Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 22
Current Affairs Malayalam · Malayalam Current Affairs · August 22, 2026

PSC Current Affairs 2026 Malayalam | August 22

1. റെയില്‍വേ പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളുരു മേഖലയെ ഏത് ഡിവിഷന്റെ കീഴിലേക്കാണ് മാറ്റിയത്?

മൈസുരു ഡിവിഷന്‍

2. കേരളത്തില്‍ കാലാവസ്ഥാ നിരീക്ഷണവും മണ്‍സൂണ്‍ പ്രവചനവും കൂടുതല്‍ കൃത്യമാക്കാന്‍ വിന്‍ഡ് പ്രൊഫൈലര്‍ സംവിധാനം സ്ഥാപിക്കുന്നത് ഏത് ജില്ലകളിലാണ്?

തിരുവനന്തപുരം, കോഴിക്കോട്

3. രക്തക്കുഴലുകള്‍ വീണ്ടും അടഞ്ഞു പോകുന്നത് പരിഹരിക്കുന്നതിനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ച് വിപണിയിലെത്തിച്ച സ്റ്റെന്റിന്റെ പേരെന്ത്?

ചിത്ര കോര്‍ ഡ്രഗ് എലൂട്ടിങ് സ്റ്റെന്റ്‌

4. യുഎസ് കോണ്‍ഗ്രസില്‍ അംഗമായ ആദ്യ അഫ്ഗാന്‍ വംശജ ആരാണ്?

അയിഷ വഹാബ്‌

5. ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി ഏത്?

സുപ്രീംകോടതി

6. വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?

അക്വാഫിറ്റ്

7. ഏഷ്യന്‍ ഗെയിംസ് ഇ-സ്‌പോര്‍ട്‌സില്‍ ലീഗ് ഓഫ് ലെജന്‍ഡ്‌സ് ഗെയിമില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന മലയാളി ആരാണ്?

അക്ഷജ് ഷേണായി

8. കൊച്ചി കപ്പല്‍നിര്‍മ്മാണശാല നിര്‍മ്മിച്ച് 2026 ആഗസ്റ്റ് 21-ന് നാവിക സേനയ്ക്ക് കൈമാറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ ഏത്?

മംഗ്രോള്‍

9. സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ ഗ്രിപ്‌

10. 2026 ആഗസ്റ്റ് 21-ന് അന്തരിച്ച പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി ആരാണ്?

സൗക്കാര്‍ ജാനകി

11. എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ രാജ്യം ഏത്?

ഇന്ത്യ

12. തമിഴ്‌നാട്ടില്‍ നവജാതശിശുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ വകയായി സ്വര്‍ണ മോതിരം നല്‍കുന്ന പദ്ധതിയുടെ പേരെന്ത്?

തായ് മാമന്‍, തങ്ക മോതിരം

13. 2026-ലെ സന്തോഷ് ട്രോഫി വേദിയാകുന്ന സംസ്ഥാനമേത്?

കേരളം

14. 2026 ആഗസ്റ്റ് 21-ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ മലയാളി ആരാണ്?

രതീഷ് നായര്‍

15. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണം നേടിയ ഇന്ത്യക്കാരി ആരാണ്?

കാജല്‍ ദൊച്ചക്ക്

16. ദേശീയ ബഹിരാകാശ ദിനം എന്നാണ്?

ആഗസ്റ്റ് 23

17. ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ത്രോയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?

നീജ് ചോപ്ര

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 21 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 22