today's current affairs in malayalam
1. ആറു ഫിഫ ഫുട്ബോള്‍ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍
- ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.
- 2006 മുതല്‍ 2026 വരെയുള്ള 6 ലോകകപ്പുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി.
- ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായമുള്ളവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയ്ക്ക് ആണ്. 41 വയസ്സും 138 ദിവസവും.
- ഏറ്റവും പ്രായമുള്ള താരം: കാമറൂണിന്റെ റോജര്‍ മില്ല. 42 വയസ്സും 39 ദിവസവും.
2. ഒന്നര വര്‍ഷത്തിനിടെ 1000 കപ്പലുകള്‍ എത്തുന്ന ലോകത്തിലെ ആദ്യ തുറമുഖമേത്?
വിഴിഞ്ഞം
- വിഴിഞ്ഞത്ത് എത്തിയ ആയിരാമത്തെ കപ്പല്‍: എം എസ് സി ലൂസിയാന
- വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പല്‍: സാന്‍ഫെര്‍ണാണ്ടോ (2024 ജൂലൈ 11)
- വിഴിഞ്ഞം വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച തിയതി: 2024 ഡിസംബര്‍ 3-ന്
- രാജ്യത്തിന് സമര്‍പ്പിച്ചത്: 2025 മെയ് മാസത്തില്‍
- ഇന്ത്യയില്‍ അതിവേഗം 20 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്ത തുറമുഖം: വിഴിഞ്ഞം
3. കേസില്‍പ്പെട്ട് പൊലീസ് സ്റ്റേഷന് വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
സ്പേസ്
- സംസ്ഥാന ആഭ്യന്തര മന്ത്രി: രമേശ് ചെന്നിത്തല
4. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പുതിയ വൈസ് ചെയര്മാന് ആരാണ്?
ഡോ അച്യുത് ശങ്കര്‍
5. ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സ് വേദി ഏത്?
ഭുവനേശ്വര്‍
6. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ എപെക്സ് അസോസിയേഷന് സാ-ധനിന്റെ ചെയര്‍മാനായി തുടര്‍ച്ചയായി രണ്ടാമതും നിയമിതനായ മലയാളി ആരാണ്?
ഡോ കെ പോള്‍ തോമസ്
7. 2024-25 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്പാദന (ജിഎസ്ഡിപി) വളര്‍ച്ച എത്രയാണ്?
9.97 ശതമാനം
- ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് (ജിഡിപി) കേരളത്തിന്റെ സംഭാവന: 3.78 ശതമാനം
8. കേരള നിയമസഭയില്‍ ഏത് പദവിയിലുള്ള വ്യക്തിക്കാണ് ഉപക്ഷേവും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാന്‍ 2026 ജൂണില്‍ സ്പീക്കര്‍ അനുവാദം നല്‍കിയത്?
ഡെപ്യൂട്ടി സ്പീക്കര്‍
- നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍: ഷാനിമോള്‍ ഉസ്മാന്
- നിലവിലെ സ്പീക്കര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
- നിയമസഭയില്‍ കാബിനറ്റ് പദവിയുള്ളവര്‍ക്ക് ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും നടത്താന്‍ കഴിയില്ല.
- 1991 മുതല്‍ ഡെപ്യൂട്ടി സ്പീക്കറുടെ ശമ്പളവും അലവന്‍സും മന്ത്രിമാരുടേതിന് തുല്യമാക്കിയതിനെ തുടര്‍ന്നാണ് ആ പദവിയുള്ളവര്‍ ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാതെയായത്.
- 1957 മുതല്‍ 1991 വരെ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ക്ക് ഈ അവകാശങ്ങള്‍ ഉണ്ടായിരുന്നു.
9. 2026 ജൂണില്‍ അന്താരാഷ്ട്ര കോടതിയില്‍നിന്നും പിന്മാറിയ രാജ്യമേത്?
നൈജര്‍
10. 2026-ലെ നാറ്റോ ഉച്ചകോടി വേദി എവിടെ?
അങ്കാറ, തുര്‍ക്കി
11. സര്‍ക്കാര്‍ സ്കൂളുകളിലും കോളെജുകളിലും കിന്റര്ഗാര്ട്ടന് മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്ഥാനം ഏത്?
ഒഡീഷ
12. 2026 ജൂണില്‍ അന്തരിച്ച അമേരിക്കന്‍ സംഗീതലോകത്തെ ഇതിഹാസം ആരാണ്?
ക്ലൈവ് ഡേവിസ്
- അഞ്ച് ഗ്രാമി പുരസ്കാരങ്ങള്‍ ക്ലൈവ് ഡേവിസ് നേടി.
- 2000-ല്‍ റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചു.
13. 2026 ജൂണിലെ ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ആരാണ്?
ശ്രീചരണി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

