2026-ല്‍ അര്‍ജുന പുരസ്കാരം നേടിയ മലയാളിയായ ബാഡ്മിന്റണ്‍ താരം ട്രീസ ജോളി | Current Affairs 2026 Malayalam
1. സ്തനാര്‍ബുദ പ്രതിരോധശേഷിയുള്ള സെല്‍ഫ്-അസംബിള്‍ഡ് മെറ്റല്‍-ഓര്‍ഗാനിക് ത്രികോണ സംയുക്തം വികസിപ്പിച്ചതിന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത് കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കാണ്?
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)
- കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ ഇ മനോജ്, ഗവേഷക അന്‍സ സന്തു എന്നിവര്‍ക്കാണ് പേറ്റന്റ് ലഭിച്ചത്.
2. ഉത്തര ധ്രുവത്തിലെ 90 ഡിഗ്രി പോയിന്റില്‍ കാലുകുത്തുന്ന ആദ്യ മലയാളി ആരാണ്?
ഡോ എസ് ബിജോയ് നന്ദന്
- ഭൂമിയുടെ അച്ചുതണ്ടിന്റെ 90 ഡിഗ്രി കോണ്‍ അളവ് അടയാളപ്പെടുത്തിയ പോയിന്റാണിത്.
- കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ സയന്‍സസ് ഫാക്കല്‍റ്റി ഡീനാണ് ഡോ എസ് ബിജോയ് നന്ദന്.
3. കൗമാരക്കാര്‍ക്കായി ഓപ്പണ്‍എഐ രൂപകല്പന ചെയ്ത്, പുറത്തിറക്കിയ ചാറ്റ്ജിപിടിയുടെ പതിപ്പേത്?
ചാറ്റ്ജിപിടി ഫോര്‍ ടീന്‍സ്
4. സോണിയ ഗാന്ധിയുടെ ഓര്‍മ്മപുസ്തകത്തിന്റെ പേരെന്ത്?
ബിലോങ്ങിങ്- എ ജേണി ഓഫ് ലവ്
5. 2025-ലെ അര്‍ജുന അവാര്‍ഡ് ലഭിച്ച മലയാളികള്‍ ആരെല്ലാം?
വി മുഹമ്മദ് അജ്മല്‍ (അത്ലറ്റിക്സ്), ട്രീസ ജോളി (ബാഡ്മിന്റണ്‍)
- കായിക രംഗത്തെ മികച്ച പ്രകടനങ്ങള്‍ക്ക് നല്കുന്ന അവാര്‍ഡാണ് അര്‍ജുന
- മെഡല്‍, പ്രശസ്തിപത്രം, 15 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് അര്‍ജുന അവാര്‍ഡ്.
- ആകെ 17 പേര്‍ക്ക് അര്‍ജുന ലഭിച്ചു
- അത്ലറ്റിക്സ്: തേജസ്വിന് ശങ്കര്‍, മുഹമ്മദ് അജ്മല്‍, പ്രിയങ്ക ഗോസ്വാമി
- ബാഡ്മിന്റണ്‍: ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്
- ചെസ്: വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ്
- ഹോക്കി: ലാല്‍റെംസിയാമി, രാജ്കുമാര്പാല്
- കബഡി: സുര്‍ജീത്, പൂജ
- ഷൂട്ടിങ്: അഖില്‍ ഷിയോറന്, ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്), രുദ്രാന്‍ഷ് ഖണ്ഡേല്‍വാള്‍ (പാരാ ഷൂട്ടിങ്)
- ബോക്സിങ്: നരേന്ദര്‍
- പാരാ അത്ലറ്റിക്സ്: ഏക്ത ഭയാന്
- റോവിങ്: അരവിന്ദ് സിങ്
- അര്‍ജുന അവാര്‍ഡ് (ലൈഫ് ടൈം): ഐ അരുമൈനായകം, ഫുട്ബോള്‍
6. 2025-ലെ ദ്രോണാചാര്യ പുരസ്കാരം നേടിയവര്‍ ആരെല്ലാം?
- റഗുലര്‍ വിഭാഗം: പര്‍വീര്‍ സിങ് (അത്ലറ്റിക്സ്), ഛോട്ടാ ലാല്‍ യാദവ് (ബോക്സിങ്), നേഹ നന്ദകുമാര്‍ ചവാന് (ഷൂട്ടിങ്)
- ലൈഫ് ടൈം വിഭാഗം: ധര്‍മേന്ദ്ര സിങ് യാദവ് (ബോക്സിങ്), വീരേന്ദര്‍ കുമാര്‍ (ഗുസ്തി)
7. കഴിഞ്ഞ 4 വര്‍ഷത്തെ വാഹനാപകടം, ഗതാഗത നിയമലംഘനം എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച് എഐ സഹായത്തോടെ അപകട സാധ്യതാ മേഖല തിരിച്ചറിഞ്ഞ് പ്രതിരോധ മാര്‍ഗങ്ങള്‍ കേരള പൊലീസ് ആവിഷ്കരിക്കുന്ന പദ്ധതി ഏത്?
എഐ ട്രാക്ക് പദ്ധതി
8. ലോക ഫോട്ടോഗ്രാഫി ദിനം എന്നാണ്?
ആഗസ്റ്റ് 19
9. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?
ഋഷഭ് പന്ത്
10. സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ഏത് പ്രധാനമന്ത്രിയുടെ ജന്മവാര്‍ഷികദിനമാണ്?
രാജീവ് ഗാന്ധി
- സദ്ഭാവനാ ദിനം: ആഗസ്റ്റ് 20
11. സാംബിയയില്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഹകൈന്‍ഡെ ഹിചിലെമ
- ഹകൈന്‍ഡെ ഹിചിലെമ തുടര്‍ച്ചയായി രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്.
12. ലോക മനുഷ്യത്വ ദിനം എന്നാണ്?
ആഗസ്റ്റ് 19
current affairs 2026 questions and answers malayalam
Current Affairs 2026 August 18 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “PSC Current Affairs 2026 Malayalam | August 19”