നാസ റോമന്‍ സ്പേസ് ടെലിസ്കോപ് വിക്ഷേപിച്ചു | Current Affairs Malayalam 2026
1. അങ്കണവാടിയിലെ കുട്ടികളിലെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത്?
ബാല്യസ്പന്ദനം
2. 2026 ആഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച സ്പേസ് ടെലിസ്കോപ് ഏത്?
റോമന്‍ സ്പേസ് ടെലിസ്കോപ്
- നാസയിലെ മുന്‍ ജ്യോതിശാസ്ത്രജ്ഞയായ നാന്‍സി ഗ്രേസ് റോമനെ ആദരിക്കാനാണ് ടെലിസ്കോപിന് റോമന്‍ ടെലിസ്കോപ് എന്ന് പേരിട്ടത്.
- ജയിംസ് വെബ്ബിനേക്കാള് ശക്തി കൂടിയ ടെലിസ്കോപാണിത്.
- ഭൂമിയില്‍നിന്നും 16 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്ഥിതി ചെയ്യുക.
- ഹബ്ബിള്‍ ടെലിസ്കോപ് 100 വര്‍ഷം കൊണ്ട് കണ്ടെത്തുന്ന വിവരങ്ങള്‍ റോമന്‍ ടെലിസ്കോപ് ഒരു മാസം കൊണ്ട് കണ്ടെത്തും.
- സൂപ്പര്‍നോവകള്‍, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍, താരാപഥങ്ങള്‍, താമോര്ജം, തമോദ്രവ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ റോമന്‍ ടെലിസ്കോപ് ശേഖരിക്കും.
3. കേരളത്തില്‍ ആദ്യമായി ടൈംബാങ്ക് ആരംഭിച്ച പഞ്ചായത്ത് ഏത്?
എലിക്കുളം പഞ്ചായത്ത്, കോട്ടയം
- ടൈംബാങ്ക്: ഒരാള്‍ മറ്റൊരാള്‍ക്ക് ഒരു മണിക്കൂര്‍ സേവനം നല്കിയാല് ആ സമയം ടൈം ക്രെഡിറ്റായി രേഖപ്പെടുത്തുകയും ഈ സഹായിച്ച വ്യക്തിക്ക് ഭാവിയില്‍ സമാന ആവശ്യം വരുമ്പോള്‍ ഈ ക്രെഡിറ്റ് ഉപയോഗിക്കുകയും ചെയ്യാം.
4. 2026-ലെ ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഡെപ്യൂട്ടി ചെഫ്ഡി മിഷനായി നിയമിതനായ മലയാളി ഒളിമ്പ്യന്‍ ആരാണ്?
ലിജോ ഡേവിഡ് തോട്ടാന്‍
5. 2026-ലെ ഹോക്കി ലോകകപ്പ് പുരുഷ കിരീടം നേടിയ രാജ്യമേത്?
ജര്‍മനി
- ഫൈനലില്‍ സ്പെയിനിനെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- കഴിഞ്ഞ തവണയും ജര്‍മനിയായിരുന്നു ചാമ്പ്യന്മാര്
- നാല് ലോകപ്പ് കിരീടങ്ങള്‍ നേടിയ രണ്ടാമത്തെ ടീമാണ് ജര്‍മനി. ആദ്യ ടീം പാകിസ്താന്.
6. 2026 ആഗസ്റ്റില്‍ രാജ്യാന്തര ടെന്നിസ് ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംനേടിയ ഇതിഹാസ താരം ആരാണ്?
റോജര്‍ ഫെഡറര്‍
- 20 ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയ ആദ്യ പുരുഷ താരമാണ് റോജര്‍ ഫെഡറര്‍.
- ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായി 237 ആഴ്ചകള്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്.
7. ഇന്ത്യയിലെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈം (ഐഎസ്ടി) നിര്‍ബന്ധമാക്കുന്നത് എന്ന് മുതലാണ്?
2027 ഫെബ്രുവരി 23 മുതല്‍
- ഒരു രാജ്യം, ഒരേ സമയം എന്ന നയത്തിന്റെ ഭാഗമായിട്ടാണ് മാറ്റം.
- ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈമിന്റെ ചുമതല വഹിക്കുന്ന സ്ഥാപനം: നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, ഡല്‍ഹി
8. ഗിഗ് തൊഴിലാളികള്‍ക്കുള്ള വിശ്രമമുറികള്‍ ആദ്യമായി തുറക്കുന്ന നഗരങ്ങള്‍ ഏതെല്ലാം?
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്
- പദ്ധതി നടപ്പിലാക്കുന്നത്: തൊഴില്‍വകുപ്പ്
9. ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ 2026-ലെ മികച്ച ഇന്ത്യന്‍ യുവതാരമായി തിരഞ്ഞെടുത്ത മലയാളി ആരാണ്?
മുഹമ്മദ് സിനാന്
- മികച്ച പുരുഷ താരം: ലാലിയന്‍സുവാല ചാങ്തെ
- മികച്ച വനിതാ താരം: മനീഷ കല്യാണ്‍
- വനിതാ യുവതാരം: സാന്ഫിദ നോങ്റം
10. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം ആരാണ്?
സ്മൃതി മന്ദാന
- സ്മൃതി മന്ദാന ഇതുവരെ 10,756 റണ്‍സ് എടുത്തിട്ടുണ്ട്.
- ഒന്നാമത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ആണ് ഒന്നാമത്. റണ്‍സ്: 10,868.
11. ഐഎസ്ആര്‍ഒ ഹ്യൂമന്‍ സ്പെയ്സ് സെന്റര്‍ പുതിയ മേധാവി ആരാണ്?
എസ് ആര് ബിജു
12. കിര്ഗിസ്താന് വിദേശ നേതാക്കള്‍ക്ക് നല്കുന്ന പരമോന്നത ബഹുമതിയായ ഒലി ദാരാജ്ലി ദോ സ്ത്ലിക്ക് ലഭിച്ച ഇന്ത്യന്‍ നേതാവ് ആരാണ്?
നരേന്ദ്രമോദി
- കിര്ഗിസ്താന് പ്രസിഡന്റ്: സാദിര്‍ ജാപറോവ്
- ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി കിര്‍ഗിസ്താനില്‍ എത്തി.
- 2026 ആഗസ്റ്റില്‍ നരേന്ദ്രമോദി ഉസ്ബെക്കിസ്താനും കിര്‍ഗിസ്താനും സന്ദര്‍ശിച്ചു.
13. വനിത ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരം ആരാണ്?
ദീപ്തി ശര്‍മ്മ, ഇന്ത്യ
- ആകെവിക്കറ്റുകള്: 171 (2026 ആഗസ്റ്റ് 30-ലെ കണക്കനുസരിച്ച്)
current affairs 2026 questions and answers malayalam
Current Affairs 2026 August 30 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | August 31”