കൊച്ചിയില്‍ നിര്‍മ്മിച്ച പുതിയ അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ മംഗ്രോള്‍. | Current Affairs Malayalam 2026
1. റെയില്‍വേ പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളുരു മേഖലയെ ഏത് ഡിവിഷന്റെ കീഴിലേക്കാണ് മാറ്റിയത്?
മൈസുരു ഡിവിഷന്
2. കേരളത്തില്‍ കാലാവസ്ഥാ നിരീക്ഷണവും മണ്‍സൂണ്‍ പ്രവചനവും കൂടുതല്‍ കൃത്യമാക്കാന്‍ വിന്‍ഡ് പ്രൊഫൈലര്‍ സംവിധാനം സ്ഥാപിക്കുന്നത് ഏത് ജില്ലകളിലാണ്?
തിരുവനന്തപുരം, കോഴിക്കോട്
- ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണം കുറ്റമറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2024-ല്‍ ആരംഭിച്ച പദ്ധതി: മിഷന് മൗസം
- മിഷന് മൗസം പദ്ധതി ചെലവ്: 22,000 കോടി രൂപ
3. രക്തക്കുഴലുകള്‍ വീണ്ടും അടഞ്ഞു പോകുന്നത് പരിഹരിക്കുന്നതിനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ച് വിപണിയിലെത്തിച്ച സ്റ്റെന്റിന്റെ പേരെന്ത്?
ചിത്ര കോര്‍ ഡ്രഗ് എലൂട്ടിങ് സ്റ്റെന്റ്
4. യുഎസ് കോണ്‍ഗ്രസില്‍ അംഗമായ ആദ്യ അഫ്ഗാന് വംശജ ആരാണ്?
അയിഷ വഹാബ്
5. ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി ഏത്?
സുപ്രീംകോടതി
- ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അരുണ റോയ് നല്‍കിയിരുന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
6. വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
അക്വാഫിറ്റ്
- വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവന്‍സുരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.
7. ഏഷ്യന്‍ ഗെയിംസ് ഇ-സ്പോര്‍ട്സില്‍ ലീഗ് ഓഫ് ലെജന്‍ഡ്സ് ഗെയിമില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന മലയാളി ആരാണ്?
അക്ഷജ് ഷേണായി
- കാറ്റ്ബോട്ട് എന്നാണ് അക്ഷജ് ഷേണായി അറിയപ്പെടുന്നത്.
8. കൊച്ചി കപ്പല്‍നിര്‍മ്മാണശാല നിര്‍മ്മിച്ച് 2026 ആഗസ്റ്റ് 21-ന് നാവിക സേനയ്ക്ക് കൈമാറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ ഏത്?
മംഗ്രോള്‍
- മാഹി ക്ലാസ് അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളില്‍ മൂന്നാമത്തേതാണ് മംഗ്രോള്‍.
- ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മ്മിച്ച അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ (ആന്റി സബ്മറീന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ്) ആണ് മംഗ്രോള്‍.
- 1983 മുതല്‍ 2004 വരെ നാവികസേനയുടെ ഭാഗമായിരുന്ന മൈന്‍വാരി കപ്പലായ ഐഎന്‍എസ് മംഗ്രോളിന്റെ പിന്‍ഗാമിയാണ് പുതിയ മംഗ്രോള്‍.
9. സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തുന്ന ഓപ്പറേഷന് ഏത്?
ഓപ്പറേഷന് ഗ്രിപ്
10. 2026 ആഗസ്റ്റ് 21-ന് അന്തരിച്ച പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി ആരാണ്?
സൗക്കാര് ജാനകി
11. എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ രാജ്യം ഏത്?
ഇന്ത്യ
12. തമിഴ്നാട്ടില്‍ നവജാതശിശുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ വകയായി സ്വര്‍ണ മോതിരം നല്കുന്ന പദ്ധതിയുടെ പേരെന്ത്?
തായ് മാമന്, തങ്ക മോതിരം
- തമിഴ്നാട് മുഖ്യമന്ത്രി: സി ജോസഫ് വിജയ്
- മോതിരം നിര്‍മ്മിച്ച് നല്കുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍: ജോയ് ആലൂക്കാസ്, കല്ല്യാണ്‍ ജ്വല്ലേഴ്സ്
13. 2026-ലെ സന്തോഷ് ട്രോഫി വേദിയാകുന്ന സംസ്ഥാനമേത്?
കേരളം
- കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പരിശീലകന്: ടി എ രഞ്ജിത്
14. 2026 ആഗസ്റ്റ് 21-ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ മലയാളി ആരാണ്?
രതീഷ് നായര്‍
15. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണം നേടിയ ഇന്ത്യക്കാരി ആരാണ്?
കാജല്‍ ദൊച്ചക്ക്
- വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ കാജല്‍ സ്വര്‍ണം നേടി.
- കഴിഞ്ഞ വര്‍ഷം 72 കിലോഗ്രാം വിഭാഗത്തില്‍ കാജല്‍ സ്വര്‍ണം നേടിയിരുന്നു.
- തനു ശര്‍മ (72 കിലോഗ്രാം), സവിത (62 കിലോഗ്രാം) എന്നിവര്‍ വെള്ളി മെഡല്‍ നേടി.
16. ദേശീയ ബഹിരാകാശ ദിനം എന്നാണ്?
ആഗസ്റ്റ് 23
- ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി പേടകമിറക്കിയ രാജ്യമായി ഇന്ത്യ മാറിയതിന്റെ സ്മരണയ്ക്കാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്.
- 2023 ആഗസ്റ്റ് 23-ന് ചന്ദ്രന് 3 ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡി നടത്തിയിരുന്നു.
17. ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ത്രോയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?
നീജ് ചോപ്ര
- സ്വര്‍ണം: റുമേഷ് പതിരംഗ, ശ്രീലങ്ക
current affairs 2026 questions and answers malayalam
Current Affairs 2026 August 21 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | August 22”