എസ് സോമനാഥ് ആര്‍ബിഐ ബോര്‍ഡില്‍ നിയമിതനായി | Current Affairs 2026 Malayalam
1. ജെന്‍സി സമരത്തില്‍ നടന്ന അതിക്രമം പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഹൈ-പവര്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരാണ്?
ജസ്റ്റിസ് ആര് സുഭാഷ് റെഡ്ഡി
- സുപ്രീംകോടതിയുടെ മുന്‍ ജഡ്ജിയാണ് ജസ്റ്റിസ് ആര് സുഭാഷ് റെഡ്ഡി.
- അംഗങ്ങള്‍: പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍ ഝാ, ഡല്‍ഹി ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ശൈലേന്ദ്ര കൗര്‍, സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ ഡിജിപി എല്‍ ആര് ബിഷ്നോയി എന്നിവരാണ് അംഗങ്ങള്‍.
2. 2026 ആഗസ്റ്റ് 21-ന് ഏകസിവില്‍ കോഡ് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനമേത്?
രാജസ്ഥാന്
- ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എകസിവില്‍ കോഡ് (യുസിസി) നിലവിലുള്ളത്.
3. ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റ് ആരാണ്?
മിര്‍ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍
- ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവാണ് മിര്‍ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ (78)
- ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി റിട്ടയേര്‍ഡ് കേണല്‍ ഒലി അഹ്മദിനെ മിര്‍ ആലംഗീര്‍ പരാജയപ്പെടുത്തി.
- 1991-ലാണ് ഇതിന് മുമ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്.
4. 2026 ആഗസ്റ്റില്‍ കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കാന്‍ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്?
ജപ്പാന്
- ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന് പ്രതിരോധമന്ത്രി ഷിന്‍ജിരോ കൊയ്സുമിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആണ് ധാരണാപത്രം ഒപ്പുവച്ചത്.
5. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡില്‍ പാര്‍ട്-ടൈം, നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി നിയമിതനായ മലയാളി ആരാണ്?
എസ് സോമനാഥ്
- 4 വര്‍ഷത്തേക്കാണ് നിയമനം.
6. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുതുതായി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങള്‍ ഏതെല്ലാം?
ഫ്രീസ്റ്റൈല്‍ ബിഎംഎക്സ്, മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ്, സര്‍ഫിങ്, ടെക്ബോള്‍, പാഡല്‍, വെര്‍ച്വെല്‍ തയ്ക്വാന്‍ഡോ
- 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി: ജപ്പാനിലെ ഐച്ചി- നഗോയ
7. ഏഷ്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ ടീമേത്?
ഈസ്റ്റ് ബംഗാള്‍ എഫ്സി
- എഎഫ്സി വനിത ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലാണ് ഈസ്റ്റ് ബംഗാള്‍ വനിതകള്‍ കൂറ്റന്‍ വിജയം നേടിയത്.
- പ്രാഥമിക റൗണ്ടില്‍ ഗുവാം ക്ലബ്ബായ റോവേഴ്സ് എഫ്സിയെ 12-0-ന് പരാജയപ്പെടുത്തി.
- 1985-86-ല്‍ ഈസ്റ്റ് ബംഗാള്‍ പുരുഷ ടീം കുറിച്ച റെക്കോര്‍ഡാണ് വനിതകള്‍ തിരുത്തിയത്.
8. ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പുതിയ ബഞ്ച് സ്ഥാപിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത് എവിടെ?
ലഡാക്ക്
- കേന്ദ്ര മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്.
9. നാസ 2026 ആഗസ്റ്റ് 30-ന് വിക്ഷേപിക്കുന്ന പുതുതലമുറ സ്പേസ് ടെലസ്കോപ്പ് ഏത്?
നാന്‍സി
- പ്രപഞ്ച വികാസത്തെ ത്വരിതപ്പെടുത്തുന്ന ഡാര്‍ക്ക് എനര്‍ജിയെ പറ്റി പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഏറ്റവും ആധുനികമായ ബഹിരാകാശ ദൂരദര്‍ശിനിയാണ്.
10. ഏതൊക്കെ മിസൈലുകളുടെ നിര്‍മ്മാണമാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്?
അഗ്നി, പൃഥ്വി, ആകാശ്, പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍
- ഇന്ത്യയില്‍ മിസൈലുകള്‍ വികസിപ്പിക്കുന്നത്: ഡിആര്‍ഡിഒ
- മിസൈല്‍ അടക്കമുള്ള പ്രതിരോധ ഉല്പന്നങ്ങളുടെ പൊതുമേഖലയിലെ നിര്‍മ്മാതാക്കള്‍: ഭാരത് ഡൈമാനിക്സ് ലിമിറ്റഡ് (ബിഡിഎല്‍), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍)
- അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, സോളാര്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണ് സ്വകാര്യ യുദ്ധോപകരണ നിര്‍മ്മാതാക്കള്‍.
11. കൊച്ചി മെട്രോയുടെ പേര് എന്താക്കി മാറ്റണമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചത്?
കേരളം മെട്രോ
- കെഎംആര്‍എല്‍ എംഡി: ലോക്നാഥ് ബെഹ്റ
12. വെച്ചൂര്പശുവിനുശേഷം കേരളത്തില്‍നിന്നും ദേശീയ അംഗീകാരം ലഭിച്ച തനത് കന്നുകാലിയിനം ഏത്?
പെരിയാര്‍ പശു
- മനുഷ്യരുടെ പരിപാലനമില്ലാതെ കാടിനോട് ചേര്‍ന്ന് ജീവിച്ചു ശീലിച്ച പശു ഇനമാണ് പെരിയാര്‍ പശു. ഇതാണ് ദേശീയ അംഗീകാരത്തിന് അര്‍ഹമാക്കിയത്.
current affairs 2026 questions and answers malayalam
Current Affairs 2026 August 20 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “PSC Current Affairs 2026 Malayalam | August 21”