today's current affairs in malayalam
1. 2026-ലെ ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗ വേദി?
ന്യൂഡല്‍ഹി
- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്: അജിത് ഡോവല്‍
2. വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാതയേത്?
ചൂരല്‍മല (വയനാട്)- പോത്തുകല്‍ (മലപ്പുറം)
- ദൈര്‍ഘ്യം: 2 കിലോമീറ്റര്‍
- പാത പൂര്‍ത്തിയാകുമ്പോള്‍ മേപ്പാടിയില്‍നിന്നും നിലമ്പൂരിലെത്താനുള്ള ദൂരം 102 കിലോമീറ്റററില്നിന്നും 48 കിലോമീറ്ററായി കുറയും.
3. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയത് ആരാണ്?
വൈഭവ് സൂര്യവംശി
- 11 പന്തില്‍ 50 റണ്‍സ് തികച്ചു
- മത്സരത്തില്‍ വൈഭവ് 29 പന്തില്‍നിന്നും 94 റണ്‍സ് നേടി പുറത്തായി.
4. 2026 ജൂണ്‍ 21-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന് ചെയ്ത 3 യുദ്ധക്കപ്പലുകള്‍ ഏതെല്ലാം?
ഐഎന്‍എസ് ദുനാഗിരി, ഐഎന്‍എസ് സംശോധക്, ഐഎന്‍എസ് അഗ്രയ്
- ഐഎന്‍എസ് ദുനാഗിരി: സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് വിഭാത്തില്‍പ്പെട്ട കപ്പല്‍.
- ഐഎന്‍എസ് സംശോധക്: തീരത്തും ആഴക്കടലിലും സര്‍വേ നടത്തുന്നതിനുള്ള കപ്പല്‍.
- ഐഎന്‍എസ് അഗ്രയ്: ആന്റി സബ്മറൈന് യുദ്ധക്കപ്പല്‍
- നാവികസേനയുയെ പ്രോജക്ട് 17എ എന്ന പദ്ധതിയിലെ അഞ്ചാമത്തെ കപ്പലാണ് ദുനാഗിരി.
- നാവികസേനാ മേധാവി: അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്
- ബംഗാള്‍ ഗവര്‍ണര്‍: ആര് എന്‍ രവി
- ബംഗാള്‍ മുഖ്യമന്ത്രി: സുവേന്ദു അധികാര
5. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായി നിയമിതനായ മലയാളി ആരാണ്?
ടോംജോസഫ്
- മത്സരവേദി: ചൈനയിലെ ഹൈകോവ്
- മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ് ടോംജോസഫ്
6. ടെസ്റ്റ് ക്രിക്കറ്റില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം ആരാണ്?
ജോറൂട്ട്, ഇംഗ്ലണ്ട്
- ജോറൂട്ട് 165 മത്സരങ്ങളില്‍നിന്നും 14,075 റണ്‍സ് എടുത്തിട്ടുണ്ട്.
- സചിന് 200 ടെസ്റ്റില്‍നിന്നും 15,921 റണ്‍സ് എടുത്തിട്ടുണ്ട്.
7. എഫ്ഐഎച്ച് വനിതാ ഹോക്കി നേഷന്‍സ് കപ്പില്‍ ചാമ്പ്യന്മാരായ രാജ്യമേത്?
ഇന്ത്യ
- ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ 2-0-ന് പരാജയപ്പെടുത്തി.
8. ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 4x 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ആരെല്ലാം?
ശ്രബാനി നന്ദ, എസ് സ്നേഹ, സുദേഷ്ണ ശിവാങ്കര്, തമന
- സമയം: 43.85 സെക്കന്റ്
- വെള്ളി നേടിയ 4×400 മിക്സഡ് റിലേ ടീം: തീര്ഥേഷ് ഷെട്ടി, എം ആര് പൂവമ്മ, ഭരത് ശ്രീധരന്, നീരു പഥക്
9. കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് 2023-24 റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനമേഖല?
29.68
- 2023-24-ലെ കണക്ക് അനുസരിച്ച് കേരളത്തില്‍ 11536.251 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ട്.
- 2022-23 വര്‍ഷത്തേക്കാള്‍ 4.343 ചതുരശ്രകിലോമീറ്റര്‍ വനം വര്‍ധിച്ചു
10. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യമേത്?
നോര്‍വേ
- 2024-ല്‍ നോര്‍വേ സ്കൂളുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിരോധിച്ചിരുന്നു.
11. ഇന്ത്യയുടെ വാണിജ്യമന്ത്രി ആരാണ്?
പീയുഷ് ഗോയല്‍
- യുഎസ് ട്രേഡ് പ്രതിനിധി: ജാമിസണ് ഗ്രീര്‍
12. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി പുനര്‍നിയമനം ലഭിച്ചത് ആര്‍ക്കാണ്?
തുഷാര്‍ മെഹ്ത
- 2018 ഒക്ടോബര്‍ മുതല്‍ തുഷാര്‍ മെഹ്ത സോളിസിറ്റര്‍ ജനറലാണ്.
13. ഭൂമിയുടെ ‘ബ്ലാക്ക് ബോക്സ്’ സ്ഥാപിക്കുന്നത് എവിടെ?
ക്വീന്‍സ് ടൗണ്‍, ടാന്സ്മാനിയ, ഓസ്ട്രേലിയ
- കാലാവസ്ഥാ മാറ്റം മനുഷ്യകുലത്തിന് അന്ത്യംകുറിക്കുമെന്ന് വിശ്വസിക്കുന്നവര്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സംവിധാനമാണിത്.
- സന്നദ്ധ സംഘടനയായ റൂസറാണ് പദ്ധതിക്ക് പിന്നില്‍.
- വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ളൈറ്റ് റെക്കോര്‍ഡറുകളെ മാതൃകയാക്കിയാണ് റൂസര്‍ ക്വീന്‍സ് ടൗണില്‍ ഭൂമിയുടെ ബ്ലാക്ക് ബോക്സ് സ്ഥാപിക്കുന്നത്.
- ഒരു വിമാനത്തിന്റെ യാത്രയിലെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്ന ഓറഞ്ച് നിറത്തിനുള്ള ഉപകരണമാണ് ബ്ലാക്ക് ബോക്സ്. അപകടമുണ്ടായാല്‍ അപകടകാരണം കണ്ടെത്താന്‍ ഇത് സഹായിക്കും.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Daily Current Affairs – 22 June 2026 | Malayalam | current affairs 2026 malayalam
Selected Current Affairs 2026 Questions and Answers Malayalam


1 thought on “Kerala PSC Daily Current Affairs – 22 June 2026 | Malayalam”