todays current affairs in malayalam
1. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആരാണ്?
ബിശ്വനാഥ് സിന്‍ഹ
- നിലവിലെ ചീഫ് സെക്രട്ടറി എം ജയതിലക് ജൂണ്‍ 30-ന് വിരമിക്കും
- 2028 വരെ ബിശ്വനാഥ് സിന്‍ഹയ്ക്ക് സര്‍വീസുണ്ട്.
2. കേരളത്തിന്റെ തീരത്ത് കാണുന്ന മോണസൈറ്റില്‍ അടങ്ങിയിരിക്കുന്ന ഏത് അപൂര്‍വ ധാതുവാണ് വൈദ്യുത വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, വിമാനം, മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
നിയോഡൈമിയം
- മോണോസൈറ്റില്നിന്നും തോറിയം, സ്കാന്‍ഡിയം എന്നിവയും വേര്‍തിരിച്ചെടുക്കുന്നുണ്ട്.
3. കിടപ്പുരോഗികളെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏത്?
ആശ്വാസകിരണം
4. പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ കൊഴിഞ്ഞുപോക്ക് തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏത്?
ഗോത്രബന്ധു
5. കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ആരാണ്?
ഗജേന്ദ്ര സിംഗ് ഷെഖാവത്
6. 2026-ലെ ബ്രിക്സ് രാജ്യങ്ങളിലെ വനിതാ ശിശുക്ഷേ മന്ത്രിമാരുടെ സമ്മേളന വേദി ഏത്?
കൊച്ചി
7. ഏത് രേഖയാണ് പൗരത്വരേഖയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 2026 ജൂണില്‍ വിശദീകരിച്ചത്?
പാസ്പോര്‍ട്ട്
- പാസ്പോര്‍ട്ട് യാത്രാരേഖ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍
8. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?
എന്‍ ശേഷാദ്രിനാഥന്
9. യുറുഗ്വായിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായ മലയാളി ആരാണ്?
ബിനോയ് ജോര്‍ജ്
10. സംസ്ഥാന വനം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആരാണ്?
പി പുകഴേന്തി
11. എവിടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി നിലവില്‍ വരുന്നത്?
കക്കയം, കോഴിക്കോട്
- പദ്ധതി ശേഷി: 1000 മെഗാവാട്ട്
- കക്കയത്തെ നിലവിലെശേഷി: 225 മെഗാവാട്ട്
- കക്കയം-കുറ്റ്യാടി ഡാമുകളിലെ ജലമാണ് പദ്ധതിയില്‍ ഉപയോഗിക്കുക.
- നിലവിലെ പദ്ധതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ജലം തടഞ്ഞുനിര്‍ത്തി വീണ്ടും മുകൡലെ അണക്കെട്ടിലേക്ക് പമ്പ് ചെയ്തശേഷം ആ ജലം വീണ്ടും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കും.
12. 2026 ജൂണില്‍ അന്തരിച്ച മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റര്‍ ആരാണ്?
ബോബ് ബ്ലെയര്‍
13. ശ്രീലങ്കയുടെ ജലനയം തയ്യാറാക്കുന്ന വിദഗ്ധ സംഘത്തില്‍ ഉള്‍പ്പെട്ട മലയാളി ആരാണ്?
ഡോ മനോജ്
14. 2026-ല്‍ ഉണ്ടായ എബോള രോഗ തരംഗത്തില്‍ ആഫ്രിക്കയ്ക്ക് പുറത്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമേത്?
ഫ്രാന്‍സ്
15. ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം എന്നാണ്?
ജൂണ്‍ 29
16. 200 അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ താരം ആരാണ്?
ലൂക്ക മോഡ്രിച്ച്
- ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍, 230 മത്സരങ്ങള്‍
17. ക്ഷീരപഥത്തിന്റെ ഹൃദയഭാഗമായ ബള്ജിന്റെ ചിത്രം പകര്‍ത്തിയ ദൂരദര്‍ശിനി ഏത്?
യൂക്ലിഡ്
- യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടേതാണ് യൂക്ലിഡ് ദൂരദര്‍ശിനി.
- ആറുകോടിയിലധികം നക്ഷത്രങ്ങള്‍ ബള്‍ജ് മേഖലയില്‍ ഉണ്ട്.
- സൂര്യനും ഭൂമിയും ഉള്‍പ്പെടുന്ന സൗയൂഥം സ്ഥിതി ചെയ്യുന്ന താരാപഥമാണ് ആകാശഗംഗ അഥവാ ക്ഷീരപഥം.
18. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷന്റെ അധ്യക്ഷനായ ഇന്ത്യക്കാരന് ആരാണ്?
ശ്രീനിവാസന് മുരളീധര്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 25 June 2026 | Malayalam”