നേപ്പാളിലെ മിന്നല്‍ പ്രളയദൃശ്യം | Current Affairs Malayalam 2026
1. നേപ്പാളില്‍ 2026 ആഗസ്റ്റിലുണ്ടായ മിന്നല്‍ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്?
ഗ്ലോഫ്
- ഗ്ലോഫ്: ഗ്ലേഷ്യല്‍ ലേക് ഔട്ട്ബേഴ്സ്റ്റ് ഫ്ളഡ്.
- മഞ്ഞുരുകലും പ്രളയവും ഹിമപാതവും കാരണം ഉണ്ടാകുന്ന പ്രളയമാണ് ഗ്ലോഫ്
- അപകടം ഉണ്ടായ ദിനം: 2026 ആഗസ്റ്റ് 26
- നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ ടിബറ്റന്‍ ഹിമാലയത്തിലെ വന്മഞ്ഞുപാളി തകര്‍ന്നാണ് പ്രളയം ഉണ്ടായത്.
- ഹിമപാളി തകര്‍ന്ന് നേപ്പാളിലെ ല്ഹെന്‍ഡെ നദിയിലെ തടാകത്തിലേക്ക് വീണു. ഹിമപാളികളും പാറകളും ഈ തടാകത്തിലെ ജലവും നേപ്പാളിലെ ഭോട്ടെകോസി നദിയിലേക്കും അവിടെനിന്നും ത്രിശൂലി, നാരായണി നദികളിലേക്കും ഒഴുകിയെത്തിയാണ് ദുരന്തമുണ്ടായത്.
- ദുരന്തത്തില്‍ 389 പേര് മരിച്ചു. 1468 പേരെ കാണാതായി. (2026 ആഗസ്റ്റ് 28-ലെ കണക്ക് അനുസരിച്ച്)
- 290 ഇന്ത്യക്കാരെ കാണാതായി.
2. 2026 ആഗസ്റ്റില്‍ മരിച്ച സംഗീത ഇതിഹാസം ആരാണ്?
ഡോളി പാര്ട്ടന് (80)
- ജൊളീന്, ഐ വില്‍ ഓള്‍വേയ്സ് ലവ് യൂ, ഹിയര്‍ യു കം എഗെയ്ന് തുടങ്ങിയവ പ്രശസ്ത ഗാനങ്ങളാണ്.
- 11 തവണ ഗ്രാമി പുരസ്കാരങ്ങള്‍ നേടി.
- 55 തവണ ഗ്രാമി നാമനിര്‍ദ്ദേശം ലഭിച്ചു.
3. 2026 ആഗസ്റ്റില്‍ ഒരു ലക്ഷം മരങ്ങള്‍ക്ക് രാഖി കെട്ടി സംരക്ഷിച്ച സംസ്ഥാനം ഏത്?
ജാര്‍ഖണ്ഡ്
- 2004-ല്‍ ജാര്‍ഖണ്ഡിലെ ലുക്കയ്യ ഗ്രാമത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാര്‍ ആണ് മരങ്ങള്‍ക്ക് രാഖി കെട്ടി സംരക്ഷിക്കുന്ന പ്രസ്ഥാനം ആരംഭിച്ചത്.
- കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജാര്‍ഖണ്ഡില്‍ 1128 ചതുരശ്ര കിലോമീറ്റര്‍ വനം വര്‍ധിച്ചു.
4. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏഴ് റെയില്‍പാതകളെ നാലുവരിയാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പാതകളേതെല്ലാം?
- ഡല്‍ഹി-ഹൗറ
- ഹൗറ- ചെന്നൈ
- ചെന്നൈ-മുംബൈ
- മുംബൈ-ഡല്‍ഹി
- ഡല്‍ഹി- ചെന്നൈ
- മുംബൈ-ഹൗറ
- ഡല്‍ഹി- ഗുവാഹത്തി
- ഇന്ത്യയിലെ ട്രെയിന്‍ ഗതാഗതത്തിന്റെ 41 ശതമാനവും ഈ പാതകളിലാണ് നടക്കുന്നത്.
5. വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് വേദി എവിടെ?
ദുബായ്
6. 2026 ആഗസ്റ്റില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ടൂര്‍ണമെന്റിന്റെ താരമായ മലയാളി ആരാണ്?
ദേവ്ദത്ത് പടിക്കല്‍
- രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ ജയിച്ചു. രണ്ടാം മത്സരം സമനിലയിലായി.
7. 2026-ലെ അയ്യന്‍കാളി ജലോത്സവത്തില്‍ ചാമ്പ്യന്മാര് ആരാണ്?
കാക്കാമൂല ബ്രദേഴ്സ് ചുണ്ടന്
- 49-ാമത് അയ്യന്‍കാളി ജലോത്സവ വേദി: വെള്ളായണി കായല്‍
8. അമേരിക്ക വിയറ്റ്നാമിനെ ആക്രമിച്ചകാലത്തെ വിഖ്യാതമായ ബര്‍സ്റ്റ് ഓഫ് ജോയ് എന്ന ഫോട്ടോയെടുത്ത പുലിറ്റ്സര്‍ പുരസ്കാര ജേതാവായ ഫോട്ടോജേര്‍ണലിസ്റ്റ് 2026 ആഗസ്റ്റില്‍ അന്തരിച്ചു. പേരെന്താണ്?
സാല്വെഡര്
9. പൊല്ക്കഡോട്ട് ശൈലിയിലൂടെ പ്രശസ്തയായ ജാപ്പനീസ് ചിത്രകാരിയും ഇന്സ്റ്റലേഷന് ആര്‍ട്ടിസ്റ്റുമായ വനിത 2026 ആഗസ്റ്റില്‍ അന്തരിച്ചു. പേരെന്ത്?
യയോയി കുസാമ (97)
current affairs 2026 questions and answers malayalam
Current Affairs 2026 August 26 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | August 28”