Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 November 3
Current Affairs Malayalam · Malayalam Current Affairs · November 3, 2026

Current Affairs Malayalam 2026 November 3

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് അനുയോജ്യമായി ചികിത്സ അതിവേഗം ഉറപ്പാക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?

ഗോള്‍ഡന്‍ ഗോള്‍

2. സത്യന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സത്യന്‍ നാഷണല്‍ ഫിലിം അവാര്‍ഡ് (2026) നേടിയത് ആരാണ്?

ഇന്ദ്രന്‍സ്

‌3. ഒപ്റ്റിക്കല്‍ ഘടക നിര്‍മ്മാതാക്കളായ ലുമെന്റം എന്ന കമ്പനിയെ ഏറ്റെടുത്ത സ്ഥാപനം ഏത്?

മാര്‍വെല്‍ ടെക്‌നോളജി

4. 2026 നവംബറിലെ പുരുഷ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ താരം ആരാണ്?

അലക്‌സാണ്ടര്‍ സ്വരേവ്

5. 2026-ലെ യൂത്ത് ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ ആരെല്ലാം?

ഖുശ്ബു ദര്‍ജാട, ധനിധി

6. നാഡീരോഗമായ പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നതില്‍ കുടലിലെ ബാക്ടീരിയകള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ മലയാളി ഗവേഷകര്‍ ആരെല്ലാം?

ഡോ പി എസ് ബേബി ചക്രപാണി, ഡോ പി എ അനീസ, ഡോ ശ്യാം കൃഷ്ണന്‍

7. അന്റാര്‍ട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യന്‍ ശാസ്ത്രപര്യവേക്ഷണ സംഘത്തില്‍ അംഗമായ മലയാളി ആരാണ്?

എ എസ് ആതിര

8. ഇന്ത്യയിലെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാ സമ്മേളന വേദി എവിടെ?

തിരുവനന്തപുരം

9. ബള്‍ഗേറിയയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് ആരാണ്?

ലിയാന ഇയോത്തോവ

10. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍ ആരാണ്?

മുഖ്യമന്ത്രി

11. 10 മാസം നീണ്ട ലോകയാന്‍ 2026 സമുദ്രാന്തര ദൗത്യം പൂര്‍ത്തിയാക്കിയ നാവികസേനയുടെ കപ്പല്‍ ഏത്?

ഐഎന്‍എസ് സുദര്‍ശിനി

12. റാഗിങ് തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പേത്?

സിദ്ധാര്‍ത്ഥ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ്‌

2026 നവംബര്‍ 2-ലെ കറന്റ്അഫയേഴ്‌സില്‍നിന്നുള്ള റിവിഷന്‍ ക്വിസ്.

Current Affairs 2026 Noveber 02 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs Malayalam 2026 November 3