today's current affairs in malayalam
1. 2026 ജൂണ്‍ 25-ന് ഇരട്ട ഭൂകമ്പം ഉണ്ടായ തെക്കേ അമേരിക്കന്‍ രാജ്യമേത്?
വെനസ്വേല
- തീവ്രതകള്‍: 7.2, 7.5
- പ്രഭവ കേന്ദ്രം: മൊറോണ്‍
- ഏഷ്യന്‍ രാജ്യമായ ജപ്പാനിലും 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു.
2. സംസ്ഥാന നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്മാന് ആരാണ്?
കെ എന്‍ ബാലഗോപാല്‍
- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനാകുന്നത് പ്രതിപക്ഷ അംഗമാണ്.
- പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ ചെയര്മാന്: ആബിദ് ഹുസൈന്
- എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്മാന്: വി ടി ബല്‍റാം
- ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്: അന്‍വര്‍ സാദത്ത്
3. പുതിയ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവി ആരാണ്?
മഹേഷ് ദീക്ഷിത്
- പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് ഐബി മേധാവിയെ തിരഞ്ഞെടുക്കുന്നത്.
4. ആറ് ഫുട്ബോള്‍ ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ ഗോള്‍കീപ്പര്‍ ആരാണ്?
ഗില്ലര്‍മോ ഒച്ചോവ
- ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരും ആറ് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.
5. എബോള വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏത്?
എയര്‍ സുവിധ 2.0
- ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലാണ് എബോള വൈറസ് പടരുന്നത്.
6. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം എന്നാണ്?
ജൂണ്‍ 26
7. ഉണ്ണിക്കൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്റെ പുതൂര്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ പി രാമനുണ്ണി
8. ഇന്ത്യ വ്യോമസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച വ്യോമയാന റഡാര്‍ നിരീക്ഷണ സംവിധാനം ഏത്?
നേത്ര- എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്ട്രോള് (എഇഡബ്ല്യു ആന്‍ഡ് സി)
- നേത്ര വികസിപ്പിക്കുന്ന നിര്‍ണായക പങ്കുവഹിച്ച മലയാളി: ഡോ കെ രാജലക്ഷ്മി മേനോന്, എയ്നോട്ടിക്സ് ക്ലസ്ര്റര് ഡയറക്ടര്‍ ജനറല്‍
- ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് നേത്ര വികസിപ്പിച്ചത്.
9. ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി (എഐ) പ്ലാറ്റ് ഫോം ഏത്?
ജമിനി
- ഗൂഗിളിന്റെ എഐ ഗവേഷണ പ്ലാറ്റ്ഫോം: ഡീപ്മൈന്‍ഡ്
- ഡീപ്മൈന്ഡില്നിന്നും 2026 ജൂണില്‍ രാജിവച്ച 2024-ലെ രസതന്ത്ര നൊബേല്‍ ജേതാവ്: ജോണ്‍ ജംപര്‍
- ഡീപ്മൈന്‍ഡിലെ ഡെമിസ് ഹസാബിസ്, ഡേവിഡ് ബക്കര്‍ എന്നിവര്‍ക്കും 2024-ല്‍ രസതന്ത്ര നൊബൈല്‍ ലഭിച്ചിരുന്നു.
- ആല്ഫാഫോള്ഡിന് പ്രോട്ടീന്‍ ഘടന പ്രവചിക്കുന്ന എഐയെ സൃഷ്ടിച്ച സംഘമാണ് ജംപര്‍, ഹസാബിസ്, ബേക്കര്‍.
10. ദി സെക്കന്റ് ഓര്‍ബിറ്റ് എന്നത് ആരുടെ ഓര്‍മ്മക്കുറിപ്പുകളാണ്?
ശുഭാംശു ശുക്ല
- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരാനാണ് ശുഭാംശു ശുക്ല.
- ശുഭാംശു ബഹിരാകാശ നിലയത്തില്‍ എത്തിയ ആക്സിയം 4 ദൗത്യവും പരിശീലനവും നിലയത്തിലെ ജീവിതവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
- ആക്സിയം വിക്ഷേപിച്ച തിയതി: 2025 ജൂണ്‍ 25
- ശുഭാംശു ശുക്ല 18 ദിവസം ബഹിരാകാശത്ത് വസിച്ചു.
11. കുടുംബശ്രീ അംഗങ്ങളായ കന്നുകാലി കര്‍ഷകര്‍ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതി ഏത്?
ജീവനം 2.0
12. കേരളത്തിലെ പശ്ചിമഘട്ടമലനിരകളില്നിന്നും പുതുതായി കണ്ടെത്തിയ അഞ്ച് സസ്യങ്ങള്‍ ഏതെല്ലാം?
ഇമ്പേഷ്യന്‍സ് ബെര്ക്ക്മാന്സിയന്സിസ്, ഇമ്പേഷ്യന്‍സ് നൈനാനീ, ഇമ്പേഷ്യന്‍സ് ഫില്‍സി, ഇമ്പേഷ്യന്‍സ് ഫ്ളാവിസ്പിക്കേറ്റ, ഇമ്പേഷ്യന്‍സ് സാന്തോപെറ്റാല
- ഇമ്പേഷ്യന്‍സ് (ബാള്‍സം) വര്‍ഗത്തില്‍പ്പെടുന്ന സസ്യങ്ങളാണ് ഇവ.
- വാഗമണ്‍, മാങ്കുളം വിരിപ്പാറ, മാമലക്കണ്ടം, പാമ്പനാര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.
13. ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ആരാണ്?
ദിനേഷ് ത്രിവേദി
- ദിനേഷ് ത്രിവേദിക്ക് കേന്ദ്ര സര്‍ക്കാര്‍ കാബിനറ്റ് പദവി നല്കി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

