ഏഷ്യന്‍ പാരാ ഗെയിംസിന് ഇന്ന് ജപ്പാനില്‍ തിരിതെളിയും | കറന്റ്അഫയേഴ്സ് മലയാളം 2026
1,592 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഇന്ത്യയില്‍ ഏത് സംസ്ഥാനത്തിലാണ് 2026 ഒക്ടോബര്‍ 17-ന് തിക്കിലുംതിരക്കിലുംപെട്ട് 19 പേര് കൊല്ലപ്പെട്ടത്?
പശ്ചിമബംഗാള്‍
- നോര്‍ത്ത് കൊല്‍ക്കത്തയില്‍ ദുര്ഗാപൂജാപന്തലില് ആണ് അപകടം.
2. കേരളത്തിന്റെ അബ്കാരി ചരിത്രത്തില്‍ ആദ്യമായി ബേക്കറിയിലൂടെ 15% വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്പന ആരംഭിച്ച സ്ഥലമേത്?
ചാലക്കുടി
- പഴങ്ങളില്‍നിന്നും നിര്‍മ്മിക്കുന്ന വൈന്‍ ആണ് വിറ്റത്.
- ഹൈപ്പര്‍/ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാള്‍, 100 ചതുരശ്രമീറ്ററില്‍ കുരയാത്ത വിസ്തീര്‍ണമുള്ള ബേക്കറികളില്‍ പഴവൈന് വില്‍ക്കാം.
- വില്‍ക്കുന്ന സ്ഥലത്ത് വച്ച് ഉപയോഗിക്കാന്‍ അനുമതിയില്ല.
- (നിയമപരമായ മുന്നറിയിപ്പ്: മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരം)
3. സുരക്ഷിതമല്ലെന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് വിലക്കരുതെന്ന് ഉത്തരവിട്ട കോടതി ഏത്?
സുപ്രീംകോടതി
- ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം എല്ലാവരുടേയും മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു.
- ഈ അവകാശം നിഷേധിക്കുന്നത് നിശ്ചിത പ്രായത്തിന് താഴെയുള്ളവര്‍ക്ക് സ്വന്തം ബോധ്യമോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ലെന്ന് പറയുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു.
- സുരക്ഷയ്ക്കും ഒപ്പം സ്വാതന്ത്ര്യത്തിനും കുട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.
- ഉത്തരവ് പുറപ്പെടുവിച്ച രണ്ടംഗ സുപ്രീംകോടതി ബഞ്ച്: ജെ ബി പര്‍ദിവാല, കെ വിനോദ് ചന്ദ്രന്
- ഭരണഘടനയുടെ അനുച്ഛേദം 21, 19 (1) (എ) എന്നിവ പ്രകാരം കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം മൗലിക അവകാശമാണെന്ന് കോടതി പറഞ്ഞു.
- സമൂഹമാധ്യമങ്ങളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് എതിരെ ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
4. 2026-ലെ മിസ് കേരള കിരീടം നേടിയത് ആരാണ്?
പി ചിത്രാംബരി
5. 2026 ഒക്ടോബറില്‍ അന്തരിച്ച പ്രശസ്ത തമിഴ് സംഗീതസംവിധായകന് ആരാണ്?
ദേവ (ദേവനേശന്‍ ചൊക്കലിംഗം 75)
- തെന്നിസൈ തെന്‍ട്രല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു
6. സൂര്യാസ്തമയത്തിനുശേഷവും സൂര്യോദയത്തിന് മുമ്പും ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പാടില്ലെന്ന് പ്രതിപാദിക്കുന്ന ഭാരതീയ ന്യായസംഗിതയിലെ സെക്ഷന്‍ ഏത്?
സെക്ഷന്‍ 43(5)
7. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്മാന് ആരാണ്?
എം സി മായിന്‍ ഹാജി
8. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസ് വേദി എവിടെ?
ഐച്ചി നഗോയ, ജപ്പാന്
- 11 വിഭാഗങ്ങളിലായ 168 ഇന്ത്യന്‍ അത്ലീറ്റുകള് മത്സരിക്കുന്നുണ്ട്.
9. ഇന്ത്യയിലെ ആദ്യത്തെ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ്?
വയനാട്
- ദുരന്തമുഖങ്ങളില്നിന്നും മനുഷ്യര്‍ക്കൊപ്പം വളര്‍ത്തുമൃഗങ്ങളേയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള കേന്ദ്രം.
- കേന്ദ്രം സ്ഥാപിക്കുന്ന സ്ഥാപിച്ച സ്ഥലം: വയനാട് ജില്ലയിലെ കോട്ടത്തറ ഗ്രാമപഞ്ചായ്തതിലെ ചീരകത്ത്
10. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ദുര്‍ബലര്‍ക്കും, കുറഞ്ഞ വരുമാന വിഭാഗക്കാര്‍ക്കും വേണ്ടി നടപ്പിലാക്കുന്ന ഭവന പദ്ധതി ഏത്?
ഗൃഹശ്രീ പദ്ധതി
11. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പ് ഏത്?
മാര്‍ഗദീപം സ്കോളര്‍ഷിപ്പ്
- സ്കോളര്‍ഷിപ്പ് തുക: ഒരു വര്‍ഷം 1500 രൂപ
- മതന്യൂനപക്ഷ വിഭാഗങ്ങള്‍: മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി
12. എംവിആര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ എംവിആര്‍ സ്മാരക പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
എം എ ബേബി
13. കേരളത്തില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അധിനിവേശ മത്സ്യം ഏത്?
മൊസാംബിക് തിലാപ്പിയ
- കേരളത്തില്‍ 32 അധിനിവേശ വിദേശ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. 28 മത്സ്യങ്ങളും നാല് സസ്യങ്ങളും.
- കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടത്തിയ പഠനത്തിലാണ് അധിനിവേശ ജീവിവര്‍ഗങ്ങളെ കണ്ടെത്തിയത്.
- സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്മാന്: ഡോ എന്‍ അനില്‍കുമാര്‍
14. ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചെറുകഥാ അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
ഇ കെ ഷാഹിന
- സ്വപ്നങ്ങളുടെ പുസ്തകം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം
15. കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുള്ള തിയേറ്റര്‍ ഏത്?
ഇവിഎം സിനിമാസ്, ഫോര്‍ട്ട് കൊച്ചി
- ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച തിയേറ്ററാണിത്.
- ഇന്ത്യയിലെ അഞ്ചാമത്തെ ഡോള്‍ബി സിനിമ തിയേറ്റര്‍ ആണിത്.
16. അണ്ടര്‍ 23 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഡെക്കാത്ലണില് വെങ്കലം നേടിയ കേരള താരം ആരാണ്?
ഭരത് രാജ്
17. 2028-ലെ ഒളിമ്പിക്സ് വേദി എവിടെ?
ലൊസ് ആഞ്ചലസ്, യുഎസ്എ
18. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 ക്രിക്കറ്റ് പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് ആരാണ്?
ഷായ് ഹോപ്, ക്യാപ്റ്റന്‍, വെസ്റ്റ് ഇന്‍ഡീസ്
- നാല് ഇന്നിങ്ങ്സുകളില്നിന്നും രണ്ട് സെഞ്ച്വറി അടക്കം 261 റണ്‍സ് ഹോപ് നേടി.
- അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയായി. അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു.
19. പുന്നപ്ര-വയലാര്‍ സമരത്തിന്റെ എത്രാം വാര്‍ഷികം ആണ് 2026 ഒക്ടോബര്‍ 20 മുതല്‍ 27 വരെ നടക്കുന്നത്?
80-ാം വാര്‍ഷികം
20. അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
അമൃത പൂജാരി
- വനിതകളുടെ 72 കിലോഗ്രാം വിഭാഗത്തിലാണ് അമൃത പൂജാരി വെള്ളി നേടിയത്.
- ഈ വിഭാഗത്തില്‍ യുക്രെയ്നിന്റെ ഇറിന സാബ്ലോട്ട്സ്ക സ്വര്‍ണം നേടി.
- ഇന്ത്യ അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി.
- 59 കിലോഗ്രാം വിഭാഗത്തില്‍ കോമള്‍ വെങ്കലം നേടിയിരുന്നു.
21. ഏതൊക്കെ സൈനിക റാങ്കുകള്‍ പുനസ്ഥാപിക്കാനാണ് സിആര്‍പിഎഫ് പദ്ധതി ഇടുന്നത്?
ലാന്‍സ് നായിക്, നായിക്
- 30 വര്‍ഷം മുമ്പ് 1997-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ത്തലാക്കിയ റാങ്കുകള്‍ ആണിവ.
- ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗമാണ് സിആര്‍പിഎഫ്
22. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്പാദനം എത്ര?t
2,749 യുഎസ് ഡോളര്‍
- ഒരു രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം അധവാ പ്രതിശീര്‍ഷ ജിഡിപി കണക്കാക്കുന്നത്.
- ദക്ഷിണേഷ്യയില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ ഒന്നാമത് മാലദ്വീപ് (19,507) ആണ്.
- രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ശ്രീലങ്ക (5062 ഡോളര്‍), ഭൂട്ടാന് (4,933 ഡോളര്‍) ആണ്.
- ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം 2,886 ഡോളറും പാകിസ്താന്റേത് 1,836 ഡോളറും നേപ്പാളിന്റേത് 1,540 ഡോളറും ആണ്.
23. പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ (വി) ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിതനായ മലയാളി ആരാണ്?
മനോജ് മുരളി
24. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?
ജഗ്ഷര് സിങ്
- ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് ജഗ്ഷര്
25. കേരളത്തിലെ നെല്പാടങ്ങളില് ഏത് ഹരിതഗൃഹ വാതകത്തിന്റെ ഉല്പാദനം കുറയ്ക്കുന്നതിനായിട്ടാണ് ലോകബാങ്കുമായി ചേര്‍ന്ന് കൃഷി വകുപ്പ് ലോ കാര്‍ബണ്‍ നെല്‍കൃഷി നടപ്പിലാക്കുന്നത്?
മീഥേന്‍
- മീഥേന്‍ ബഹിര്‍ഗമനം കുറയ്ക്കാനായി അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാടം നനയ്ക്കലും ഉണക്കലും സാങ്കേതികവിദ്യയാണ് കേരളത്തില്‍ നടപ്പിലാക്കുക.
- പരമ്പരാഗത രീതിയിലെ നെല്‍കൃഷിയില്‍ പാടത്ത് സ്ഥിരമായി വെള്ളം കെട്ടിനിര്‍ത്തുന്നത് അവസാനിപ്പിച്ച് ഇടയ്ക്കിടെ വെള്ളം തുറന്നുവിട്ട് മീഥേന്‍ ഉല്പാദനം കുറയ്ക്കുകയാണ് ലക്ഷ്യം.
- വെള്ളം തുറന്നുവിട്ട് പാടം ഉണക്കുമ്പോള്‍ മീഥേന്‍ ഉല്പാദിപ്പിക്കുന്ന ബാക്ടീരിയ നശിക്കും.
- കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് തുക ലഭ്യമാക്കാനുള്ള കാര്‍ബണ്‍ സെല്‍ കേരളത്തില്‍ രൂപീകരിക്കും.
2026 ഒക്ടോബര്‍ 17-ലെ കറന്റ് അഫയേഴ്സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 17 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 18”