ഐഎസ്ആര്‍ഒ സെപ്തംബര്‍ 4-ന് പുതിയ വിക്ഷേപണത്തിന് ഒരുങ്ങുന്നു | Current Affairs 2026 Malayalam
1. ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തില്‍നിന്ന് ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള, ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം ഏത്?
ഇഒഎസ് 05
- ജിസാറ്റ്-1എ എന്നും പേരുള്ള ഇഒഎസ് 05 ഐഎസ്ആര്‍ഒ 2026 സെപ്തംബര്‍ 4-ന് വിക്ഷേപിക്കും.
- വിക്ഷേപണ വാഹനം: ജിഎസ്എല്‍വി-എഫ് 17
2. ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പായ്ക്കറ്റുകളില്‍ ഏത് നിറത്തിലെ മുന്നറിയിപ്പ് അടയാളം പതിയ്ക്കണം എന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ് എസ് എ ഐ) നിര്‍ബന്ധമാക്കിയത്?
ചുവപ്പ് നിറം
- പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗണ്‍ ആകൃതിയിലെ മുന്നറിയിപ്പ് എംബ്ലം പതിക്കണം.
- ഐസിഎംആര്‍- എന്ഐഎന്റെ 2024-ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അനുസരിച്ചാണ് പുതിയ നിര്‍ദ്ദേശം.
3. അന്താരാഷ്ട്ര വോളിബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ സെറ്റ് കളിച്ച റെക്കോര്‍ഡ് കുറിച്ച രാജ്യങ്ങള്‍ ഏതെല്ലാം?
ഇറ്റലിയും ജര്‍മനിയും
- ഫിപാവ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ സെറ്റ് തീര്‍ന്നത് 120-ാം മിനിറ്റിലാണ്.
- ആദ്യ സെറ്റ് 66- 64 എന്ന സ്കോറിന് ജര്‍മനി ജയിച്ചു.
- മൂന്ന് മണിക്കൂറും 50 മിനിറ്റും നീണ്ട മത്സരത്തില്‍ ഇറ്റലി ജയിച്ചു.
- റാലി പോയിന്റ് സമ്പ്രദായം നിലവില്‍വന്നശേഷം ഏറ്റവുമധികം സമയമെടുത്ത് അന്താരാഷ്ട്ര മത്സരമെന്ന റെക്കോര്‍ഡും ഈ മത്സരം കുറിച്ചു.
4. 2026 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനം നടത്തിയ രാജ്യമേത്?
ഉസ്ബെക്കിസ്താന്
- ഉസ്ബെക്കിസ്താന് പ്രസിഡന്റ്: ഷാവ്കാത്ത് മിര്‍സിയോയേവ്
5. 2026-ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദി എവിടെ?
ബിഷ്കെക്ക്, കിര്ഗിസ്താന്
- 26-ാമത് ഷാങ്ഹായ് സഹകരണ (എസ് സി ഒ) ഉച്ചകോടി ഉച്ചകോടിയാണ് നടക്കുന്നത്.
- എസ് സി ഒ അംഗങ്ങള്‍: റഷ്യ, ചൈന, ഇറാന്, പാകിസ്താന്, ബെലറൂസ്, താജികിസ്താന്‍, ഉസ്ബെക്കിസ്താന്, കിര്ഗിസ്താന്, കസാഖ്സ്താന്
current affairs 2026 questions and answers malayalam
Current Affairs 2026 August 29 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | August 30”