്റ്
- യൂത്ത് ഒളിമ്പിക്സില്‍ നീന്തലില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധിനിധി
6. നാഡീരോഗമായ പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നതില്‍ കുടലിലെ ബാക്ടീരിയകള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ മലയാളി ഗവേഷകര്‍ ആരെല്ലാം?
ഡോ പി എസ് ബേബി ചക്രപാണി, ഡോ പി എ അനീസ, ഡോ ശ്യാം കൃഷ്ണന്
- ബേബി ചക്രപാണിയും അനീസയും കുസാറ്റ് ന്യൂറോസയന്‍സ് സെന്ററിലേയും ശ്യാം കൃഷ്ണന് ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗത്തിലേയും ഗവേഷകരാണ്.
- ഡോപമിന്‍ രാസവസ്തു ഉല്‍പ്പാദിപ്പിക്കുന്ന മസ്തിഷ്കത്തിലെ നാഡീകോശങ്ങള്‍ നശിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നത്.
7. അന്റാര്‍ട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യന്‍ ശാസ്ത്രപര്യവേക്ഷണ സംഘത്തില്‍ അംഗമായ മലയാളി ആരാണ്?
എ എസ് ആതിര
- അന്റാര്‍ട്ടിക്കയിലെ മൈത്രി ഗവേഷണ കേന്ദ്രത്തിലാണ് ഗവേഷണം നടത്തുന്നത്.
8. ഇന്ത്യയിലെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാ സമ്മേളന വേദി എവിടെ?
തിരുവനന്തപുരം
- ലോകസഭാ സ്പീക്കര്‍: ഓം ബിര്‍ള
- രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഹരിവംശ് നാരായണ്‍ സിങ്
- പാര്‍ലമെന്ററി പിഎസി ചെയര്‍പേഴ്സണ്‍: കെ സി വേണുഗോപാല്‍
9. ബള്‍ഗേറിയയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് ആരാണ്?
ലിയാന ഇയോത്തോവ
- സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ് ലിയാന ഇയോത്തോവ.
10. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ ആരാണ്?
മുഖ്യമന്ത്രി
- വൈസ് ചെയര്‍പേഴ്സണ്‍: വനം മന്ത്രി
- നിലവിലെ വനം മന്ത്രി: ബേബി ജോണ്‍
11. 10 മാസം നീണ്ട ലോകയാന്‍ 2026 സമുദ്രാന്തര ദൗത്യം പൂര്‍ത്തിയാക്കിയ നാവികസേനയുടെ കപ്പല്‍ ഏത്?
ഐഎന്‍എസ് സുദര്‍ശിനി
- 2026 ജനുവരി 20-ന് കൊച്ചിയിലെ ദക്ഷിണ നാവിക സേന ആസ്ഥാനത്തുനിന്നും യാത്ര തിരിച്ച കപ്പല്‍ നവംബര്‍ 2-ന് തിരിച്ചെത്തി.
12. റാഗിങ് തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പേത്?
സിദ്ധാര്‍ത്ഥ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ്
2026 നവംബര്‍ 2-ലെ കറന്റ്അഫയേഴ്സില്നിന്നുള്ള റിവിഷന്‍ ക്വിസ്.
Current Affairs 2026 Noveber 02 Malayalam : Click here


2 thoughts on “Current Affairs Malayalam 2026 November 3”