Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 November 4
Current Affairs Malayalam · Malayalam Current Affairs · November 4, 2026

Current Affairs Malayalam 2026 November 4

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?

സേഫ്

2. സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് നേരിട്ടുലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?

എച്ച്എം ആക്ട്‌സ്

3. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?

ഹോംസ്

4. 2026 നവംബര്‍ 3-ന് അന്തരിച്ച പ്രമുഖ മലയാള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ആരാണ്?

ഭാസി മലാപ്പറമ്പ്‌

5. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?

റിട്ട ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

6. 2026 നവംബര്‍ 3-ന് അന്തരിച്ച പ്രമുഖ സിനിമാ മേക്കപ്പ്മാന്‍ ആരാണ്?

വി പാണ്ഡ്യന്‍

7. ദക്ഷിണ അമേരിക്കയില്‍നിന്നും 28 വര്‍ഷങ്ങള്‍ കൊണ്ട് 50,000 കിലോമീറ്റര്‍ നടന്ന് ബ്രിട്ടനിലെ വീട്ടില്‍ എത്തി വാര്‍ത്തകളില്‍ നിറഞ്ഞ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ആരാണ്?

കാള്‍ ബുഷ്ബി

8. എതിര്‍ടീമിന്റെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച്, മൈതാനത്തുവച്ചു ഹൃദയാഘാതമുണ്ടായി അന്തരിച്ച സ്പാനിഷ് ഫുട്‌ബോള്‍ താരം ആരാണ്?

ജിസ്യൂസ് ദെ മിഗ്വെല്‍ (30)

9. 2026 നവംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആരാണ്?

ഗ്ലെന്‍ മാക്‌സ് വെല്‍

10. യൂത്ത് ഒളിമ്പികിസ്‌കില്‍ വനിതകളുടെ വുഷുവില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം ആരാണ്?

രാജ്കുമാരി ചാനു

11. 2026 നവംബര്‍ 3-ന് ഫോബ്‌സ് പുറത്തുവിട്ട റിയല്‍-ടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ആരാണ്?

മുകേഷ് അംബാനി, ചെയര്‍മാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്

12. ഇറ്റലിയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഇവെകോയെ ഏറ്റെടുത്ത ഇന്ത്യന്‍ കമ്പനി ഏത്?

ടാറ്റ മോട്ടോഴ്‌സ്

13. ഉത്തരവാദിത്വ ടൂറിസത്തിലെ സമഗ്ര സംഭാവനയ്ക്കായി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം (ഐസിആര്‍ടി ഗ്ലോബല്‍) നല്‍കുന്ന പുരസ്‌കാരം ലഭിച്ച മലയാളി ആരാണ്?

കെ രൂപേഷ് കുമാര്‍

14. ഭൂമിയില്‍നിന്നും ഒരു പ്രകാശദിനം അകലെയെത്തുന്ന മനുഷ്യനിര്‍മ്മിത വസ്തുവെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്ന പേടകം ഏത്?

വോയേജര്‍ 1

15. 2026-ലെ യുഎന്നിന്റെ ജൈവവൈവിധ്യ കണ്‍വെന്‍ഷന്റെ വേദി (സിഒപി 17) എവിടെ?

യെരേവാന്‍, അര്‍മേനിയ

16. വടക്കന്‍ ഈജിപ്തില്‍നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ കുരങ്ങുമായി സാമ്യമുള്ള ഫോസില്‍ ഏത് ജീവിവര്‍ഗത്തിന്റെതാണ്?

മാസ്രിപിത്തെക്കസ് മോഗ്രാന്‍സിസ്

17. വനിതാ ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യക്കാരി ആരാണ്?

പ്രേമ റാവത്ത്

Current Affairs 2026 Noveber 03 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs Malayalam 2026 November 4