2026-ലെ ബാലണ്‍ദ്യോര്‍ പുരസ്കാരം നേടിയ ഹാരി കെയ്നും അലക്സിസ് പ്യൂട്ടയാസും | Currentaffairs Malayalam 2026 October
1,764 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. നിലവിലെ ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും 2 കമ്മീഷണര്‍മാരും ആരെല്ലാമാണ്?
ഗ്യാനേഷ് കുമാര്‍, സിഖ്ബീര് സിങ് സന്ധു, വിവേക് ജോഷി
- സുപ്രീംകോടതിയുടെ ജഡ്ജിമാരുടേതിന് സമാനമായി പാര്‍ലമെന്റിലെ കുറ്റവിചാരണ നടപടിയിലൂടെയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനാകുക.
2. കേരളത്തില്‍ വാഹനാപകരണങ്ങളും മരണങ്ങളും പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി ഏത്?
5ഇ പദ്ധതി
- 5 ഇകള്‍: എന്‍ജിനീയറിങ്, എന്‍ഫോഴ്സ്മെന്റ്, എജ്യൂക്കേഷന്‍, എമര്‍ജന്‍സി കെയര്‍, ഇവാല്വേഷന്‍
3. ഇന്ത്യയും ഓസ്ട്രേലിയയും നടത്തിയ സംയുക്ത സൈനികാഭ്യാസം ഏത്?
ഓസ്ട്രഹിന്ദ്
- ന്യൂസിലന്‍ഡില്‍നിന്നുള്ള നിരീക്ഷ പ്രതിനിധി സംഘവും അഭ്യാസത്തില്‍ പങ്കെടുക്കുന്നു.
- തീരദേശം, ദ്വീപുകള്‍, വനമേഖലകള്‍ എന്നീ പ്രദേശങ്ങളിലാണ് സൈനികാഭ്യാസം നടക്കുന്നത്.
4. ദൗത്യം പൂര്‍ത്തിയാക്കിയ സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ഏതെല്ലാം സമുദ്രങ്ങളിലാണ് പതിച്ചത്?
ദക്ഷിണ പസിഫിക് സമുദ്രം (സ്പേഡെക്സ് എ), വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം (സ്പേഡെക്സ് ബി)
- ഉപഗ്രഹങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക് താഴ്ത്തിയാണ് സമുദ്രങ്ങളില്‍ വീഴ്ത്തിയത്.
- 2024 ഡിസംബര്‍ 30-ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യം പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ദൗത്യം അവസാനിച്ചത് കാരണം 2026 ഒക്ടോബര്‍ 12-ന് ആണ് സമുദ്രത്തില്‍ വീഴ്ത്തിയത്.
5. തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക പക്ഷി ഏത്?
കാട്ടുഞ്ഞാലി
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക പുഷ്പം: ഡ്യൂറി ഓര്‍ക്കിഡ്
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക ജന്തു: കുഞ്ഞന്‍ പാറാന്‍, അണ്ണാന്
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക ഫലം: ഞാവല്‍
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക ശലഭം: സന്ധ്യശലഭം
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക മത്സ്യം: കുഴിപ്പുളവന്
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക വൃക്ഷം: അബ്രഹാം ഞാവല്‍
- തിരുവനന്തപുരം ജില്ലയുടെ പൈതൃക വൃക്ഷം: മലമ്പുളി
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക കാര്‍ഷിക വിള: വെള്ളായണി വഴുതന
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക ഔഷധസസ്യം: കാര്‍ഷികവിള
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക വന്യ കിഴങ്ങു വര്‍ഗം: കാട്ടുകാച്ചില്‍
- തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക സൂക്ഷ്മജീവി: ലാക്ടിക്കേസി ബാസിലസ് റാംനോസസ്
6. 2026 ഒക്ടോബറില്‍ ഏത് രാജ്യത്തെ പ്രസിഡന്റിനാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നത്?
സെര്‍ബിയ
- 2014 മുതല്‍ അധികാരത്തിലിരുന്ന അലക്സാണ്ടര്‍ വുചിച് ആണ് രാജിവച്ചത്.
- പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം വിജയം നേടിയതിനെ തുടര്‍ന്നാണ് പ്രസിഡന്റ് പുറത്തായത്.
- 2024-ല്‍ റെയില്‍വേ സ്റ്റേഷന് അപകടത്തില്‍ 16 പേര് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭമാണ് രണ്ട് വര്‍ഷത്തിനുശേഷം പ്രസിഡന്റിന്റെ രാജിയില്‍ കലാശിച്ചത്.
7. 2026 ഒക്ടോബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ആന്ധ്രാപ്രദേശ് തീരത്ത് വീശിയ ചുഴലിക്കാറ്റ് ഏത്?
അര്‍ണബ്
8. 100% എഥനോളില്‍ (ഇ100) പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ പേരെന്ത്?
