today's current affairs in malayalam
1. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളിയായ അനില്‍ സഞ്ചരിക്കുന്ന പേടകം ഏത്?
സോയൂസ് പ്രോഗ്രസ്
- സോയൂസ് പ്രോഗ്രസിന്റെ വിക്ഷേപണ വാഹനം: സോയൂസ് 2.1 എ
- വിക്ഷേപണ സ്ഥലം: കസഖ്സ്ഥാനിലെ കോസ്മോഡ്രോമില്നിന്നും
- സോയൂസ് പ്രോഗ്രസിലെ യാത്രികര്‍: അനില്‍ മേനോന്, റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന
- അന്താരാഷ്ട്ര നിലയത്തിലെ എക്സ്പെഡിഷന് 74 ദൗത്യത്തിന്റെ ഭാഗമായിട്ടാണ് അനില്‍ മേനോന് ബഹിരാകാശ യാത്ര നടത്തുന്നത്.
- മടക്കയാത്ര: 2027 ഏപ്രിലില്‍
2. കേരളത്തില്‍ ആദ്യമായി ജയിലില്‍വച്ച് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ആരാണ്?
ആര് സുഗതന്
- തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറായ ആര് സുഗതന് കാപ്പ കേസില്‍ അറസ്റ്റിലായി തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ തടവിലാണ്.
- ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
3. യുഎസും ഇസ്രായേലും ആക്രമിക്കുന്ന ഇറാനെ സഹായിക്കുന്നതിനായി റഷ്യ അയച്ച അത്യാധുനിക യുദ്ധവിമാനം ഏത്?
ടുപലേവ് (ടിയു- 214പിയു)
4. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ചെയര്‍പേഴ്സണ്‍ ആരാണ്?
സുധ പിള്ള
- കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മുന്‍ മെംബര്‍ സെക്രട്ടറിയാണ് സുധപിള്ള
- അംഗങ്ങള്‍: ഫെഡറല്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്, അസോഷ്യേറ്റ് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് നിലേഷ് എംസ് വികംസേ, ഓഡിറ്റ് ബോര്‍ഡ് ഓഫ് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ എച്ച് സുബ്ബലക്ഷ്മി നാരായണന്, മുന്‍ കേന്ദ്ര റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്
5. ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓണേഴ്സ് ബോര്‍ഡില്‍ പേര് ഇടംപിടിക്കുന്ന ആദ്യ വനിത ആരാണ്?
ക്രാന്തി ഗൗഡ്
- ലോഡ്സ് മൈതാനത്ത് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ക്രാന്തി ഗൗഡ് 27 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.
- രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ യാസ്തിക ഭാട്യയും (113) ഓണേഴ്സ് ബോര്‍ഡില്‍ ഇടംപിടിച്ചു.
- ലോര്‍ഡ്സില്‍ വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് യാസ്തിക ഭാട്യ കുറിച്ചു.
- ആകെ 7 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രാന്തി ഗൗഡാണ് കളിയിലെ താരം.
- ലോഡ്സില്‍ ആദ്യമായിട്ടാണ് വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടന്നത്.
- ഇന്ത്യ ഇംഗ്ലണ്ടിനെ 270 റണ്‍സിന് പരാജയപ്പെടുത്തി ലോഡ്സില്‍ ടെസ്റ്റ് വിജയം നേടുന്ന ആദ്യ വനിതാ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ കുറിച്ചു.
6. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക് സിനിമയില്‍ ഫോസില്‍ ശാസ്ത്രജ്ഞനായ ഡോ അലന് ഗ്രാന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നടന് 2026 ജൂലൈയില്‍ അന്തരിച്ചു. പേരെന്താണ്?
സാം നീല്‍ (78)
- ന്യൂസീലന്‍ഡ് സ്വദേശിയാണ്.
7. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്കുവേണ്ടി കോയോ എന്ന സാറ്റലൈറ്റ് നിര്‍മ്മിച്ച കേരളത്തിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?
ഹെക്സ്20
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹം: നിള
- നിള വിക്ഷേപിച്ചത്: ഹെക്സ്20
8. 2026 ജൂലൈയില്‍ അന്തരിച്ച തമിഴ്നോവലിസ്റ്റ് ആരാണ്?
പൂമണി (79)
- യഥാര്‍ത്ഥ പേര്: പി മാണിക്കവസഗം
- ജാതിവ്യവസ്ഥയ്ക്കും വര്‍ഗീതയ്ക്കും എതിരായ രചനകളിലൂടെ ശ്രദ്ധേയനായി.
- വര്‍ഗീയ കലാപങ്ങളെ പശ്ചാത്തലമാക്കി രചിച്ച അഗ്നാദി എന്ന കൃതിക്ക് 2014-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
- പൂമണിയുടെ വാക്കൈ എന്ന നോവലിനെ അടിസ്ഥാനമാക്കി വെട്രമാരന്‍ സംവിധാനം ചെയ്ത അസുരന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
9. ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്തയുടെ പുതിയ പേരെന്ത്?
കര്‍ത്തവ്യപഥ് ഏരിയ
- പാര്‍ലമെന്റ് മന്ദിരത്തിനോട് ചേര്‍ന്ന് വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് കര്‍ത്തവ്യപഥ് ഏരിയയില്‍ ഉള്‍പ്പെടുന്നത്.
- കേന്ദ്ര നഗരവികസന മന്ത്രി: മനോഹര്‍ലാല്‍ ഖട്ടര്‍
10. കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ചലച്ചിത്ര പുരസ്കാരം നേടിയത് ആരാണ്?
അടൂര്‍ ഗോപാലകൃഷ്ണന്
11. പൂര്‍വാപര്‍ ഭാഷാ സേതുപുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ ആര്‍സു
- ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികയാണ് പൂര്‍വാപര്‍.
- ഭാഷകള്‍ തമ്മിലുള്ള സാഹോദര്യത്തിനും വിവര്‍ത്തനത്തിലൂടെ സാംസ്കാരിക വിനിമയത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ ആര്‍സുവിന് പൂര്‍വാപര്‍ ഭാഷ സേതുപുരസ്കാരം ലഭിച്ചത്.
12. 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
176
- സൂചികയില്‍ 177 രാജ്യങ്ങളാണ് ഉള്ളത്.
- പരിസ്ഥിതി ആരോഗ്യം, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നിവ മേഖലകളിലെ പ്രകടനത്തിലാണ് സൂചിക തയ്യാറാക്കുന്നത്.
13. ടാറ്റാ ക്യാപിറ്റല്‍ ഏറ്റെടുത്ത കേരളത്തിലെ കമ്പനി ഏത്?
യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് (യോഗ് ലോണ്‍സ്)
- സ്വര്‍ണപ്പണയ രംഗത്തേക്ക് കടക്കുന്നതിനാണ് ടാറ്റാ ക്യാപിറ്റല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡിനെ ഏറ്റെടുത്തത്.
14. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള 2026-ലെ ജൂണിലെ പണപ്പെരുപ്പം എത്ര?
4.38 ശതമാനം
- മേയ് മാസത്തില്‍ 3.93 ശതമാനമായിരുന്നു.
- ഏറ്റവും കൂടുതല്‍ പണപ്പെരുപ്പ നിരക്ക്/ വിലക്കറ്റയറ്റം ഉള്ള സംസ്ഥാനം: തെലങ്കാന (6.36%)
- ഏറ്റവും കുറവ്: ത്രിപുര (1.56%)
- കേരളത്തില്‍: 4.34%
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 14”