ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍വച്ച് ഹൃദയാഘാതമുണ്ടായി മരിച്ച സ്പാനിഷ് ഫുട്ബോള്‍ താരം ജിസ്യൂസ് ദെ മിഗ്വെല്‍
1,003 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?
സേഫ്
- സേഫ്: സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്
2. സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് നേരിട്ടുലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?
എച്ച്എം ആക്ട്സ്
3. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിരങ്ങള് തത്സമയം ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?
ഹോംസ്
- എച്ച്എം ആക്ട്സ്, ഹോംസ് പദ്ധതികളുടെ സോഫ്റ്റുവെയര്‍ വികസിപ്പിച്ച കേരള പൊലീസിന്റെ ഡിജിറ്റില്‍ വിഭാഗം: ഐകോപ്സ്
4. 2026 നവംബര്‍ 3-ന് അന്തരിച്ച പ്രമുഖ മലയാള സ്പോര്‍ട്സ് ജേണലിസ്റ്റ് ആരാണ്?
ഭാസി മലാപ്പറമ്പ്
5. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?
റിട്ട ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍
6. 2026 നവംബര്‍ 3-ന് അന്തരിച്ച പ്രമുഖ സിനിമാ മേക്കപ്പ്മാന് ആരാണ്?
വി പാണ്ഡ്യന്
7. ദക്ഷിണ അമേരിക്കയില്‍നിന്നും 28 വര്‍ഷങ്ങള്‍ കൊണ്ട് 50,000 കിലോമീറ്റര്‍ നടന്ന് ബ്രിട്ടനിലെ വീട്ടില്‍ എത്തി വാര്‍ത്തകളില്‍ നിറഞ്ഞ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ആരാണ്?
കാള്‍ ബുഷ്ബി
- യാത്ര വിവരിക്കുന്ന ദ് ജയന്റ് സ്റ്റെപ് എന്ന പുസ്തകം രചിച്ചു.
8. എതിര്‍ടീമിന്റെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച്, മൈതാനത്തുവച്ചു ഹൃദയാഘാതമുണ്ടായി അന്തരിച്ച സ്പാനിഷ് ഫുട്ബോള്‍ താരം ആരാണ്?
ജിസ്യൂസ് ദെ മിഗ്വെല്‍ (30)
- സ്പാനിഷ് രണ്ടാം ഡിവിഷന് ക്ലബായ ടെനറീഫെയുടെ താരമാണ് ജിസ്യൂസ് ദെ മിഗ്വെല്‍
- അന്ഡോറയുമായുള്ള മത്സരത്തിലാണ് ദുരന്തം ഉണ്ടായത്.
9. 2026 നവംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആരാണ്?
ഗ്ലെന്‍ മാക്സ് വെല്‍
- ഓസ്ട്രേലിയക്കായി 286 മത്സരങ്ങളില്‍നിന്നും 7226 റണ്‍സും 136 റണ്‍സും നേടിയിട്ടുണ്ട്.
- 2023-ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ച്വറി (128 പന്തില്‍നിന്നും 201) നേടി. അഫ്ഗാന്റെ 292 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് പതറിയപ്പോഴാണ് ടീമിനെ വിജയത്തിലേക്ക് നയിച്ച ഇരട്ടസെഞ്ച്വറി മാക്സ് വെല്‍ നേടിയത്.
10. യൂത്ത് ഒളിമ്പികിസ്കില് വനിതകളുടെ വുഷുവില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം ആരാണ്?
രാജ്കുമാരി ചാനു
- സെനഗലിലെ ഡാക്കറിലാണ് യൂത്ത് ഒളിമ്പിക്സ് നടക്കുന്നത്.
- യൂത്ത് ഒളിമ്പിക്സില്‍ വുഷുവില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കുറിച്ചു.
11. 2026 നവംബര്‍ 3-ന് ഫോബ്സ് പുറത്തുവിട്ട റിയല്‍-ടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികന് ആരാണ്?
മുകേഷ് അംബാനി, ചെയര്മാന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്
- ആഗോളതലത്തില്‍ അംബാനിയുടെ സ്ഥാനം: 22
- അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി ഏഷ്യയില്‍ ആറാം സ്ഥാനത്താണ്.
12. ഇറ്റലിയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഇവെകോയെ ഏറ്റെടുത്ത ഇന്ത്യന്‍ കമ്പനി ഏത്?
ടാറ്റ മോട്ടോഴ്സ്
- ഇതോടെ ലോകത്തിലെ നാലാമത്തെ വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായി ടാറ്റ മോട്ടോഴ്സ് മാറി.
- ടാറ്റ മോട്ടോഴ്സ് 31,000 കോടി രൂപയ്ക്ക് ഇവാകോയുടെ 89.42% ഓഹരികള്‍ ഏറ്റെടുത്തു.
13. ഉത്തരവാദിത്വ ടൂറിസത്തിലെ സമഗ്ര സംഭാവനയ്ക്കായി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസം (ഐസിആര്‍ടി ഗ്ലോബല്‍) നല്കുന്ന പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
കെ രൂപേഷ് കുമാര്‍
- പയനിയറിങ് കോണ്ട്രിബ്യൂഷന് ടു റെസ്പോണ്സിബിള് ടൂറിസം പുരസ്കാരം ആണ് കെ രൂപേഷ് കുമാറിന് ലഭിച്ചത്.
14. ഭൂമിയില്‍നിന്നും ഒരു പ്രകാശദിനം അകലെയെത്തുന്ന മനുഷ്യനിര്‍മ്മിത വസ്തുവെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്ന പേടകം ഏത്?
വോയേജര്‍ 1
- പ്രകാശം 24 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശദിനം.
- 2026 നവംബര്‍ 18 ഓടെ വോയേജര്‍ ഭൂമിയില്‍നിന്നും 2,589 കോടി കിലോമീറ്റര്‍ ദൂരം അകലെയെത്തും.
- വ്യാഴം, ശനി എന്നീ ഗ്രഹങ്ങളേയും അവയുടെ ഉപഗ്രഹങ്ങളേയും വലയങ്ങളേയുംകുറിച്ച് പഠിക്കാന്‍ നാസ 1977-ലാണ് വോയേജര്‍ 1 വിക്ഷേപിച്ചത്.
- ഭൂമിയില്‍നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മ്മിത വസ്തുവാണ് വോയേജര്‍.
Current Affairs 2026 Noveber 03 Malayalam : Click here