ഫ്ളെക്സ് ഫ്യുവല്‍
- ഇ85, ഇ100 എന്നീ ഇന്ധനങ്ങളെ കൂടാതെ ബി100 ബയോഡീസല്‍, ഹൈഡ്രജന്‍-സിഎന്‍ജി എന്നീ ബദല്‍ ഇന്ധനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
9. കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്‍ നിയമസഭ പാസാക്കിയത് എന്നാണ്?
2026 ഒക്ടോബര്‍ 26
- ബില്‍ അവതരിപ്പിച്ചത്: മുഖ്യമന്ത്രി വിഡി സതീശന്
- ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ഭരണപക്ഷ, പ്രതിപക്ഷ എംഎല്‍എമാര്‍ 1300 ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ഭൂരിപക്ഷവും അംഗീകരിക്കുകയും ചെയ്തു. ഇതൊരു റെക്കോര്‍ഡാണ്.
10. ഗ്രീക്ക് ഇതിഹാസം ഒഡീസിയെ ആസ്പദമാക്കി എഐ സിനിമ നിര്‍മ്മിക്കുന്ന എഐ പ്ലാറ്റ്ഫോം ഏത്?
ഗ്രോക്ക് ഇമാജിന്‍
- ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക്കിന്റെ എഐ പ്ലാറ്റ്ഫോമാണ് ഗ്രോക്ക് ഇമാജിന്‍
11. 2026-ലെ ബ്രിക്സ് പാര്‍ലമെന്ററി ഫോറം ഉദ്ഘാടനം ചെയ്തത് ആരാണ്?
ഓം ബിര്‍ല, ലോകസഭാ സ്പീക്കര്‍
12. 2026-ലെ ബാലണ്‍ദ്യോര്‍ പുരസ്കാരം നേടിയ ഫുട്ബോള്‍ താരങ്ങള്‍ ആരെല്ലാം?
ഹാരി കെയ്നും അലക്സിസ് പ്യൂട്ടയാസും
- 25 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ബാലണ്‍ദ്യോര്‍ പുരസ്കാരം നേടുന്ന ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍.
- 2001-ല്‍ മൈക്കല്‍ ഓവന് ബാലണ്‍ദ്യോര്‍ നേടിയിരുന്നു.
- സ്പാനിഷ് താരമായ അലക്സിസ് പ്യൂട്ടയാസിന്റെ മൂന്നാമത്തെ ബാലണ്‍ദ്യോര്‍ പുരസ്കാരം ആണ്.
- മികച്ച കൗമാരപ്രതിഭ: ലാമിന് യമാല്‍
- വനിതകളിലെ മികച്ച യുവതാരം: വിക്കി ലോറസ്
- മികച്ച പരിശീലകന്: ലൂയിസ് ഡി ലാ ഫ്യുവന്തെ, സ്പെയിന്
- മികച്ച പരിശീലകന്: പെരെ റൊമേവു
- മികച്ച പുരുഷ ക്ലബ്: പിഎസ്ജി, ഫ്രാന്‍സ്
- മികച്ച വനിതാ ക്ലബ്: ബാഴ്സലോണ
- ഫുട്ബോള്‍ മാസികയായ ഫ്രാന്‍സ് ഫുട്ബോളും യുവേഫയും ചേര്‍ന്നാണ് ബാലണ്‍ദ്യോര്‍ പുരസ്കാരം നല്‍കുന്നത്.
13. 18 വയസ്സില്‍ താഴെയുള്ള കുറ്റാരോപിതരുടെ പേരോ അവരെ തിരിച്ചറിയുന്ന സൂചനകളോ പ്രസിദ്ധീകരിക്കുന്ന കുറ്റകരമാണെന്ന് പ്രതിപാദിക്കുന്ന ബാലാവകാശ നിയമത്തിലെ വകുപ്പേത്?
വകുപ്പ് 74
14. ജീവിതശൈലീരോഗങ്ങളടക്കം നേരത്തെ പരിശോധിച്ച് കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പുതിയ പദ്ധതി ഏത്?
ഹൃദയരാഗം
- സംസ്ഥാന ആരോഗ്യമന്ത്രി: കെ മുരളീധരന്
15. പ്രമുഖ എഐ സ്ഥാപനമായ ആന്തോപിക്കിനെ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പ് ഏത്?
കത്തീഡ്രല്‍
16. ഇന്ത്യയിലെ പ്രധാന ഡാറ്റാ സെന്ററുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് എഐ സൂപ്പര്‍ ഹൈവേ നിര്‍മ്മിക്കുന്ന കമ്പനി ഏത്?
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്
- 10,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മ്മിക്കാന്‍ 450 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും
2026 ഒക്ടോബര്‍ 26-ലെ കറന്റ് അഫയേഴ്സ് നോട്സില്നിന്നും തയ്യാറാക്കിയ ക്വിസ്
Current Affairs 2026 October 26 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31


2 thoughts on “Current Affairs Malayalam 2026 October 27”