ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത ഡബിള്‍സില്‍ വെങ്കലം നേടിയ ട്രീസ- ഗായത്രി സഖ്യം
1. 2026 ആഗസ്റ്റില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ ഏത്?
എംവി ഓഷ്യന്‍ വിന്നര്‍
- ഒഡീഷയിലെ പാരദ്വീപ് തീരത്തുനിന്നും 240 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.
2. ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ രോഗതീവ്രത മുന്‍കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏത്?
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി)
3. യുക്രെയ്നില്‍ നിരോധിച്ച റഷ്യന്‍ കാര്‍ട്ടൂണ്‍ ഏത്?
മാഷ ആന്‍ഡ് ദ് ബിയര്‍
- മാഷ എന്ന പെണ്‍കുട്ടിയും സര്‍ക്കസില്‍നിന്നും വിരമിച്ച കരടിയുമാണ് കഥാപാത്രങ്ങള്‍.
4. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏത്?
പഠനമുറി
5. 2026-ലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ സഖ്യമേത്?
ട്രീസ ജോളി- ഗായത്രി ഗോപീചന്ദ്
- സെമി ഫൈനലില്‍ ചൈനയുടെ ലിയു ഷെങ്ഷു- ടാന്‍ നിങ് സഖ്യത്തോട് പരാജയപ്പെട്ടു.
- 2011-ല്‍ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജ്വാല ഗുട്ട- അശ്വനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു.
6. കോണ്ടിനന്റല് ടൂര്‍ അത്ലറ്റിക്സ് സില്‍വര്‍ മീറ്റില്‍ സ്വര്‍ണം നേടിയ മലയാളികളായ ലോങ്ജമ്പ് താരങ്ങള്‍ ആരെല്ലാം?
എം ശ്രീശങ്കര്‍, ആന്‍സി സോജന്
- ഇന്ത്യയില്‍ ആദ്യമായിട്ടാണ് കോണ്ടിനെന്റല് ടൂര്‍ അത്ലറ്റിക്സ് സില്‍വര്‍ മീറ്റ് സംഘടിപ്പിക്കുന്നത്.
- വേദി: ഭുവനേശ്വര്‍
7. 2026-ലെ നെഹ്റു ട്രോഫി ജലോത്സവത്തില്‍ കിരീടം നേടിയ ടീമേത്?
അരോമ ബോട്ട് ക്ലബ്ബ്
- 72-ാമത് നെഹ്റു ട്രോഫി മത്സരം ആലപ്പുഴ പുന്നമടക്കായലിലാണ് നടന്നത്.
8. ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം നേടി ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം ഏത്?
ചാങ് 7
- ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഷാക്കില്റ്റന് ഗര്‍ത്തത്തിന് സമീപമുള്ള സമതലത്തില്‍ ഇറങ്ങുകയാണ് ലക്ഷ്യം.
- ഇന്ത്യ 2008-ല്‍ വിക്ഷേപിച്ച ചാന്ദ്രയാന്‍ 1-ലെ മൂണ്‍ ഇംപാക്ട് പ്രോബ് ഇടിച്ചിറക്കിയത് ഷാക്കില്റ്റന് ഗര്‍ത്തത്തിലാണ്.
- ചന്ദ്രനില്‍ ജലസാന്നിധ്യം ആദ്യ സ്ഥിരീകരിച്ച ദൗത്യം: മൂണ്‍ ഇംപാക്ട് പ്രോബ്
- ചൈന 2030-ല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കാന്‍ ലക്ഷ്യമിടുന്നു.
9. മികച്ച താരങ്ങള്‍ക്കുള്ള കേരള ഫുട്ബോള്‍ അസോസിയേഷന്റെ പുരസ്കാരങ്ങല്‍ നേടിയത് ആരെല്ലാം?
വി അര്ജുന്, പി മാളവിക
10. പ്രൊഫഷണല്‍ ഫുട്ബോളില്‍ തുടര്‍ച്ചയായി 25 സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം ആരാണ്?
ക്രിസ്റ്റ്യാനോ റോണാള്‍ഡോ
11. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് കുറിച്ചതാരാണ്?
മിച്ചേല്‍ സ്റ്റാര്‍ക്ക്
- നാല് തവണ ആദ്യ പന്തില്‍ സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തി.
- ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്റ്റാര്‍ക്ക് നേട്ടം കൈവരിച്ചത്.
current affairs 2026 questions and answers malayalam
Current Affairs 2026 August 22 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
